MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

തോക്ക് ഉയർത്തി അവളുടെ മുൻപിൽ നിന്ന റോബോട്ടുകൾ ഗൺ ഫയർ ചെയ്യാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല.. അപ്പോഴേക്കും തോക്കിന്റെ മുൻ ഭാഗം ഉരുകി ഒലിച്ചു തുടങ്ങിയിരുന്നു..

അവൾ കൈകൾ കൂട്ടി ആഞ്ഞൊരു അടി അടിച്ചപ്പോൾ ശക്തമായ എനർജി ഫ്ലോ ഉണ്ടായി.. ഒരു തിരമാല പോലെ തീ നിറമുള്ള എനർജി വേവ് മുൻപോട്ട് പോയപ്പോൾ ഭൂരിഭാഗം റോബോട്ടുകളും നിമിഷ നേരം കൊണ്ട് ഉരുകി ഒലിച്ചു പോയിരുന്നു..

വീണ്ടും എല്ലാവരും ഒരുമിച്ച് അറ്റാക്ക് ചെയ്തു.. മെറിനും ലിസയും ഇരു കയ്യിലും തോക്കുകൾ വച്ചു വെടി ഉതിർത്തു കൊണ്ടിരുന്നു..

റോസും ഓർക്കിഡും കൂടെ ഒന്ന് കൂടെ നിലത്തേക്ക് ആഞ്ഞു അടിച്ചു…

അതോടെ റോബോട്ടുകൾ ബാക്കി ഉള്ളവയും വീണു.. നിലവിൽ ഒരു ഇരുമ്പ് കൂമ്പാരം അല്ലാതെ വേറെ ഒന്നും ഇല്ല..

“മീനാക്ഷി..?”

ഡിസംബർ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. ഡിസംബർ മുഖം കൊണ്ട് എന്തോ ഒന്ന് കാണിച്ചു..

മുഖം കൊണ്ട് തന്നെ മറുപടി കൊടുത്ത മീനാക്ഷി പുറകോട്ട് വന്നു ജൂഹിയുടെ കൈ പിടിച്ചു പുല്ലിൽ കൂടെ ഒരു വശത്തേക്ക് ഓടി.. എന്തിനാ എന്നറിയാതെ ജൂഹിയും പുറകെ ഓടി..

“നമ്മൾ എവിടേക്കാണ്..?”

ജൂഹി മീനാക്ഷിയോട് ചോദിച്ചു.. അവർ പുല്ലുകളുടെ ഇടയിൽ കൂടെ കൊട്ടാരം ലക്ഷ്യം വച്ച് മുൻപോട്ട് നീങ്ങി കൊണ്ടിരുന്നു..

“അടുത്ത ആർമി വരും.. അതിന് മുൻപേ മൂൺലൈറ്റിനെ വിടുവിക്കണം.. അതാണ് നമ്മുടെ കടമ..”

മീനാക്ഷി അത് പറഞ്ഞപ്പോൾ ജൂഹി ഒന്നുകൂടെ ശക്തി എടുത്ത് അവളുടെ പുറകെ ഓടി… അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു..

•••

58 Comments

  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Comments are closed.