MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“ഇനി നീയെന്ത് പറയുന്നു..?”

അത് നോക്കി നിന്ന സ്കാർലെറ്റ് ആർമെഡയെ നോക്കി.. അവൾ ആകെ പതറി പോയിരുന്നു.. കൃതിരിൻ കുട്ടികളുടെ പേര് അവൾ ഒരുപാട് കേട്ടിരുന്നു..

അവിടെ ആർമിയിൽ ഉള്ളവരുടെ നിലവിളി കേട്ടപ്പോൾ അവൾ ഒന്ന് കൂടെ അവിടേക്ക് നോക്കി..

ഒരു യുവതി വലിയ ഒരു കലപ്പ പോലെ ഒരു ആയുധവും ആയി ചാടി ഇറങ്ങി വരുന്നതാണ് അവൾ കണ്ടത്.. അവളുടെ ചുറ്റിനും അൻപതോളം ആളുകൾ കരിഞ്ഞു കിടക്കുന്നു..

“ലൈമേത്രി…? അവൾ.. അവൾ എങ്ങനെ..?”

ആർമെഡ വിശ്വാസം വരാതെ സ്കാർലെറ്റിനെ നോക്കി.. അവൾ പുഞ്ചിരിച്ചു..

“ഇതൊക്കെ നിനക്ക് അറിയുന്നത് അല്ലെ ആർമെഡ.. എന്നിട്ടും നീ സാഹചര്യം മുതൽ എടുക്കാൻ ശ്രമിച്ചു.. ഭൂമി ഞങ്ങളുടെ സംരക്ഷണത്തിൽ ആണ്..”

സ്കാർലെറ്റ് അവളോട് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ഞാൻ വാക്ക് തരുന്നു.. നിങ്ങൾ ആരും ഇവിടെ നിന്നും ജീവനോടെ പോകില്ല..”

ആർമെഡ അത് പറഞ്ഞപ്പോൾ വീണ്ടും സ്കാർലെറ്റ് പുഞ്ചിരിച്ചു..

“അതിൽ ആദ്യത്തെ ജീവൻ നിന്റെയാണ് ആർമെഡ..”

അവൾ അത് പറഞ്ഞതും കൊമ്പുകൾ ആഞ്ഞു അമർത്തി.. ആർമെഡ പ്രതികരിക്കാൻ ശ്രമിച്ചു എങ്കിലും അവളുടെ കൈകൾ സ്കാർലെറ്റ് പിടിച്ച് വച്ചിരുന്നു..

പെട്ടെന്ന് ശക്തമായ ഒരു കൈ സ്കാർലെറ്റിന്റെ കഴുത്തിൽ പിടിച്ച് പൊക്കി.. അവളുടെ പിടി ആർമെഡയിൽ നിന്നും വിട്ടുപോയി..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.