ഇല്ലായിരുന്നു, എങ്കിലും എല്ലാവരും കൂടെ നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചു. അങ്ങനെ വീണ്ടും ഒരു ഓണത്തിന് ഞാന്‍ നാട് പിടിച്ചു. നാട്ടില്‍ ചെന്നു പെണ്ണ് കാണാന്‍ പോയി, കണ്ടെത്തിയ പെണ്ണ് കൊള്ളാം. വെളുത്തു മെലിഞ്ഞു നല്ല നീളം ഉള്ള മുടിയും വലിയ ഉണ്ട കണ്ണുകളും ചെറിയ മൂക്കും വട്ട മുഖവും ആയി ഒരു സുന്ദരി കുട്ടി, പേര് വനജ. അങ്ങനെ ചിങ്ങത്തില്‍ തന്നെ എന്റെ 32 ആം വയസ്സില്‍ 24 വയ്സ്സുള്ള വനജയും ആയി എന്റെ കല്യാണം നടന്നു. ആ തവണ 4 മാസം ഞാന്‍ നാട്ടില്‍ നിന്നു. അങ്ങനെ കെട്ടിയോള്‍ക്ക് മാത്രം ഞാന്‍ പോകുന്നത് വലിയ സങ്കടം ആയിരുന്നു. 4 മാസം ഉള്ള എന്റെ നാട്ടിലെ പൊറുതി ബാക്കി വീട്ടുകാര്‍ക്ക് മടുത്തിരുന്നു, എങ്കിലും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടപ്പോള്‍ ഉള്ള എല്ലാരുടെയും വികാരപരമായ അഭിനയം ഗംഭീരം ആയിരുന്നു.
ഞാന്‍ ഗള്‍ഫില്‍ എത്തി ആദ്യം എഴുതിയ കത്തിന്റെ മറുപടിയില്‍ തന്നെ അറിഞ്ഞു വനജ ഗര്‍ഭിണി ആണെന്ന്. അത് അറിഞ്ഞപ്പോള്‍ അവളെ ഒന്നു കാണാനും കെട്ടിപ്പിടിക്കാനും ഒക്കെ ഒരുപാട് കൊതി തോന്നി, അവളുടെ അവസ്ഥയും വത്യസ്തം ആയിരുന്നില്ല എന്നു കത്തുകളില്‍ നിന്നും തോന്നി. അങ്ങനെ എനിക്കു ഒരു മോള്‍ ജനിച്ചു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞു മൂന്നാമത്തെ അനിയത്തി ലേഖയെയും കെട്ടിച്ചു വിട്ടു, വീണ്ടും 2 വര്‍ഷം കഴിഞ്ഞു എന്റെ കുഞ്ഞിനെ ഒരുനോക്ക് ആദ്യം ആയി കാണാന്‍ വീണ്ടും ഒരു ഓണത്തിന് നാട്ടില്‍ എത്തി.
എന്റെ ഈ ഓണത്തിന് ഉള്ള വരവും പോക്കും കൊണ്ട് എന്തായാലും നാട്ടില്‍ ഒരു പേര് കിട്ടി. ‘ മാവേലി ‘. അങ്ങനെ ഒരു തിരുവോണത്തിന് വീണ്ടും നാട്ടില്‍ എത്തി. മുറ്റത്ത് മോളെയും എടുത്തു വനജ ഉണ്ടായിരുന്നു. ഓടി അവളെ കെട്ടിപ്പിടിച്ചു. പരിചയം ഇല്ലാത്ത കൊണ്ട് അവള്‍ അടുത്തു വരാന്‍ കൂട്ടാക്കുന്നില്ലാരുന്നു. അവള്‍ കിന്നരി പല്ല് കാട്ടി അമ്മയോട് ചോദിച്ചു , ഇതാരാ എന്നു. ഏത് ഒരു അച്ഛന്റെയും ചങ്ക് പിടയുന്ന നിമിഷം. സ്വന്തം മകള്‍ ചൂണ്ടി ഇതാരാ എന്ന് ചോദിക്കുന്നത്.
പിന്നെ കുറെ ദിവസം അവളെ കളിപ്പിച്ചു ഇരുന്നു, ഈ തവണ തിരിച്ചു പോകണ്ട എന്നു ഉറപ്പിച്ച വന്നത്. മോളെ പിരിഞ്ഞു അല്ലേലും പോകാന്‍ ആകുമായിരുന്നില്ല. പക്ഷേ ഈ തവണ ഭാര്യ തന്നെ പറഞ്ഞു പെണ്‍ കുഞ്ഞാ , അവളുടെ കാര്യം നോക്കണം , ഒരു അനിയത്തിയുടെ കല്യാണം, തിരിച്ചു പോകണം എന്നു. അങ്ങനെ വീണ്ടു ഓണം കഴിഞ്ഞു മാവേലി തിരിച്ചു വണ്ടി കയറി.
നാട്ടില്‍ നിന്നു വരുമ്പോള്‍ വനജ വീണ്ടും ഗര്‍ഭിണി ആയിരുന്നു. ഈ തവണ ഒരു മോന്‍ ആണ് ഉണ്ടായത്. പിന്നെ അവസാന സഹോദരിയുടെ കല്യാണവും നടത്തി. വീണ്ടും 3 വര്‍ഷങ്ങള്‍ക് ശേഷം ഒരു ഓണത്തിന് നാട്ടില്‍ എത്തി. ഈ സമയത്ത് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല എന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു.
നാട്ടില്‍ എത്തിയപ്പോള്‍ ഒരു ടീവി കൊണ്ട് വന്നു. പലതും ഇങ്ങനെ കൊണ്ട് വന്നിട്ടുണ്ട്, ആ കാലത്തു കസ്റ്റംസ് പിടിച്ചു വച്ച സാധങ്ങള്‍, അവസാനം കൈ കൂലി കൊടുത്തു കുറച്ചൊക്കെ വാങ്ങി എടുക്കും. ഇങ്ങനെ ഉള്ള ബുദ്ധിമുട്ട് ആരും അറിയുന്നുമില്ല, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഗള്‍ഫ്കാരന്‍ നാട്ടില്‍ കൊണ്ട് വരുന്ന സാധനം മതി.
പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??
എന്റെ പൊന്നോ…
Heartly congrats bro???
തകർക്കു ഇങ്ങള്
ജീവാപ്പി..
അർഹിച്ച വിജയം..
അഭിനന്ദനങ്ങൾ മാൻ????
ജീവൻ….?
അഭിനന്ദനങ്ങൾ
ഒന്നാം സമ്മാനം?
പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം
പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?
പ്രവാസിയുടെ ജീവിതം
നൊമ്പരം ?
കരയിപ്പിച്ചു…
|ഇഷ്ടമായി ഒത്തിരി|
നന്ദി പാർവണാ ???
അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??
ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️