മാവേലി [Jeevan] 283

 

ഓരോ തവണ ഇവിടെ വന്നപ്പോളും നാട്ടില്‍ ഓരോ കാര്യങ്ങള്‍ നടന്നു. പലതിനും പങ്കെടുക്കാന്‍ ആയില്ല, എല്ലാം വിഷമം ആയിരുന്നു, ശപിച്ചിട്ടുണ്ട് ഈ മണലാരണ്യത്തിനെ, എങ്കിലും ഇവിടെ വന്നത് കൊണ്ട് മാത്രം ആണ് കുടുംബം രക്ഷപെട്ടത്, നാട്ടില്‍ നിന്നും പലപ്പോഴും ആട്ടിപായിക്കുക ആണ് ഉണ്ടായതു. അന്നും ഇന്നും ഈ മരുഭൂമി എന്റെ കണ്ണീരൊപ്പാനും, വീയര്‍പ് ഏറ്റുവാങ്ങാനും ഉണ്ടായിരുന്നു.

 

മൂന്നു വര്‍ഷം മുമ്പ് ആണ് അവസാനം ആയി നാട്ടില്‍ പോയത്. മകളുടെ കല്യാണത്തിന്, മകനെ എഞ്ചിനീയര്‍ ആക്കി എംബിഎ എടുപ്പിച്ചു നല്ല ഒരു ജോലിയും ആക്കി. എങ്കിലും മകളുടെ കല്യാണത്തിന്റെ കടം അവനെ ഏല്പിച്ചില്ല. ഇന്ന് അവള്‍ക്കു ഒരു കുഞ്ഞു ഉണ്ടായി, അവളെ പോലെ ഒരു സുന്ദരി മോളുട്ടി. അവള്‍ 31 മാര്‍ച്ചില്‍ പ്രസവിച്ചു, പ്രസവ സമയത്തു നാട്ടില്‍ എത്താം എന്ന കണക്കുകൂട്ടലില്‍ ഇരുന്ന എന്റെ കണക്കും കൊണ്ട് കൊറോണ പോയി. മാര്‍ച്ച് 22 ഉണ്ടായ ലോക്കഡൗണില്‍ മാര്‍ച്ച് 24 ഉള്ള എന്റെ ഫ്‌ലൈറ്റ് ക്യാന്‍സല്‍ ആയി. അങ്ങനെ ഓണത്തിന് മുന്‍പ് വന്നു മാവേലി എന്ന ചീത്തപ്പേര് മാറ്റം എന്ന് വച്ച എന്റെ ആഗ്രഹം വീണ്ടും നടന്നില്ല.

 

കൊറോണ കാരണം എന്തായാലും ഒരു ഗുണം ഉണ്ടായി, സമൂഹത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു. ഇത്രേം നാളും പ്രവാസികളുടെ പണവും ഫോറിന്‍ സാധനവും വേണ്ട ആളുകള്‍ ഇന്ന് അവനെ അവന്റെ വീട്ടില്‍ പോലും പേടിച്ചു കയറ്റുന്നില്ല. സ്വന്തം വീട്ടില്‍ വരുമ്പോള്‍ വീട്ടുകാര്‍ ഉള്‍പ്പെടെ ആട്ടിപായിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സംസ്ഥാനം ആയി കേരളത്തെ മാറ്റിയ ഈ മാവേലികളെ സൗകര്യ പൂര്‍വ്വം മലയാളികള്‍ മറന്നു. പ്രളയം വന്നപ്പോഴും, ഓരോ ദുരന്തം നേരിട്ടപ്പോളും അവര്‍ നല്‍കിയ കൈത്താങ്ങ് ചില സ്വാര്‍ത്ഥ വക്തികളുടെ കുല്‌സിത പ്രവര്‍ത്തികള്‍ കാരണം മുങ്ങി പോയി എന്ന് പറയുന്നത് ആകും ശരി. മരണ ഭയത്തിനു മുന്നില്‍ മറ്റ് ഒന്നുമില്ലല്ലോ, അപ്പോള്‍ ആരെയും കുറ്റപ്പെടുത്തിട്ടും കാര്യമില്ല.

 

അങ്ങനെ ഓണത്തിന് കുടുംബത്തോട് ഒപ്പം ഉണ്ടാകാന്‍ ഇന്ന് ഓഗസ്‌റ് ഒന്നിന് വന്ദേ ഭാരത് മിഷനില്‍ ഉള്ള വിമാനത്തില്‍ നാട്ടിലേക്കു വരുകയാണ്. നാട്ടില്‍ എത്തി 28 ദിവസം ക്വാറന്‍ടൈന്‍. ആഗസ്‌റ് 29 ഓണം കുടുംബത്തോടെ ഒപ്പം.

 

രണ്ടു മണിക്ക് ആണ് ഫ്‌ലൈറ്റ്. എയര്‍പോര്‍ട്ടില്‍ ഇവിടെ നിന്നും 30 മിനിറ്റ് മാത്രം. രാവിലെ 8 മണി ആയി സമയം. കണ്ടെയ്‌നര്‍ ബോക്‌സ് പോലെ ഉള്ള ലേബര്‍ ക്യാമ്പിലെ കട്ടിലില്‍ താഴെ ഉള്ള നിലയില്‍ ഞാന്‍ കിടന്നു. എന്നെ യാത്ര അയക്കാന്‍ സുധിര്‍ ഉണ്ട്, അവന്‍ ആണ് എന്നെ വിളിച്ചത്. ബാക്കി എല്ലാവരും ഡ്യൂട്ടിക്ക് പോയി.

 

അവന്‍ വീണ്ടും വിളിച്ചു കൊണ്ടിരുന്നു. ഞാന്‍ പറയുന്നത് ഇവന്‍ കേള്‍ക്കുന്നില്ലേ. ഒടുവില്‍ അവന്‍ വന്നു എന്നെ കുലുക്കി, പെട്ടന്ന് തന്നെ പേടിച്ചു കൈ പിന്‍വലിച്ചു പിന്നിലേക്ക് മാറി. അവന്‍ പെട്ടന്ന് തന്നെ ഫോണ്‍ എടുത്തു ആരെയോ വിളിച്ചു. എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.

 

അവന്‍ ഫോണില്‍ പറയുന്നത് കേട്ടു ഞാനും ഞെട്ടി-

 

‘ ഡാ… സുരേഷേ… നമ്മുടെ മാവേലി ചേട്ടന്‍ മരിച്ചു പോയെടാ… തണുത്തു മരച്ചിട്ടുണ്ടെടാ വേഗം വാ… ‘

69 Comments

  1. പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??

  2. എന്റെ പൊന്നോ…

    Heartly congrats bro???

    തകർക്കു ഇങ്ങള്

  3. ജീവാപ്പി..
    അർഹിച്ച വിജയം..
    അഭിനന്ദനങ്ങൾ മാൻ????

  4. ജീവൻ….?
    അഭിനന്ദനങ്ങൾ
    ഒന്നാം സമ്മാനം?

  5. പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം

    1. പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?

  6. പ്രവാസിയുടെ ജീവിതം
    നൊമ്പരം ?
    കരയിപ്പിച്ചു…
    |ഇഷ്ടമായി ഒത്തിരി|

    1. നന്ദി പാർവണാ ???

  7. അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??

    1. ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️

Comments are closed.