MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“നിനക്ക് ഇഷ്ടമുള്ളവരെ എല്ലാം ഒന്ന് ഓർക്കുക.. പക്ഷെ നീ ശക്ത ആണ്.. എന്റെ ഒരു കൊമ്പ് പൊട്ടിച്ച ഈ മനുഷ്യ സ്ത്രീയെ ഞാൻ എന്നും ഓർക്കും..”

അവൾ അത് പറഞ്ഞു അലർച്ചയോടെ ആ കൊമ്പ് അവളുടെ കഴുത്തിൽ കുത്തി ഇറക്കാൻ ശ്രമിച്ചതും അവളുടെ കയ്യിൽ ഒരു പിടുത്തം വീണു… മുറുക്കം ഉള്ള ഒരു പിടുത്തം..

“ആാാാാ..”

അവൾ മീനാക്ഷിയെ കുടഞ്ഞു എറിഞ്ഞു കൊണ്ട് മുൻപിലേക്ക് നോക്കി.. പെട്ടെന്ന് അവളുടെ മുഖം വിളറി..

“എനിക്ക് അറിയാം.. മരണത്തെ മുൻപിൽ കണ്ടാൽ ആരും പേടിക്കും… അല്ലെ ആർമെഡ..?”

സ്കാർലെറ്റ് അവളുടെ കവിളിൽ ഒന്ന് തടവി അവളുടെ കൊമ്പ് നീട്ടി ആർമെഡയുടെ കഴുത്തിൽ ഒന്ന് തട്ടിച്ചു.. ആർമെഡ ശരിക്കും ഒന്ന് പേടിച്ചു..

“നീ എന്നെ കൊല്ലുമായിരിക്കും.. പക്ഷെ അവരെ ആരു രക്ഷിക്കും..?”

അവൾ പൊളിഞ്ഞു കിടന്ന ഭിത്തി വഴി പുറത്തേക്ക് നോക്കി..

പത്ത് അടി പൊക്കം ഉള്ള അതെ രൂപം ഉള്ള മറ്റൊരു ആർമി ഡിസംബറിനും കൂട്ടർക്കും നേരെ കുതിച്ചു പാഞ്ഞു ചെന്നിരുന്നു..

•••

“നമ്മൾ ചുറ്റപ്പെട്ടു.. കൂടുതൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു..”

ഡെൽറ്റ വിളിച്ചു പറഞ്ഞതും എല്ലാവരും ഒരുമിച്ച് ചുറ്റി നിന്നു..

അല്പം അകലത്തിൽ ചുറ്റിനും ആളുകൾ.. അവർ വെറി പിടിച്ചത് പോലെ ആക്രമിക്കാൻ തയാറായി നിൽക്കുന്നു.. ഒരുപാട് ആളുകളുടെ ശരീരം ജീവൻ ഇല്ലാതെ ചുറ്റിനും കിടന്നിരുന്നു..

“ഡിസംബർ, നമ്മൾ എന്ത് ചെയ്യും..? സ്കാർലെറ്റ് ഇല്ല നമ്മുടെ കൂടെ..!”

മെറിൻ ഉറക്കെ വിളിച്ചു ചോദിച്ചു.. പേടിയോടെ..

“വന്നത് യുദ്ധം ചെയ്യാൻ ആണ് മെറിൻ.. ഇതുപോലെ ഒരുപാട് യുദ്ധങ്ങൾ നടത്തിയവൾ ആണ് ഞാൻ…”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.