മാവേലി [Jeevan] 283

 

പണിക്കു പോകാന്‍ പോകുന്ന കാര്യം പറഞ്ഞിട്ടും പുള്ളി കുലുങ്ങി ഇല്ല. ഒരു മണി വറ്റ് പോലും പറ്റു തീര്‍ക്കാതെ തരില്ല എന്നും പറഞ്ഞു പുള്ളിക്കാരന്‍ കയര്‍ത്തപ്പോള്‍ ഒരു ചിരി പാസ്സ് ആക്കി ആരേലും കണ്ടോ എന്നു ചുറ്റിനും നോക്കി പതുക്കെ വീട്ടിലേക്കു നടന്നു. പോകുന്ന വഴി ഉതുപ്പ് ചേട്ടന്റെ പറമ്പില്‍ കയറി രണ്ടു പപ്പായ മോട്ടിച്ചു കൈലിയുടെ മടക്കില്‍ ഇട്ടു വീട്ടിലേക്കു ഓടി. അതും കൊണ്ട് അമ്മയുടെ കയ്യില്‍ കൊടുത്തു അച്ഛനെ കണ്ടു പണി ശെരി ആയ കാര്യം പറഞ്ഞു. അച്ഛന്‍ ഒന്നും മിണ്ടാതെ ചാരുകസേരയില്‍ ഉമ്മറത്തേക്ക് നോക്കി ഒരു കിടപ്പു കിടന്നു.

 

അങ്ങനെ ചതയത്തിനു പിറ്റേന്ന് പണിക്കു ഇറങ്ങി. ആദ്യം ചുമട് എടുക്കല്‍ ആയിരുന്നു. വെട്ടു കല്ലും, പറയും ചുമന്നു കൊടുത്തു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ കയ്യില്‍ തൊലി ഉണ്ടാരുന്നില്ല. ആഹാ എന്താ സുഖം, എങ്കിലും കിട്ടിയ കാശ് കൊണ്ട് പോയി അല്പം അരിയും സാധനവും വാങ്ങി. അന്ന് കഴിച്ച ചോറിന്റെ രൂചി, 10 കൂട്ടം കറി കൂട്ടി ഓണ സദ്യ കഴിച്ചാലും ഉണ്ടാകില്ല എന്ന് തോന്നി.

 

പതിയെ പതിയെ പണികള്‍ മാറി വന്നു. കോണ്‍ക്രീറ്റ് കൂട്ടാന്‍ തുടങ്ങി, തേക്കാന്‍ സഹായം, കെട്ടാന്‍ സഹായം, അങ്ങനെ മേശരി പണിയും തുടങ്ങി. നല്ല ഒരു മേശരി ആയി.

അങ്ങനെ ഒരു ദിവസം പണിക്കു പോകുമ്പോള്‍ ആണ് ഇഞ്ചന്‍ തോട്ടില്‍ കുളി കഴിഞ്ഞ് വരുന്ന സുശീലേ കാണുന്നത്. അവള്‍ക്കു അന്ന് 18 വയസ്സ്. കുളിച്ചു, ഒരു വെള്ള മുണ്ടും ചുറ്റി, വെള്ള റൗക്കയും ഇട്ടു തലയില്‍ ഒരു തോര്‍ത്തില്‍ കെട്ടിയ മുടിയും. നനഞ്ഞ മുടിയില്‍ രണ്ടെണ്ണം മുഖത്തു വീണു കിടക്കുന്നു. ചുവന്ന ചുണ്ടും, കറുത്ത വല്യ കണ്ണുകളും. പെണ്ണിനെ കണ്ടപ്പോള്‍ തന്നെ എന്നില്‍ പ്രേമം മൊട്ടിട്ടു.

 

പിന്നീടുള്ള ദിവസങ്ങളില്‍ ആ ദിവസത്തെ അതെ സമയങ്ങളില്‍ തന്നെ പോക്കും വരവും തുടങ്ങി. അങ്ങനെ ഒരു ദിവസം അവളോട് ചോദിച്ചു. പെണ്ണ് മറുപടി പറയാതെ ചാടി തുള്ളി ഒരു പോക്ക്. പിന്നെ ഒട്ടും അമാന്തിച്ചില്ല, നേരെ അവളുടെ വീട്ടില്‍ ചെന്ന് പെണ്ണ് ചോദിച്ചു. അന്ന് ഗള്‍ഫുകാര്‍ ട്രെന്‍ഡ് ആയി തുടങ്ങിയ ടൈം. അവടെ അപ്പന് പണി ഒന്നും ഇല്ലേലും മോളെ ഗള്‍ഫ്കാരനെ കൊണ്ടേ കെട്ടിക്കു എന്ന്.

 

പിന്നെ ഗള്‍ഫ്കാരന്‍ ആകാന്‍ ഉള്ള ഓട്ടം തുടങ്ങി. അങ്ങനെ ഒരു വഴി ഒത്തു വന്നു. അവളുടെ അപ്പനെ കണ്ടു ജോലി കിട്ടിയതും പറഞ്ഞു കല്യാണം പറഞ്ഞു ഉറപ്പിച്ചു നേരെ ബോംബെക് വണ്ടി കയറി, അവിടെ നിന്നും കപ്പലില്‍ ഈ മരുഭൂമിയില്‍ വന്നു ഇറങ്ങി. വന്നപ്പോള്‍ തന്നെ മനസ്സിലായി, നാട്ടില്‍ അടിപൊളി ആണെന്ന് പറയുമെങ്കിലും, ഇവിടെ അത്ര സുഖം അല്ല എന്നു. കൊടും വെയിലത്ത് ആയിരുന്നു ജോലി. ഒരുപാട് വലിയ കെട്ടിടങ്ങള്‍ പണിയാന്‍ ഈ കൈകളുടെ സഹായം വേണ്ടി വന്നു.

69 Comments

  1. പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??

  2. എന്റെ പൊന്നോ…

    Heartly congrats bro???

    തകർക്കു ഇങ്ങള്

  3. ജീവാപ്പി..
    അർഹിച്ച വിജയം..
    അഭിനന്ദനങ്ങൾ മാൻ????

  4. ജീവൻ….?
    അഭിനന്ദനങ്ങൾ
    ഒന്നാം സമ്മാനം?

  5. പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം

    1. പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?

  6. പ്രവാസിയുടെ ജീവിതം
    നൊമ്പരം ?
    കരയിപ്പിച്ചു…
    |ഇഷ്ടമായി ഒത്തിരി|

    1. നന്ദി പാർവണാ ???

  7. അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??

    1. ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️

Comments are closed.