മാവേലി [Jeevan] 283

 

അങ്ങനെ വീണ്ടും ഒരു തിരുവോണ നാള്‍ ഞാന്‍ കയറി ചെന്നു. മോന്‍ പിച്ച വച്ചു നടക്കുന്നു മോള്‍ നഴ്‌സറി പോയി തുടങ്ങിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം ഇരുന്നു സദ്യ കഴിച്ചു. മുറ്റത്തു മോളും വനജയും കൂടി അത്തപൂക്കളം ഇട്ടട്ടുണ്ട്, മോന്‍ ആണെങ്കില്‍ അതിനിന്റെ ഓരോ പൂവും പിച്ച നടന്നു എടുത്തുവരും. മോള്‍ ഇത് കണ്ടു അവനെ പിടിച്ചു അകത്തു കൊണ്ട് വരും. ഇടക്ക് സ്വര്‍ണ നിറം ഉള്ള ഓണ തുമ്പികള്‍ അവിടെ ചുറ്റി കറങ്ങുന്നുണ്ട്, അത് വന്നു പൂവില്‍ ഇരിക്കും, അവന്‍ അതിനെ പിടിക്കാന്‍ പൂക്കളത്തിന്റെ ഉള്ളില്‍ കയറും, അവള്‍ വീണ്ടും വന്നു അവനെ എടുത്തു പുറത്ത് വക്കും. ഓണം ഏറ്റവും മനോഹരം ആക്കുന്നത് ഇത് പോലെ ഉള്ള കുസൃതി കുടുക്കകളുടെ കളിയും ചിരിയും ആണ്.

 

മുറ്റത്തു മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ഞാന്‍ ചെന്നു ഇരുന്നു, ഒന്ന് ആടി. ബാല്യകാല ഓര്‍മകളിലേക്ക് അത് എന്നെ കൊണ്ട് പോയി. പട്ടിണി ആയിരുന്നു കൂടുതല്‍ മനസ്സില്‍ ഓടി എത്തിയത്, പട്ടിണിയും നാണക്കേടും. എങ്കിലും കവലയില്‍ ഉള്ള ക്ലബ്ബിന്റെ ഓണപരിപാടിയും മത്സരങ്ങളും പട്ടിണിയുടേയും കഷ്ടപ്പാടിന്റേയും ഇടയില്‍ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചു.

ഊഞ്ഞാലും, കളിയും പാട്ടും, മാവേലിയും വാമനനും എല്ലാം ഓരോ മനോഹരം ആയ ഓര്‍മ്മകള്‍ തന്നെ ആണ്. കപ്പയും കാച്ചിലും പുഴുങ്ങി ഓണ പുഴുക്ക് ആയിരുന്നു കൂടുതലും പട്ടിണി മാറ്റി തന്നിരുന്നത്. ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അത് തന്നെ ആണ്.

 

വൈകിട്ട് ഓണപരിപാടി കാണാന്‍ കവലയില്‍ ഇറങ്ങി. കൂട്ടുകാര്‍ക്കു കുപ്പിയും ആയി ആണ് പോയത്. അവന്മാര്‍ക്ക് അതാണ്, കുപ്പി വേണം. പക്ഷെ ചങ്ക് പറിച്ചു തരുന്ന പോലെ സ്‌നേഹിക്കും. കവലയില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഒന്നേ ഉള്ളു ചോദിക്കാന്‍ തിരിച്ചു പോകുന്നത്. അത് കേട്ടു മനസ്സും കാതും പണ്ടേ മരവിച്ചിരുന്നു. മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി.

 

രാത്രി ഭാര്യയോട് പറഞ്ഞു ഇനി പോകുന്നില്ല എന്ന്. മുല്ല പൂ ചൂടി വന്ന അവള്‍ പ്രേമ ഭാവം മാറ്റി രൂക്ഷ നോട്ടം സമ്മാനിച്ചു, തിരിഞ്ഞു കിടന്നു. വീണ്ടും അവളെ അടുത്തേക് വലിച്ചിട്ടു മുല്ലപ്പൂ വാസന വരുന്ന അവളുടെ മുടിയില്‍ മുഖം പൂഴ്ത്തി ചോദിച്ചു എന്താ പിണക്കം എന്ന്. അവളുടെ ആശകള്‍ വീട് പുതുക്കണം, മക്കളെ പഠിപ്പിക്കണം, ഒരു പെണ്‍കുട്ടി, മകന് നല്ല ജോലി, കുറച്ചു സ്വര്‍ണം വാങ്ങണം, വസ്തു വാങ്ങണം അങ്ങനെ നീണ്ടു. കൂട്ടത്തില്‍ നമ്മുടെ മക്കള്‍ക്കു നിങ്ങളുടെ പെങ്ങമ്മാരും ഭര്‍ത്താക്കന്മാരും ഒന്നും കൊണ്ട് കൊടുക്കില്ല നിങ്ങള്‍ തന്നെ അതിനുള്ള വക കണ്ടുപിടിക്കണം എന്നും.

 

അവള്‍ പറഞ്ഞത് ശെരി തന്നെ ആണ്. അങ്ങനെ വീണ്ടും കടല്‍ കടന്നു, എന്നും എന്റെ വീയര്‍പ്പിനെ സ്‌നേഹിക്കുന്ന എന്റെ മണലാരണ്യത്തിലേക്കു. ഈ തവണ അച്ഛന്‍ മരിച്ചു. പോകാന്‍ ആയില്ല, കര്‍മം എന്റെ മകന്‍ ചെയ്തു. അധികം വൈകാതെ അമ്മയും പോയി. അപ്പോളും പോകാന്‍ ആയില്ല. ഈ പ്രവാസികളുടെ ശാപം ആണല്ലോ ഇത്. പ്രിയപെട്ടവരെ അവസാനം ആയി ഒന്ന് കാണാന്‍ പോലും ആകില്ല.

 

ഓരോ തവണയും നാട്ടിലേക്കു പോകുമ്പോള്‍ ഓര്‍ക്കും ഇനി ഒരു മടങ്ങി വരവില്ല എന്ന്, എന്നാല്‍ വീണ്ടും വരും. പല ഓണവും വിഷുവും സംക്രാന്തിയും കടന്നു പോയി. രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ മാവേലി ഓണം കൂടാന്‍ പോകും. തിരികെ ഇങ്ങോട്ടേക്കും.

69 Comments

  1. പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??

  2. എന്റെ പൊന്നോ…

    Heartly congrats bro???

    തകർക്കു ഇങ്ങള്

  3. ജീവാപ്പി..
    അർഹിച്ച വിജയം..
    അഭിനന്ദനങ്ങൾ മാൻ????

  4. ജീവൻ….?
    അഭിനന്ദനങ്ങൾ
    ഒന്നാം സമ്മാനം?

  5. പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം

    1. പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?

  6. പ്രവാസിയുടെ ജീവിതം
    നൊമ്പരം ?
    കരയിപ്പിച്ചു…
    |ഇഷ്ടമായി ഒത്തിരി|

    1. നന്ദി പാർവണാ ???

  7. അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??

    1. ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️

Comments are closed.