MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

അവൾ അത് പറഞ്ഞു വേറെ ഷീൽഡ് എടുത്ത് അതുപോലെ തന്നെ ഉണ്ടാക്കി വച്ചു.. അതെ പോലെ അവർ മെറിനും ലിസക്കും മുൻപിൽ അതുപോലെ ഒരെണ്ണം ഉണ്ടാക്കി വച്ചു..

ഇനി അവരെ എളുപ്പത്തിൽ അറ്റാക്ക് ചെയ്യാൻ കഴിയില്ല..

“തയാറാകൂ….”

സ്കാർലെറ്റ് ചിറകുകൾ നിവർത്തി.. പെട്ടെന്ന് അവളുടെ രൂപം മാറിയത് അവർ ശ്രദ്ധിച്ചു..

തലയിൽ കൊമ്പും ചിറകിന് തൊട്ട് മുകളിൽ ഉള്ള കൊമ്പുകളും.. ഇപ്പോൾ നേരത്തെ കണ്ട സൗന്ദര്യം അല്ല. പകരം രൗദ്ര ഭാവം ഉള്ള ഒരു രൂപം..

അവൾ ചിറക് വീശി രണ്ട് അടി അടിച്ചു..

അലറിക്കൊണ്ട് വരുന്ന ആദ്യത്തെ നിര കണ്ടതും മെറിൻ ലിസയെ ഒന്ന് നോക്കി..

“വി ആർ ഫക്ക്ട് അപ് സ്വീറ്റി..”

അവൾ അത് പറഞ്ഞു പിസ്റ്റൽ വലിച്ച് ലോഡ് ചെയ്തു..

ഏഴ് അടിയോളം പൊക്കം ഉള്ള ശക്തരായ ആളുകൾ.. മനുഷ്യർ തന്നെ ആണെന്ന് തോന്നും.. പക്ഷെ കാലുകളിലും കൈകളിലും ഉരുണ്ട് നിൽക്കുന്ന മസിലുകൾ.. അരയിൽ ഒരു തുകൽ കെട്ട് മാത്രം ആണ് അവരുടെ വേഷം.. ശക്തമായ ശരീരം..

ഇരു കയ്യിലും നീണ്ടു വളഞ്ഞ അരി വാളിന്റെ മറ്റൊരു രൂപം.. അലറികൊണ്ടാണ് അവർ ഓടി വരുന്നത്..

വല്ലാത്ത വേഗത..

ലിസ ഒരാളുടെ നെറ്റി ലക്ഷ്യം ആക്കി പിസ്റ്റളിൽ നിന്നും വെടി ഉതിർത്തു.. ഓടി വന്നയാൽ അയാളുടെ കയ്യിൽ ഇരുന്ന അരിവാൾ കൊണ്ട് ആ ബുള്ളറ്റ് തട്ടി കളഞ്ഞത് കണ്ട് അവർ അമ്പരന്നു പോയി..

ആർമി വന്ന് കുറച്ചു മുൻപിൽ ആയി നില ഉറപ്പിച്ചു..

വേട്ടനായകൾ പോലെ അവർ നിലത്ത് കാലുകൾ ഉരച്ചു അരിവാൾ പൊക്കി അലറി വിളിച്ചു.. അവർ അവിടെ നിന്ന് വാളുകൾ നീട്ടി അലറി വിളിച്ചപ്പോൾ ചെവി പൊത്താൻ തോന്നി അവർക്ക്.. അത്രക്ക് ശബ്ദം…

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.