MOONLIGHT VII(മാലാഖയുടെ കാമുകൻ) 794

വാളുകൾ കൂട്ടി മുട്ടിച്ച് അവർ എന്തിനോ വേണ്ടി കാത്തു നിന്നു..

“വി നീഡ് ബാക്ക്അപ്..”

മെറിൻ ഡിസംബറിനെ നോക്കി..

“വരും..”

അവൾ അത് പറഞ്ഞുകൊണ്ട് വില്ല് കയ്യിൽ എടുത്ത് ഞാൺ വലിച്ച് നിന്നു..

“മുൻപിൽ ഉള്ള നിരയെ കൊന്നാലും ആയിരം ആളുകൾ എങ്കിലും അവരുടെ പുറകിൽ ഉണ്ടാകും.. അവർ ഒരുമിച്ച് മുൻപോട്ട് വന്നാൽ നമുക്ക് രക്ഷ ഉണ്ടാകില്ല..”

ചുറ്റും നോക്കി ഒലിവർ അത് പറഞ്ഞതും മുൻപിൽ നിന്ന ആർമി മുൻപോട്ട് കുതിച്ചതും ഒരുമിച്ച് ആയിരുന്നു..

ഒലിവറും ജെയിംസും ജാക്കും ഒരുമിച്ച് മിനി ഗണ്ണുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി.. മൂന്ന് മിനി ഗൺ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ എമ്മയും ആലിസും ഷീൽഡ് മുറുക്കെ പിടിച്ചു നിന്നു..

അതിലെ ബുള്ളറ്റുകൾ അവർക്ക് തടുക്കാൻ ആയില്ല.. മുൻപിൽ നിന്ന അമ്പതോളം ആളുകൾ ഈയാം പാറ്റ വീഴും പോലെ വീണപ്പോൾ അതിന് പുറകിൽ നിന്നുള്ള ആളുകൾ അരിവാൾ ആഞ്ഞു എറിഞ്ഞു..

ഷീൽഡ് ഒരെണ്ണം തുളച്ചു ഒരു വാൾ അകത്തേക്ക് കയറിയാപ്പോൾ അവർ ഞെട്ടി പോയി… ബാക്കി ഉള്ളവർ വാളുകൾ കുറുകെ പിടിച്ചാണ് വന്നത്..

ഡിസംബർ വില്ലിൻ നിന്നും അസ്ത്രങ്ങൾ ഒരുമിച്ച് പായിച്ചപ്പോൾ ഡെൽറ്റയും ട്രിനിറ്റിയും ഒരുമിച്ചാണ് സ്പിയർ കൊണ്ട് ആളുകളെ നേരിട്ടത്.. അവരുടെ സ്പിയറുകളുടെ അറ്റത്ത് വാളുകൾക്ക് ഉള്ളത് പോലെ മൂർച്ച ഉണ്ടായിരുന്നു..

ഓർക്കിഡും റോസും ഒരുമിച്ച് മുന്നേറി.. ഒരു നിമിഷം നോക്കി നിന്ന സ്കാർലെറ്റ് പറന്ന് മുൻപിലേക്ക് ചെന്നു..

അവളുടെ കഴുത്ത് നോക്കി ഒരാൾ അരിവാൾ ആഞ്ഞു വീശി.. അതിനും മുൻപേയാണ് അവളുടെ കൊമ്പിൽ ഒരെണ്ണം അയാളുടെ തല പിളർന്നത്.. അവൾ ഒരു നിമിഷം ചോരയുടെ മണം ഒന്ന് ആസ്വദിച്ചു..

58 Comments

Add a Comment
  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Leave a Reply

Your email address will not be published. Required fields are marked *