‘ മൂന്നു കൊല്ലം എങ്ങനെ എങ്കിലും നില്‍ക്കണം, എന്നിട്ട് നാട്ടില്‍ ചെന്നു സുശീലയെയും കെട്ടി അവിടെ അങ്ങ് കൂടാം. ‘ ഇതായിരുന്നു പ്ലാന്‍. അന്നൊക്കെ ഫോണ്‍ ഇല്ല, എഴുതണം. ഒരു എഴുത്ത് അയച്ചാല്‍ ഒരു മാസം പിടിക്കും കിട്ടാനായി. അങ്ങനെ വന്നു ഒരു കൊല്ലം കഴിഞ്ഞു ഒരു എഴുത്ത് വന്നു, തൊട്ട് താഴെ ഉള്ള അനിയത്തി ലക്ഷ്മിക്കു കല്യാണ ആലോചന. അങ്ങനെ അത് ഉറപ്പിച്ച്, 6 മാസം കഴിഞ്ഞു കല്യാണം നടന്നു. അങ്ങനെ മൂന്നു കൊല്ലം ആകാര്‍ ആയി, ഓണത്തിന് നാട്ടില്‍ എത്താം എന്നു ആയിരുന്നു ആലോചന. അങ്ങനെ നാട്ടിലേക്കു എല്ലാവര്‍ക്കും വേണ്ട അത്യാവശ്യം ഫോറിന്‍ സാധനങ്ങളും, ഭാവി ഭാര്യ സുശീലക്കു സാരിയും, പിന്നെ കുറെ മിഠായിയും, ഒരു ഫിലിപ്‌സ് ടേപ് റിക്കോര്‍ഡര്‍ ഒക്കെ വാങ്ങി നാട്ടില്‍ വരാന്‍ ഇരുന്നപ്പോള്‍ ആയിരുന്നു വെള്ളിടി വെട്ടുന്ന വാര്‍ത്തയും ആയി ആ കത്ത് വന്നത്. സുശീല ചെത്ത്കാരന്‍ വാസുവിന്റെ കൂടെ നാട് വിട്ടു.
അങ്ങനെ നാട്ടില്‍ എത്തിയാല്‍ ആകെ നാറ്റ കേസ് ആകും എന്നു അറിയാവുന്നത് കൊണ്ട് പോക്ക് വേണ്ട എന്നു വച്ച്. ആ ഓണവും മണലാരണ്യതിന്റെ ചൂടും ഏറ്റു, തകരം കൊണ്ടുള്ള ലേബര്‍ ക്യാമ്പില്‍ കുബ്ബുസും തൈരും കഴിച്ചു ആഘോഷിച്ചു.
അതിന്റെ ഇടയില്‍ സമയം പോയത് അറിഞ്ഞില്ല, 5 കൊല്ലം ആയി. ലക്ഷ്മി ഒന്നു പെറ്റു, അടുത്തത് ഗര്‍ഭിണി. അളിയനെ കണ്ടിട്ടില്ല. രണ്ടാമത്തെ അനിയത്തി കാര്‍ത്തികയുടേയും കേട്ടു ഉറപ്പിച്ചു. അങ്ങനെ കുറെ സാധനം ആയി നാട് പിടിച്ചു. എല്ലാര്‍ക്കും ഉള്ള തുണിയും മണിയും ഒക്കെ ആയി ഒരു ഉത്രാടത്തിന് ഞാന്‍ വീട്ടില്‍ കയറി ചെന്നു. ആഹാ, ലക്ഷ്മിയുടെ മോനും എന്റെ ഏറ്റവും ഇളയ അനിയത്തി ദേവുവും കൂടെ അത്ത പൂവ് ഇടുന്നു. വീടിന് ആകെ മാറ്റം. ഓല മാറ്റി ഓടും, ചില ഇടങ്ങളില്‍ വാര്‍ത്തിട്ടുണ്ട്.
ഞാന്‍ കയറി ചെന്നപ്പോളേ ഏട്ടന്‍ വന്നു എന്നും പറഞ്ഞു അനിയത്തി വീടിനുള്ളിലേക്ക് കയറി പോയി. ഞാന്‍ കൂട്ടുസാ എന്നും വിളിച്ചു ലക്ഷ്മിയുടെ മകനെ എടുത്തു ഉമ്മ വച്ചു. കൊച്ചു ആരാ ഇത് എന്നു അറിയാതെ അലറി ഒരു കരച്ചിലും.
എല്ലാരും വേഗം ഉമ്മറത്ത് വന്നു. അളിയനെ പരിചയപ്പെട്ടു, അവനും ഇവിടെയാ സ്ഥിര താമസം എന്നു അറിയാന്‍ ആയി. പിന്നെ ചോദ്യവും വിശേഷങ്ങളും ആയി സമയം പോയി. അതിന്റെ ഇടക്ക് എല്ലാവര്‍ക്കും വാങ്ങി കൊണ്ട് വന്നത് ഒക്കെ കൊടുത്തു. അപ്പോള്‍ ആണ് പുറത്തു പോയി വന്ന അച്ഛനും ലക്ഷ്മിയും അവിടെ വന്നത്. അവര്‍ എല്ലാവര്‍ക്കും ഓണക്കോടിയും ആയി വന്നത് ആയിരുന്നു. എല്ലാവര്‍ക്കും അപ്പോള്‍ തന്നെ കൊടുത്തു, ലാസ്റ്റില്‍ ഞാന്‍ മാത്രം ആയി ബാക്കി. അപ്പോള്‍ ഞാന്‍- ‘ ഇന്ന് വരും എന്നു പറഞ്ഞത് അല്ലേ എന്നിട്ട് എനിക്കില്ലേ എന്നു ചോദിച്ചു…’ മറുപടി വന്നത് പെട്ടന്നു ആയിരുന്നു- ‘ നിനക്കു അവിടെ ഇതൊക്കെ ഇഷ്ടം പോലെ കിട്ടില്ലെടാ … പിന്നെ എന്തിനാ ഇവിടുന്നു വാങ്ങുന്നെ എന്നു കരുതി … ‘
പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??
എന്റെ പൊന്നോ…
Heartly congrats bro???
തകർക്കു ഇങ്ങള്
ജീവാപ്പി..
അർഹിച്ച വിജയം..
അഭിനന്ദനങ്ങൾ മാൻ????
ജീവൻ….?
അഭിനന്ദനങ്ങൾ
ഒന്നാം സമ്മാനം?
പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം
പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?
പ്രവാസിയുടെ ജീവിതം
നൊമ്പരം ?
കരയിപ്പിച്ചു…
|ഇഷ്ടമായി ഒത്തിരി|
നന്ദി പാർവണാ ???
അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??
ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️