ആർമെഡ ഒന്ന് കുതറി.. അവൾ വിട്ടില്ല.. മീനാക്ഷിയുടെ ദേഹം ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു. അവൾ ശക്തമായി കുതറി നോക്കി..
അവൾ വിട്ടില്ല..
“അതെ വെറും മനുഷ്യ സ്ത്രീ ആണ് ഞാൻ..”
അത് പറഞ്ഞതും അവൾ ഒന്ന് ജ്വലിച്ചു.. ആർമെഡ അലറി വിളിച്ചു.. ശക്തമായ ചൂട്.. അവളുടെ ദേഹം പൊള്ളും പോലെ.. അവൾക്ക് പെട്ടെന്ന് പ്രതികരിക്കണം എന്ന് തോന്നി എങ്കിലും അതിന് കഴിഞ്ഞില്ല.. മീനാക്ഷി ഒരു തീ ജ്വാല പോലെ ആയി അവളെ ആഞ്ഞു പുൽകി നിന്നു..
“ആആആ…”
ആർമെഡ അലറി വിളിച്ചു കൊണ്ട് പിടഞ്ഞു..
മീനാക്ഷിയുടെ പിടി വിട്ടു പോയി അവൾ ആർമെഡയുടെ ഒരു കൊമ്പിൽ ആണ് കയറി പിടിച്ചത്..
ഒരു അലർച്ചയോടെ അവൾ ആർമെഡയുടെ ഒരു കൊമ്പ് പൊട്ടിച്ചു എടുത്തു..
ആർമെഡയുടെ അതി ഭീകരമായ വേദന നിറഞ്ഞ നിലവിളി അവിടെ നിന്നും മുഴങ്ങി..
“സ്കാർലെറ്റ്..!”
അത് അറിഞ്ഞ ഡിസംബർ വിളിച്ചപ്പോഴും അവൾ ആളുകളെ കൊന്നു തള്ളുന്ന തിരക്കിൽ ആയിരുന്നു…
ആർമെഡയെ മുറുക്കെ പിടിച്ച് വീണ്ടും ശക്തി കൊടുത്ത മീനാക്ഷി ആർമിഡയുടെ അനക്കം നിന്നത് പോലെ തോന്നിയപ്പോൾ കണ്ണ് തുറന്ന് നോക്കി.
അവളുടെ ഒരു കൊമ്പ് പോയിരുന്നു.. അവൾ കണ്ണുകൾ തുറന്ന് പെട്ടെന്ന് മീനാക്ഷിയെ ഒന്ന് നോക്കി..
തന്റെ ശക്തി ചോർന്നു പോകും പോലെ അവൾക്ക് തോന്നി.. ദേഹം കുഴയുന്നത് പോലെ..
മീനാക്ഷി സാധാരണ രൂപത്തിലേക്ക് വന്നപ്പോൾ ആർമെഡ അതെ പുഞ്ചിരിയോടെ അവളെ കെട്ടിപിടിച്ചു നിന്നു..
അവൾ കാലുകൊണ്ട് തട്ടി നിലത്ത് പൊട്ടി കിടന്ന അവളുടെ കൊമ്പ് കയ്യിൽ എടുത്ത് മീനാക്ഷിയുടെ കഴുത്തിനു പുറകിൽ വച്ചു..
ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
With tons of love. എംകെ
Mk next part varrrnda time ayalloo
വന്നില്ല ?
Baki epool varum