MOONLIGHT VII(മാലാഖയുടെ കാമുകൻ) 794

അവൾ ആ കയ്യിൽ കിടന്ന് ഒരു പൂമ്പാറ്റയെപോലെ ചിറക് അടിച്ചു കുതറി എങ്കിലും പിടിച്ച കൈകൾ അത്രക്ക് ശക്തി ഉള്ളത് ആയിരുന്നു..

•••

ലൈമേത്രി കൂടെ കളത്തിൽ വന്നതും എല്ലാവരും ആവേശത്തിൽ ആയിരുന്നു.. ഡിസംബറിന്റെ പുഞ്ചിരിയുടെ അർത്ഥം അപ്പോഴാണ് എല്ലാവർക്കും മനസിലായത്.. അവൾ പലരെയും വിളിച്ചിരുന്നു എന്ന് അവർക്ക് മനസ്സിലായി..

“ആരാണ് അത്..?”

ആലിസ് അവളെ നോക്കി ചോദിച്ചു. കയ്യിലെ വലിയ ആയുധം ഒരു കൈ കൊണ്ട് പിടിച്ച് ചുറ്റും നോക്കുന്നവൾ.. അവൾ വന്നു അത് നിലത്തടിച്ചപ്പോൾ അടുത്ത് നിന്നവർ കരിഞ്ഞു പോകുന്നത് അവൾ കണ്ടതാണ്.

“അതാണ്‌ ലൈമേത്രി.. ക്വീൻ ലൈമെത്രി.. ഒരുപാട് ശക്തിയുള്ളവൾ ആണ്.. റോഷനും ലൈമെത്രിക്കും മാത്രമേ ഇതുവരെ ഗോഡ് വെപ്പൺ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ..”

വിക്ടോറിയ ആണ് അവരോടു അത് പറഞ്ഞു കൊടുത്തത്.. ആരാണ് ഈ റോഷൻ എന്നുള്ള അവരുടെ ആകാംഷ കൂടി കൂടി വന്നിരുന്നു.. അത്ര നേരം അവരുടെ കൂട്ടത്തിൽ വിക്ടോറിയ ഇല്ലായിരുന്നു..

കൃതിരിൻ കുട്ടികൾ എല്ലാം വാശിയോടെ തയ്യാറായി നിന്നു.. അവരെ നയിച്ചത് മാവിക്കോയും ത്രിവൈക്കോയും ആണെങ്കിലും അവരുടെ ലീഡർ ലൈമെത്രി ആയിരുന്നു..

അവൾ ഗോഡ് വെപ്പൺ ഒരു വാൾ ആയി കൈയിൽ ഇട്ടു കറക്കി നിന്നു.. അവൾക്ക് അടുത്ത് ആയിട്ട് റോസും ഓർക്കിഡും കൂടെ..

പുറകിലേക്ക് തിരിഞ്ഞു ഡിസംബർ.. ട്രിനിറ്റി, ഡെൽറ്റ, മെറിൻ ലിസ.. ജെയിംസും ടീമും വിക്ടോറിയയുടെ പുറകിൽ ആയിരുന്നു. എതിരാളികൾ ശക്തരായ ആളുകൾ ആണ്.. കൂടാതെ അവർ ചുറ്റിനും ഉണ്ട്..

“അറ്റാക്ക്..!”

ലൈമേത്രി അത് പറഞ്ഞതും അവർ എല്ലാം ഒരുമിച്ച് കുതിച്ചു..

•••

58 Comments

Add a Comment
  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Leave a Reply

Your email address will not be published. Required fields are marked *