MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

മെറിനും ലിസയും അവരുടെ തോക്കുകളും ആയി ഷീൽഡ് ഉയർത്തി വച്ച് മുട്ട് കുത്തി ഇരുന്നു..

•••

മുൻപിൽ വന്ന രണ്ടുപേർ കരിഞ്ഞു വീണപ്പോൾ ജൂഹി മീനാക്ഷിയെ നോക്കി.. അവൾ ഒരു കൈ മുൻപിലേക്ക് വച്ചിരുന്നു…

അവർ കൊട്ടാരത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ വലിയ ആർപ്പ് വിളികൾ കേട്ടു..

“അവരോട് പിടിച്ചു നിൽക്കാൻ ആകില്ല. അതിന് മുൻപേ മൂൺലൈറ്റിനെ വിടുവിപ്പിക്കണം..”

അവൾ അത് പറഞ്ഞു മുൻപിൽ നിന്നവരെ കരിച്ചുകൊണ്ട് മുൻപിൽ കണ്ട വാതിൽ വഴി അകത്തേക്ക് കയറി.. വലിയ ഒരു വാതിൽ ആയിരുന്നു മുൻപിൽ.. അവർ കൊട്ടാരത്തിന്റെ ഉള്ളിൽ എത്തി എന്ന് മനസ്സിലായി..

“അടിയിൽ ആണ് ഇരുട്ട് അറ..”

പെട്ടെന്ന് ജൂഹി അത് പറഞ്ഞപ്പോൾ മീനാക്ഷി അവളെ നോക്കി..

“ഇതാണോ നോക്കുന്നത്..?”

രണ്ടുപേരും സ്വരം കെട്ട് തിരിഞ്ഞു നോക്കി..

ക്വീൻ ആർമെഡയാണ് പുറകിൽ.. അവൾ യുദ്ധ വേഷത്തിൽ ആണ്..

അവളുടെ കയ്യിൽ വലിയ ഒരു താക്കോൽ.. അത് മിക്കവാറും മൂൺലൈറ്റിനെ പൂട്ടി ഇട്ട അറയുടെ ആണെന്ന് അവർക്ക് തോന്നി..

“മീനാക്ഷി.. ഞാൻ നിന്റെ ആരാധികയാണ്..

പണ്ട് നീ അമോറയുടെ ഹൃദയം വലിച്ച് പറിച്ചെടുത്തപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു ഞാനും നീയും മാത്രമായുള്ള യുദ്ധം.. എന്ത് പറയുന്നു..?”

ആർമെഡ അത് ചോദിച്ചപ്പോൾ മീനാക്ഷി ഒന്ന് പുഞ്ചിരിച്ചു..

“ജയിക്കുന്നവർക്ക് ഈ താക്കോൽ കൊടുക്കുക..”

ആർമെഡ താക്കോൽ ജൂഹിക്ക് ഇട്ടു കൊടുത്തപ്പോൾ അവൾ മീനാക്ഷിയെ നോക്കി..

“മീനാക്ഷി ഇത് വേണോ..?”

“വേണം.. അവളുടെ ആഗ്രഹം അല്ലെ.. നീ മാറി നിന്നോളൂ ജൂഹി…”

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.