MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു..

“ഇത് മതിയാകില്ല.. വെടിയുണ്ടകൾ തീരുന്നു..”

“അതെ ഉടനെ എന്തെങ്കിലും ചെയ്യണം.. ഷിപ്പിൽ വേറെ സ്റ്റോക്ക് ഉണ്ടോ..?”

ജെയിംസ് അത് പറഞ്ഞപ്പോൾ മറ്റുള്ളവരും ശരി വച്ചു.. എല്ലാവരുടെയും തോക്കുകൾ ഏകദേശം ഒഴിഞ്ഞ അവസ്ഥയിൽ ആയിരുന്നു..

“ഈ റോബോട്ടുകൾ ഇവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല.. തൽക്കാലം ഇവരുടെ തന്നെ എടുക്കാം..”

ട്രിനിറ്റി പറഞ്ഞത് കേട്ടപ്പോൾ ഡെൽറ്റ മുൻപോട്ട് പോയി മുൻപിൽ കിടന്ന റോബോട്ടുകളുടെ ഇടയിൽ നിന്നും ഒരെണ്ണത്തിനെ യന്ത്ര തോക്ക് വലിച്ചെടുത്തു..

വലിയ നീളത്തിൽ അതിൽ ബുള്ളറ്റ് ബെൽറ്റ്‌ ഉണ്ടായിരുന്നു.. അവൾ അതൊന്ന് ഫയർ ചെയ്തു നോക്കി.. പ്രവർത്തിക്കുന്നുണ്ട്..

അതെ പോലെ തന്നെ അവൾ കുറെ അധികം തോക്കുകൾ എടുത്ത് അവരുടെ പുറകിലേക്ക് ഇട്ടു കൊടുത്തു..

“പക്ഷെ ഇനി വരുന്നവരുടെ മുൻപിൽ ഇതൊന്നും എവിടെയും എത്തില്ല..”

അവൾ അത് പറഞ്ഞപ്പോൾ അവർക്ക് ആശങ്ക തോന്നി..

“ഇനിയും ആർമി ഉണ്ടാകുമോ..?”

എമ്മ പേടിയോടെ ചോദിച്ചു..

“ധൈര്യം കളയണ്ട.. അവൾ ഉറപ്പ് പറഞ്ഞ സ്ഥിതിക്ക് തീർച്ച ആയും ക്രെത്താ മിയോതാലിസിന്റെ ആളുകൾ ഇവിടെ ഉണ്ടാകും.. അത് ഉറപ്പാണ്..”

ഡിസംബർ അത് പറഞ്ഞതും ദൂരെ നിന്നും ആരവം കേട്ടു.. ഓർക്കിഡ് അവളുടെ മാനിനെ ഗേറ്റിന്റെ അപ്പുറത്തേക്ക് വിട്ടു..

അതിന് ശേഷം വീണ്ടും തയ്യാറായി നിന്നു.. റോസ് ഓർക്കിഡിന്റെ വാളുകൾ എടുത്ത് കയ്യിൽ പിടിച്ചു.. ഡിസംബർ വില്ല് തയ്യാറാക്കി നിന്നു..

ജെയിംസും കൂട്ടരും ഡെൽറ്റ ഇട്ടു കൊടുത്ത മിനി ഗണ്ണുകൾ എടുത്ത് പിടിച്ചു നിന്നു.. ഡെൽറ്റയും ട്രിനിറ്റിയും സ്പിയറുകളും ആയി തയ്യാറായി നിന്നു..

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.