MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

“അവൾ ആർമെഡയും ആയി യുദ്ധത്തിൽ ആണ്.. അവളുടെ മുൻപിൽ പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നാലും അത് സംഭവിച്ചു.. നിനക്കെ എന്തെങ്കിലും ചെയ്യാൻ ആകു..”

ഡിസംബർ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് കണ്ണുകൾ അടച്ചു.

“മീനാക്ഷി യുദ്ധം ചെയ്യട്ടെ..”

അവൾ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഡിസംബർ അവൾ മനസ്സിൽ എന്തെങ്കിലും കാണാതെ അത് പറയില്ല എന്ന് ഉറപ്പ് ആയിരുന്നു..

“ക്രെത്താ മിയോതാലിസിന്റെ ആർമി ഇവിടെ ഉണ്ട് ഡിസംബർ.. അവരോട് യുദ്ധം ചെയ്യേണ്ടി വരും.. മികച്ച വേഗതയും ശക്തിയും ഉള്ളവർ ആണ് അവർ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.. ഈ മനുഷ്യർക്ക് അവരെ എതിർക്കാൻ ആകില്ല..”

സ്കാർലെറ്റ് അത് പറഞ്ഞപ്പോൾ ഡിസംബർ ആലോചിച്ചു നോക്കി.. അവൾ പറഞ്ഞത് ശരിയാണ് എന്ന് അവർക്ക് തോന്നുകയും ചെയ്തു..

“മരിച്ചാലും സാരമില്ല.. ഞങ്ങൾ യുദ്ധം ചെയ്യും..”

ജെയിംസ് അത് പറഞ്ഞപ്പോൾ സ്കാർലെറ്റ് അവരെ ഒന്ന് നോക്കി..

“എന്നാൽ അങ്ങനെ ആകട്ടെ..”

അവൾ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ മുൻപിൽ ആരവം കേട്ടു.. ശക്തമായ ആളുകൾ ഓടി വരും പോലെ ഒരു സ്വരം..

“തയാറാക്കൂ.. കണ്ണുകൾ തുറന്ന് പിടിക്കുക.. ഷീൽഡ് കയ്യിൽ എടുക്കുക..”

സ്കാർലെറ്റ് അത് പറഞ്ഞപ്പോൾ എല്ലാവരും ആ ഷീൽഡുകൾ ഇളക്കി എടുത്ത് കയ്യിൽ വച്ചു..

സ്കാർലെറ്റ് ജെയിംസിന്റെ അടുത്ത് ചെന്ന് ഷീൽഡ് വാങ്ങി നിലത്തേക്ക് ആഞ്ഞു കുത്തി. അതുപോലെ മൂന്നെണ്ണം എടുത്ത് അതിന്റെ വശത്ത് ചെരിച്ചു കുത്തി.. ഒരെണ്ണം മുകളിലും വച്ചു..

“രണ്ട് പേർ ഇതിനുള്ളിൽ നിന്ന് തോക്കുകൾ മാത്രം പുറത്തേക്ക് വെക്കുക.. ഒരിക്കലും പുറത്തേക്ക് ഇറങ്ങരുത്..”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.