ഡിസംബർ പുഞ്ചിരിയോടെ അവളുടെ വില്ല് പുറകിൽ തൂക്കി പകരം അവളുടെ വാൾ എടുത്ത് അതിൽ ഒന്ന് തടവി.. അത് ഒന്ന് പ്രകാശിച്ചു..
അവൾ പറഞ്ഞത് മനസ്സിൽ ആകാതെ മെറിനും ലിസയും ഒന്ന് പരസ്പരം നോക്കി.. ജെയിംസും കൂട്ടരും മരണം ഉറപ്പിച്ചിരുന്നു..
ഓർക്കിഡ് റോസ് ഡെൽറ്റ ട്രിനിറ്റി എന്നിവർ എന്തിനും തയ്യാർ ആയിരുന്നു.. അവർക്ക് അറിയാം ഡിസംബർ ഒന്നും കാണാതെ വരില്ല എന്ന്..
അതിന്റെ ഉത്തരം ആയി ആകാശത്ത് വലിയ ഒരു മുഴക്കം കേട്ടു.. എല്ലാവരും ആകാശത്തേക്ക് നോക്കി.. എന്തോ ഒന്ന് താഴേക്ക് വേഗത്തിൽ വരുന്നു..
ഒരു വലിയ മെയ് വൂൺ മദർഷിപ്… അത് മേഘകേട്ടുകൾക്ക് ഇടയിൽ നിന്നും മിന്നൽ വേഗതയിൽ ആണ് താഴേക്ക് വന്നത്..
നൂറോളം ആളുകൾ അതിന്റെ അടിയിൽ പെട്ടപ്പോൾ അതിന്റെ വാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് എടുത്ത് ചാടി..
“ഞാൻ വൈകിയോ അമ്മ..?”
ത്രിവെയ്ക്കോ ഡെൽറ്റയെ നോക്കി ചോദിച്ചു.. അത് കേട്ടപ്പോൾ ഡെൽറ്റ ചിരിച്ചു…
ഷിപ്പ് നിറയെ യുദ്ധത്തിന് തയാറായ മെയ് വൂണിലെ കൃതിരിൻ പെൺകുട്ടികൾ ആയിരുന്നു.. അവർ ചീറിക്കൊണ്ട് പുറത്തേക്ക് എടുത്ത് ചാടി അവൾക്ക് പുറകെ നിന്നു..
ആകാശത്ത് ഒരു ശബ്ദവും കൂടെ കേട്ടു.. അതുപോലെ തന്നെ മറ്റൊരു മദർഷിപ് അപ്പുറത്തെ ഭാഗത്തു വന്നു ഇറങ്ങി..
വാതിൽ തുറന്നതും മുൻപിൽ നിന്ന രണ്ട് പേരുടെ തല ചിതറുന്നത് ആണ് അവർ കണ്ടത്..
അതിന് പുറകെ ചാടി ഇറങ്ങിയത് മാവിക്കോ ആണ്..
മാവിക്കോ ഇറങ്ങിയതിന് പുറകെ കൃതിരിൻ പെൺകുട്ടികൾ ഇറങ്ങി വന്നു..
അവർ എല്ലാം ബ്ലേഡ് മാറി നിൽക്കുന്ന മൂർച്ചയുള്ള അവരുടെ നഖം നീട്ടി അലറി വിളിച്ചപ്പോൾ ത്രിവെയ്ക്കോയുടെ കൂടെ വന്നവരും അലറി വിളിച്ചു കൈകൾ പൊക്കി.. ജെയിംസും കൂട്ടരും കണ്ണിൽ കണ്ണിൽ നോക്കി.. അവർ അതിശയത്തിൽ ആയിരുന്നു…
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum