MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

മീനാക്ഷി അത് പറഞ്ഞതും ആർമെഡ പുഞ്ചിരിയോടെ മുൻപോട്ട് വന്ന് അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു..

•••

“ആർമെഡയെ കാണാൻ ഇല്ല.. അവളും മീനാക്ഷിയും കണ്ടു മുട്ടിയാൽ..”

ഡിസംബർ അത് പറഞ്ഞു നിർത്തിയപ്പോൾ മെറിൻ അവളെ നോക്കി..

“കണ്ടു മുട്ടിയാൽ..?”

“ആർമെഡ തന്ത്രശാലി ആണ്.. അവൾ മീനാക്ഷിയെ വെല്ലു വിളിക്കും.. അവൾ അതിന് നിന്നാൽ അതോടെ മീനാക്ഷിയുടെ ശക്തി മുഴുവൻ ഇല്ലാതെ ആകും..”

മെറിൻ പകച്ചു പോയി.. മീനാക്ഷിയുടെ സ്വഭാവം അവൾക്ക് അറിയാം..

“ആർമെഡയോട് നേരിൽ പോരാടി ജയിക്കാൻ ഈ ലോകങ്ങളിൽ ഒരാൾക്ക് മാത്രമേ കഴിയൂ.. റോഷന് പോലും അവളെ ഒറ്റക്ക് ജയിക്കാൻ കഴിയില്ല..”

ഡിസംബർ അത് പറഞ്ഞപ്പോൾ അവർ എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി..

“ആരാണ് അത്..?”

ഡിസംബർ ഒന്ന് പുഞ്ചിരിച്ചു.. അവരുടെ പുറകിൽ ശക്തമായ ചിറകടി ശബ്ദം അടുത്ത് വരുന്നത് കേൾക്കുന്നുണ്ടായിരുന്നു..

“എന്റെ സഹോദരി.. സ്കാർലെറ്റ്.. അഥവാ ഡാർക്ക്‌ എയ്ഞ്ചൽ..”

•••

“മീനാക്ഷി…?”

ജൂഹി ആകുലതയോടെ അവളെ വിളിച്ചു.. ആർമെഡ അടുത്ത് ചെന്ന് മീനാക്ഷിയെ തറപ്പിച്ചു നോക്കി.. അവൾക്ക് ഭാവ വെത്യാസം ഒന്നും ഉണ്ടായില്ല..

“നീ വെറുമൊരു മനുഷ്യ സ്ത്രീ ആണ്.. വെറും ഒരു മനുഷ്യ സ്ത്രീ..”

അവൾ അത് പറഞ്ഞു മീനാക്ഷിയുടെ തോളിൽ കൈ വച്ചു.. മീനാക്ഷി ആ കൈ ഒന്ന് പിടിച്ചു..

“അതെ.. ഞാൻ മനുഷ്യൻ ആണ്..”

അവൾ അത് പറഞ്ഞതും അലർച്ചയോടെ വലത്തേ കൈ നിവർത്തി ആർമെഡയുടെ വയറിൽ ആഞ്ഞു അടിച്ചു..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.