‘ആഹാ! നല്ല മറുപടി … ആ മരുഭൂമിയില്‍ കൊടും ചൂടില്‍, കീറിയ ഷര്‍ട്ട് ഇട്ടു പണി എടുത്തു, കിട്ടുന്നത് എല്ലാം സൊരുക്കൂട്ടി, ഇവിടെ അയക്കുമ്പോള്‍ ഒരു നല്ല ഉടുപ്പു വാങ്ങുന്ന പോയിട്ടു മര്യാദക്ക് ഭക്ഷണം പോലും കഴിക്കില്ല ….’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു … പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല, അല്ലേലും എന്റെ പൈസ കൊണ്ട് അല്ലേ എല്ലാം ചെയുന്നെ, അപ്പോ എനിക്കായി എന്തിനാ പ്രത്യേകം വാങ്ങുന്നെ എന്നു ഓര്‍ത്ത് ഒരു ചിരിയും പാസ്സ് ആക്കി റൂമില്‍ കയറി.
അങ്ങനെ ഗംഭീര സദ്യ ഒക്കെ ആയി ഓണം ആഘോഷിച്ചു. നെല്ല് മുറ്റത്ത് ഉണക്കാന്‍ ഇട്ടതിന്റെ മുകളിലായി ഓണത്തുമ്പി പാറി കളിക്കുന്നു. മുറ്റത്ത് അത്തപൂവ് ഇന്നും ഉണ്ട്, നല്ല ഐശ്വര്യം. തുമ്പ പൂത്തു എല്ലാ ഇടവും നില്‍ക്കുന്നു, പച്ചപ്പും പാടവും, തണുത്ത കാറ്റും, എന്നെ ഗല്‍ഫിലെ മണലിന്റേയും, ചൂടിന്റേയും , ഒക്കെ ഓര്‍മകളില്‍ നിന്നും മുക്തന്‍ ആക്കി… അപ്പോള്‍ ആണ്, പണ്ട് പട്ടിണി ആയിരുന്നപ്പോള്‍ കണ്ടാല്‍ മൈന്റ് ചെയ്യാത്ത കേശവന്‍ അമ്മാവന്‍ വരുന്നത്. പുള്ളി നേരെ വന്നു ചോദിച്ചു, ‘ വന്നു എന്നു അറിഞ്ഞു, എന്ന ഇനി തിരികെ പോണതു …’
ഒരു ചിരി പാസ്സ് ആക്കി മറുപടി കൊടുത്തു- ‘ ഇനി പോണില്ല കേശു അമ്മാവാ ..’
എന്നാല്‍ ഇത് കേട്ടതോടെ വീട് ഒരു മരണ വീടിന് സമം ആയി. ലാസ്റ്റില്‍ അച്ഛന്‍, ‘ കാര്‍ത്തൂന്റെ കല്യാണം ഗംഭീരം ആയി നടത്തെണ്ടേ, ലച്ചുന്റെ കല്യാണത്തിന്റെ കടം വീടിയത് അല്ലേ ഉള്ളൂ … ഈ കടം എങ്ങനെ വീട്ടും, പിന്നെ അവളുടെ താഴെ ഉള്ള രണ്ടു എണ്ണത്തിനും കല്യാണ പ്രായം ആകുന്നു. അവരെയും കെട്ടിക്കേണ്ടെ … നീ തിരിച്ച് പോയില്ലേല്‍ എങ്ങനെയാ …’
‘ അത് അച്ഛാ !.. ഞാന്‍ … ഇവിടെ തന്നെ പണി നോക്കാം … ‘
‘ ഇവിടെ പണി എടുത്താല്‍ എന്തു കിട്ടാനാ കുട്ട്യേ … എന്താ എന്നു വച്ചാല്‍ നീ ആലോചിച്ചു ചെയ്യൂ ..’
പിന്നെ അനിയത്തിയുടെ പരാതി, നാട്ടില്‍ മേശരി പണി ആണേല്‍ അവളുടെ സ്റ്റാറ്റസ് കുറയും എന്നു. എന്തായാലും പോകില്ല എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ നാട്ടില്‍ വന്നു 2 മാസം കഴിഞ്ഞു, കാര്‍ത്തുവിന്റെ കല്യാണം നന്നായി നടന്നു. അവളുടെ കല്യാണം കഴിഞ്ഞതോട് കൂടി വീട്ടില്‍ എന്നോടുള്ള അവഞ്ജത കൂടി കൂടി വന്നു. അതോട് കൂടി ഞാന്‍ വീടും ഗല്‍ഫിലേക്ക് വിട്ടു, മനസമാധാനം ആണല്ലോ വലുത്, അത് എന്തായാലും നാട്ടില്‍ അത് കിട്ടില്ല എന്നു ഉറപ്പായി.
അങ്ങനെ വീണ്ടും രണ്ടു കൊല്ലം കഴിഞ്ഞു, ഇതിന്റെ ഇടക്ക് എനിക്കു ഒരു കല്യാണ ആലോചന വന്നു. അത് എല്ലാരും കൂടെ ചേര്‍ന്ന് ഉറപ്പിച്ചു, എനിക്കു പിന്നെ സുശീല പോയതോടു കൂടെ ഈ കാര്യത്തില്‍ വലിയ ഇന്റ്റെസ്റ്റ്
പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??
എന്റെ പൊന്നോ…
Heartly congrats bro???
തകർക്കു ഇങ്ങള്
ജീവാപ്പി..
അർഹിച്ച വിജയം..
അഭിനന്ദനങ്ങൾ മാൻ????
ജീവൻ….?
അഭിനന്ദനങ്ങൾ
ഒന്നാം സമ്മാനം?
പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം
പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?
പ്രവാസിയുടെ ജീവിതം
നൊമ്പരം ?
കരയിപ്പിച്ചു…
|ഇഷ്ടമായി ഒത്തിരി|
നന്ദി പാർവണാ ???
അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??
ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️