ആ കുഞ്ഞാവയ്ക്ക് കൊച്ചുണ്ണി അവന്റെ പപ്പടവും, ചക്കരവരട്ടിയും കൊടുത്തു….
ആ കുഞ്ഞ് സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് അവ കഴിച്ചു….
അങ്ങനെ ഭക്ഷണം കഴിച്ചു, അമ്മ അവർക്ക് കുറച്ചു ഭക്ഷണവും, പലഹാരങ്ങളും പൊതിഞ്ഞു നൽകി അവർ പോയി…
അവർ പോയി കഴിഞ്ഞും ഞാൻ വെളിയിലേക്ക് നോക്കികൊണ്ടിരുന്നു …
വൈകുന്നേരം ആയിട്ടും മാവേലിയും, ഓണത്തപ്പനും വരാത്തത് … കൊച്ചുണ്ണിയെ സങ്കടപ്പെടുത്തി…
പുറത്തേക്ക് നോക്കി നിന്ന അവനെ അമ്മ അരികിലേക്ക് വിളിച്ചു …
അവൻ സങ്കടത്തോടെ പറഞ്ഞു അമ്മേ … “അവർ വന്നില്ലല്ലോ” …? ???
ആര് പറഞ്ഞു ഉണ്ണിക്കുട്ടാ….?
അവർ വന്നു …
എന്റെ മോൻ അവർക്ക് പപ്പടവും, ശർക്കരവരട്ടിയും കൊടുത്തല്ലൊ…
അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി…
എന്നെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു
അവർ ദൈവങ്ങൾ അല്ലെ ? അതുകൊണ്ട് ഇങ്ങനെ വേഷം മാറിയെ വരുകയുള്ളൂ…
എന്റെ ഉണ്ണിക്കുട്ടനെ അവർക്കും ഒരുപാട് ഇഷ്ടമായല്ലൊ ….
അമ്മയുടെ വാക്കുകൾ എനിക്ക് ഒരുപാടു സന്തോഷം നൽകി …
പീന്നീടുള്ള ദിവസങ്ങൾ സ്കൂൾ തുറക്കാനും മാവേലിയും ഓണത്തപ്പനും എൻറെ വീട്ടിൽ വന്ന വിവരം കൂട്ടുകാരെ അറിയിക്കാനും വേണ്ടി ആയിരുന്നു എന്റെ കാത്തിരിപ്പ്…
==—————– ശുഭം—————>
നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??
നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️
ശുഭദിനം ☕❣️