മാവേലി [Jeevan] 283

 

അന്ന് ഞാന്‍ വിപ്ലവ പരം ആയ ആ തീരുമാനം എടുത്തു, പഠിത്തം നിര്‍ത്തി ജോലിക്കു പോകുന്നു എന്ന്. കൃഷി പൊട്ടി തകര്‍ന്നിരുന്ന അച്ഛന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്ക് പോലെ എന്നെ ഒന്നു നോക്കി, അമ്മ ഒന്നും മിണ്ടാതെ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചു അടുക്കളയിലേക്ക് ഓടുന്നത് കണ്ടു. അമ്മ അടുക്കളയിലേക്ക് പോകുന്ന കണ്ടപ്പോള്‍ അല്പം ആശ്വാസം തോന്നി, ഇനി എങ്ങാനം സദ്യ കിട്ടിയാലോ. എന്തായാലും ഒന്നും കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍, ഒരു പഴയ ഷര്‍ട്ടും ഇട്ടു, വിജയന്‍ മേശരിയുടെ വീട്ടിലേക്ക് വിട്ടു. പുറത്തു ഇറങ്ങിയപ്പോള്‍ തന്നെ സുവര്‍ണ്ണ ചിറകുകള്‍ ഉള്ള രണ്ടു ഓണ തുമ്പികള്‍, എന്റെ തലയുടെ ചുറ്റും വട്ടം ഇട്ടു പറന്നു. വിശന്ന് കിളി പോയി ഇനി അതാണോ പറക്കുന്നെ എന്ന് ചിന്തിച്ച് പോയി.

 

അങ്ങനെ വിജയന്‍ മേശരിയുടെ വീട്ടില്‍ എത്തിയപ്പോള്‍ പുള്ളി മൃഷ്ഠാനം പായസം അടക്കം തട്ടി വിടുന്നു. അതു കണ്ടപ്പോള്‍ തന്നെ വായില്‍ കപ്പല്‍ ഓടും എന്ന അവസ്ഥ എത്തിയപ്പോള്‍ ഉമ്മറത്ത് ഇരുന്ന് പുറത്തേക്ക് ആക്കി നോട്ടം. വിജയന്‍ മേശരി, ഊണും കഴിഞ്ഞു വന്നു, സംസാരിച്ച് തുടങ്ങി :

 

‘ എന്താഡാ ഗംഗേ ഈ വഴി , ഓണം അല്ലേ ഊണ് കഴിച്ചാകും ഇറങ്ങിയെ എന്ന് അറിയാം, അതാ പിന്നെ വിളിക്കാങ്ങേ…’

 

‘ അത് സാരമില്ല, മേശരി … ഞാന്‍ കഴിച്ചിട്ടാണു ഇറങ്ങിയത്… ഞാന്‍ വന്നത് ഇനി മുതല്‍ പണിക്കു ഞാനും കൂടിക്കോട്ടെ എന്ന് ചോദിക്കാന്‍ ആണ് … ‘

 

‘ എന്ത് പറ്റിയെടാ ഇപ്പൊ ഇങ്ങനെ തോന്നാന്‍…നിന്റെ അച്ഛന്‍ സമ്മതിച്ചോ?.. ‘

 

‘ അച്ഛന്‍ സമ്മതിച്ചു… മേശരി പറ.. ഞാനും കൂടിക്കോട്ടെ… ‘

 

‘ ഇനി ചതയം കഴിഞ്ഞേ കാണു…നീയും കൂടിക്കോ… ‘

 

അങ്ങനെ മേശരിയോട് നന്ദിയും പറഞ്ഞു, അയാള്‍ക്കു വയറിളക്കം ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് തിരികെ വീട്ടിലേക് തിരിച്ചു. പോകുന്ന വഴി കവലയിലെ നാണു ആശാന്റെ കടയില്‍ കയറി. ഒട്ടും പിശുക്ക് ഇല്ലാത്തോണ്ട് ഓണം ആയിട്ടും ആശാന്‍ കട തുറന്നിട്ടുണ്ട്. കയറി ചെന്നപ്പോള്‍ തന്നെ അച്ഛന്റെ പറ്റിനെ പറ്റി ആയി ചോദ്യം.

69 Comments

  1. പൊളിച്ചൂട്ടാ…പച്ചയായ ജീവിതം അത് നേരിൽ കണ്ട ഫീലിംഗ്??

  2. എന്റെ പൊന്നോ…

    Heartly congrats bro???

    തകർക്കു ഇങ്ങള്

  3. ജീവാപ്പി..
    അർഹിച്ച വിജയം..
    അഭിനന്ദനങ്ങൾ മാൻ????

  4. ജീവൻ….?
    അഭിനന്ദനങ്ങൾ
    ഒന്നാം സമ്മാനം?

  5. പ്രവാസിയുടെ ജീവിതം അതിന്റെ നോവ് മനസിലാക്കിയ എഴുത്. കാലങ്ങളോളം കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പൈസ അതിന്റെ സുഖം അനുഭവിച്ചവർ തന്നെ അവസാനം തള്ളി പറയുന്ന ജീവിതങ്ങൾ ഉണ്ട്. പത്തേമാരി ഓർമ വന്നു? ഇനിയും എഴുതണം

    1. പൊളിച്ചൂട്ടാ… പച്ചയായ ഒരു ജീവിതം അത് നേരിൽ കണ്ടു…?

  6. പ്രവാസിയുടെ ജീവിതം
    നൊമ്പരം ?
    കരയിപ്പിച്ചു…
    |ഇഷ്ടമായി ഒത്തിരി|

    1. നന്ദി പാർവണാ ???

  7. അടിപൊളിയായിട്ടുണ്ട് ജീവണ്ണാ ??

    1. ലില്ലി കുട്ടാ… ?? താങ്ക്സ് ഡാ മുത്തേ ❤️❤️❤️❤️❤️

Comments are closed.