MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“ഡെൽറ്റ..”

ട്രിനിറ്റി അവളെ ഒന്ന് പുണർന്നു.. അവൾ തിരിച്ചും.. അവൾ നല്ല ശക്തി ഉള്ളവൾ ആണെന്ന് ജെയിംസിന് തോന്നി..

ഒരാൾ കൂടെ ഷിപ്പിൽ നിന്നും ഇറങ്ങി വന്നു.. അവളെ കണ്ടതും ബാക്കി എല്ലാവരുടെയും മുഖത്തും ഒരു ആശ്വാസം വന്നത് പോലെ തോന്നി..

“വിക്ടോറിയ..? നീ എങ്ങനെ വന്നു..?”

ട്രിനിറ്റി ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു.. അവൾ ഒന്ന് പുഞ്ചിരിച്ചു..

“വരാതെ പറ്റുമോ..? അത് കൊണ്ട് ഞാൻ വന്നു.. ഹലോ മെറിൻ, ലിസ, മീനു..”

അവൾ അവരെ ഒന്ന് വിളിച്ചപ്പോൾ അവർ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു സംസാരിച്ചു..

“ജെയിംസ്.. ഇത് എന്റെ സഹോദരിമാർ ആണ്..”

ട്രിനിറ്റി അവരെ അവർക്ക് പരിചയപെടുത്തി.. അവർ മുഖം കൊണ്ട് കണ്ടു എന്ന അർത്ഥത്തിൽ കാണിച്ചു..

“എന്താണ് പ്ലാൻ..?”

വിക്ടോറിയ ഡിസംബറിനെ നോക്കി..

“ഒരു പ്ലാനും ഇല്ല.. നേരെ ചെല്ലുന്നു.. ഒന്ന് കൂടെ ചോദിക്കുന്നു.. നോ പറഞ്ഞാൽ എന്താ വേണ്ടത് എന്ന് നമുക്ക് അറിയാമല്ലോ.. അല്ലെ..?”

ഡിസംബർ എല്ലാവരെയും ഒന്ന് നോക്കി..

“അറിയാം..”

എല്ലാവരും അത് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു..

“പോകാം..?”

അവൾ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ചോദിച്ചു.. എല്ലാവരും തല കുലുക്കി..

ഈ തവണ അവർ പാലം വരുത്തിയില്ല.. രണ്ട് സ്പേസ് ഷിപ് അവർക്ക് ചവിട്ടി നിൽക്കാൻ പാകത്തിന് താഴേക്ക് വന്നപ്പോൾ ആദ്യം ട്രിനിറ്റി അതിൽ കയറി നിന്നു..

പുറകെ ബാക്കി എല്ലാവരും കയറി..

സ്പേസ് ഷിപ്പുകൾ ഒരു പാലം പോലെ ഒരുമിച്ച് നിന്ന് അവരെയും കൊണ്ട് മുൻപോട്ട് നീങ്ങി..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.