ഞാന്‍ എന്റെ ശരീരം അനക്കാന്‍ നോക്കി, നടക്കുന്നില്ല. പക്ഷെ പെട്ടന്ന് തന്നെ ഞാന്‍ പൊങ്ങി പോകുന്ന പോലെ തോന്നി. ഒരു വെളുത്ത പുക പോലെ ഞാന്‍ എന്നെ കണ്ടു.
വേഗം തന്നെ ആരൊക്കയോ വന്നു. എന്റെ ശരീരം എടുത്തു, ഞാന്‍ അവരോടു ഓരോന്ന് പറയാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല. അതിന്റെ ഇടയില്‍ നാട്ടില്‍ ആരോ വിളിച്ചു പറഞ്ഞു, ഒരു വല്യ വായില്‍ ഉള്ള നിലവിളി ഞാന്‍ കേട്ടു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. ഇത്രേം നാളും മാവേലി ചേട്ടന്‍ ആയിരുന്ന ഞാന്‍ ഇപ്പോള്‍ ഒരു ബോഡി ആണ്. ബോഡി എടുക്കു, പിടിക്ക് എന്ന് ഒക്കെ കേട്ടു. കോറോണ ആയതു കൊണ്ട് എന്തായാലും എന്നെ നാട്ടില്‍ കൊണ്ട് പോയില്ല. നാട്ടില്‍ സ്വന്തം മണ്ണില്‍ അവസാനം ആയി ഉറങ്ങണം എന്ന എന്റെ ആഗ്രഹവും നടന്നില്ല. ഈ മണലാരണ്യത്തില്‍ എന്റെ ശരീരം അന്ത്യ വിശ്രമം കൊണ്ടു, അതോടെ പുകമയം ആയ ഞാനും അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നു.
ഇന്ന് ഞാന്‍ മരിച്ചിട്ടു 28 ദിവസം ആയിരിക്കുന്നു. കണ്ണു തുറന്ന ഞാന്‍ മനസ്സിലാക്കി, ഞാന്‍ ഒരു ഓണത്തുബി ആണ്, സ്വര്‍ണ ചിറകുകള്‍ ഉള്ള ഒരു ഓണത്തുമ്പി. ഞാന്‍ എന്റെ വീട്ടിലേക് പറന്നു വന്നു. അവിടെ ഒരു സംസാരം നടക്കുന്നു,
മകള്‍ പറഞ്ഞു, ‘ കുഞ്ഞിന്റെ ആദ്യ ഓണം അല്ലെ അമ്മേ നമുക്കു ഒരു പൂക്കളം ഇട്ടാലോ…’
‘ അച്ഛന്‍ മരിച്ചിട്ടു ഒരു മാസം ആയില്ലലോ മോളെ, ആളുകള്‍ എന്ത് പറയും… ‘
മകന്‍ : ‘ മരിച്ചവര്‍ പോയില്ലേ അമ്മേ, കുഞ്ഞു ഒരു പുതിയ അതിഥി അല്ലെ… ‘
വനജ- ‘ നിങ്ങള്‍ ഇഷ്ടം ഉള്ള പോലെ ചെയ്യൂ മക്കളെ… ‘
അവള്‍ അടുക്കളയില്‍ പോയി ജോലി തുടങ്ങി. രണ്ടിറ്റു കണ്ണീര്‍ പൊഴിച്ചു. എന്റെ മക്കളോട് ഒത്തു വേണ്ട പോലെ സമയം ഞാന്‍ ചിലവിട്ടില്ല, അത് കൊണ്ടു ഇന്ന് അവര്‍ക്കു എന്നോട് ആത്മ ബന്ധം ഇല്ല. അത് എന്റെ കുഴപ്പം ആണല്ലോ. അതിനാല്‍ അവര്‍ക്കു ഞാന്‍ ആരുമല്ല. അവര്‍ എന്നെ ഓര്‍കുന്നുമില്ല. നാട്ടില്‍ എന്റെ ശരീരം കൊണ്ടുവരാന്‍ ആകാഞ്ഞതിനു എനിക്ക് അപ്പോള്‍ കൊറോണയോടു നന്ദി തോന്നി. വിമാനത്തിന്റെ കാര്‍ഗോയില്‍ വിറങ്ങലിച്ച എന്റെ ശരീരം ഇവിടെ വരുമ്പോള്‍ ഇത് പോലെ അവഞ്ജത നേരിടും, പലര്‍ക്കും അത് ബുദ്ധിമുട്ട് ആകും. അതിലും എത്രയോ നല്ലതാ എന്റെ വിയര്‍പ്പും ചോരയും വീണു കുതിര്‍ന്ന ആ മണലാരണ്യം.
മകളും മകനും കൂടെ ഒരു ചെറിയ അത്തപ്പൂക്കളം മുറ്റത്തു ഇട്ടു. ഓണത്തുമ്പി ആയ ഞാന്‍ ആ പുക്കളത്തിനു വട്ടമിട്ട് പറന്നു, പിന്നെ പൂക്കളത്തിലെ ഒരു പൂവില്‍ ചെന്നിരുന്നു . പിന്നീട്, കസവു ചുറ്റി നിന്ന എന്റെ മകളുടെ കയ്യില്‍ ഉള്ള സുന്ദരികുട്ടിയുടെ മൂക്കിന്റെ തുമ്പില്‍ ഞാന്‍ പറന്നു ചെന്നിരുന്നു, അവള്‍ക്കു ഒരു മുത്തം കൊടുത്തു, ശേഷം എങ്ങോട്ടോ പറന്നകന്നു…
അവസാനിച്ചു…
പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??
എന്റെ പൊന്നോ…
Heartly congrats bro???
തകർക്കു ഇങ്ങള്
ജീവാപ്പി..
അർഹിച്ച വിജയം..
അഭിനന്ദനങ്ങൾ മാൻ????
ജീവൻ….?
അഭിനന്ദനങ്ങൾ
ഒന്നാം സമ്മാനം?
പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം
പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?
പ്രവാസിയുടെ ജീവിതം
നൊമ്പരം ?
കരയിപ്പിച്ചു…
|ഇഷ്ടമായി ഒത്തിരി|
നന്ദി പാർവണാ ???
അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??
ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️