MOONLIGHT VII(മാലാഖയുടെ കാമുകൻ) 801

ആർമെഡ അത് പ്രതീക്ഷിച്ചില്ല.. എടുത്ത് അടിച്ചത് പോലെ അവൾ തെറിച്ചു പോയി വീണു.. ഒറ്റ ചാട്ടത്തിന് മീനാക്ഷി അവളുടെ അടുത്ത് എത്തി അവളുടെ കാലിൽ പിടിച്ച് നിലത്തേക്ക് ആഞ്ഞു അടിച്ചു..

നിലം തകർന്നു പോയിരുന്നു..

“ഈ മനുഷ്യ സ്ത്രീ ആരാണെന്ന് നീ അറിയും ആർമെഡ..”

അവൾ ആർമെടയുടെ കഴുത്തിൽ പിടിച്ചു പൊക്കി എടുത്തു.. ആർമെഡ അവളുടെ ഇരു കൈകളും പിടിച്ച ശേഷം ആഞ്ഞൊരു ചവിട്ട് ചവിട്ടിയപ്പോൾ മീനാക്ഷി തെറിച്ചു വീണു..

അവൾ ചാടി എഴുന്നേറ്റ് നിന്നു.. അതി ഭീകരമായ ഒരു യുദ്ധത്തിന് വേണ്ടി.. ജൂഹി വിറയലോടെ ആണ് നിന്നത്..

•••

ചിറക്കടി ശബ്ദം കേട്ടപ്പോൾ ജെയിംസ് തിരിഞ്ഞു നോക്കി.. കൂടെ മറ്റുള്ളവരും..

കറുത്ത വലിയ ചിറകുകൾ ആണ് അവർ ആദ്യം കണ്ടത്.. അവൾ പറന്ന് വന്നു നിലത്തേക്ക് ചാടി ഇറങ്ങി ചിറകുകൾ ഒതുക്കി വച്ചു..

അയാൾ അതിശയിച്ചു പോയി.. അയാൾ ഇത്ര നേരം കൊണ്ട് ഒരുപാട് സുന്ദരികളെ കണ്ടു കഴിഞ്ഞു. എന്നാൽ ഇതുപോലെ ഒരെണ്ണം..

“മാൻ..”

ജാക്ക് ഒന്നും പറയാൻ ആകാതെ എമ്മയെ നോക്കി..

“ഇവൾ സിംഗിൾ ആയിരിക്കുമോ..”

എമ്മ ആലിസിനെ നോക്കി അത് ചോദിച്ചപ്പോൾ സ്കാർലെറ്റ് ചിരിയോടെ അവളെ നോക്കി.. അവർ മയങ്ങി പോയത് പോലെ ആണ് അവർക്ക് തോന്നിയത്.. വശ്യമായ ചിരി..

“സഹോദരി…”

ഡിസംബർ അവളെ പുണർന്നു.. ഇപ്പോൾ ഡിസംബർ പറഞ്ഞ ഡാർക്ക്‌ എയ്ഞ്ചൽ അവൾ ആണെന്ന് അവർക്ക് ബോധ്യം വന്നു.. അപ്പോൾ അവൾ മോശക്കാരി ആകാൻ സാധ്യത ഇല്ല എന്ന് അവർക്ക് തോന്നി..

“സ്കാർലെറ്റ്..”

ബാക്കി എല്ലാവരും അവളെ നോക്കി തല കൊണ്ട് കാണിച്ചു.. അവൾ തിരിച്ചും..

“മീനാക്ഷി എവിടെ..?”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.