MOONLIGHT VII(മാലാഖയുടെ കാമുകൻ) 794

ചിറകുകൾ കുടഞ്ഞു അവൾ ഒന്ന് വട്ടം കറങ്ങി മിന്നൽ വേഗതയിൽ ആക്രമണം തുടങ്ങി..

എല്ലാവരും ഒരു നിമിഷം യുദ്ധം നിർത്തി അവളെ നോക്കി നിന്നു.. ഇരു കൈകളും രണ്ട് കൊമ്പും രണ്ട് ചിറകുകളും ഒരുമിച്ചു വച്ചുള്ള ആക്രമണത്തിൽ എതിരെ നിന്നവർ ഒന്നും അല്ലാതെ ആയി..

ഓരോ ആളുകളെ കൊന്നതും സ്കാർലെറ്റ് അതിലും ആവേശത്തോടെ അടുത്ത ആളെ കൊന്ന് തള്ളി മുന്നേറി.. ഒരു കറക്കം കറങ്ങുമ്പോൾ പത്തു പേരോളം താഴെ വീഴുന്നു..

ഓർക്കിഡും റോസും ശക്തമായി ആക്രമണം തുടർന്നു.. ആദ്യം ഒന്ന് പകച്ചു എങ്കിലും ജെയിംസും കൂട്ടരും ഗൺ ഫയറിങ് തുടർന്ന് കൊണ്ടിരുന്നു.. അതെ പോലെ തന്നെ ലിസയും മെറിനും..

പക്ഷെ അവർ വിചാരിച്ചതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.. വല്ലാത്ത വേഗതയും..

“നമ്മുടെ പുറകിൽ ആളുകൾ..”

ജെയിംസ് വിളിച്ചു പറഞ്ഞപ്പോൾ ഡെൽറ്റയും ട്രിനിറ്റിയും പുറകിലേക്ക് തിരിഞ്ഞു… അവിടെ നിന്നും കുതിച്ചു പാഞ്ഞു വരുന്ന ആളുകൾ.. അവർ ഒരു നിമിഷം പകച്ചു നിന്നു..

•••

“മരിക്ക് നീ മനുഷ്യ സ്ത്രീയെ…”

ആർമെഡ മീനാക്ഷിയെ എടുത്തു ഭിത്തിയിലേക്ക് ആഞ്ഞു അടിച്ചപ്പോൾ ജൂഹി നിലത്തിരുന്ന് കണ്ണ് പൊത്തി… അവൾക്ക് അത് കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു.. താക്കോൽ അവളുടെ കൈയിൽ നിന്നും താഴേക്ക് വീണു..

നിലത്ത് വീണു കിടന്ന മീനാക്ഷിയെ അവൾ ചവിട്ടി തെറിപ്പിച്ചു..

“പറഞ്ഞില്ലേ ഞാൻ അവൾ ഒന്നിനും കൊള്ളാത്ത മനുഷ്യ സ്ത്രീ ആണെന്ന്..”

അവൾ അത് പറഞ്ഞു തീർന്നതും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആണ് മീനാക്ഷി എഴുന്നേറ്റ് അവളുടെ മുൻപിൽ എത്തി അവളെ മുറുക്കെ കെട്ടിപിടിച്ചത്..

58 Comments

Add a Comment
  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Leave a Reply

Your email address will not be published. Required fields are marked *