മരുഭൂമി പകുത്തെടുത്ത നദി 2123

മരുഭൂമി പകുത്തെടുത്ത നദി

Marubhoomi Pakuthedutha Nadi A Short Story BY Vimal

നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല.അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്.അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ.

ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്.

ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്.

മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ.നട്ടുച്ചകളില്‍ എന്റെ കാല്‍ച്ചുവട്ടില്‍ വിശ്രമിച്ചും ,സായന്തനങ്ങളില്‍ മുന്നോട്ടാഞ്ഞ അവളുടെ നിഴലില്‍ ഇരുന്നു ഞാന്‍ ക്ഷീണമകറ്റിയും യാത്ര ഹൃദ്യമാക്കിയ ദിനങ്ങള്‍ക്ക്‌ അറുതി വന്നത് എന്നായിരുന്നു.

നിലാവില്ലാത്ത രാത്രി ശാന്തവും രാപ്പാടികളില്ലാതെ മൌനവ്രതത്തിലുമായിരുന്നു.തൂവെള്ള ടീഷര്‍ട്ടില്‍ എന്റെ രീതി ഞാനിഷ്ടപ്പെടുന്നു എന്ന് ആംഗലേയ ഭാഷയില്‍ കറുത്ത മഷി കൊണ്ടെഴുതിയ രാത്രിയായിരുന്നു നിലോഫരിന്റെ വാലറ്റില്‍ ഞാന്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്.

നിലോഫറിന്റെ രീതി ഏറെ ഇഷ്ടപ്പെട്ടത് ജാവേദായിരുന്നു.അവളോടൊരിക്കലും ആഭിമുഖ്യം കാണിക്കാന്‍ തയ്യാറല്ലെങ്കിലും ഞാനവളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ വളരെ വൈകിപ്പോയിരുന്നു.

രണ്ട് മരുഭൂമികള്‍ പകുത്തെടുത്ത നദിക്കരയില്‍ ഞാനിന്നും സന്ദര്‍ശനം നടത്തുന്നതും അതേ ഇഷ്ടത്താല്‍ മാത്രമായിരുന്നു.

ഹോട്ടല്‍ മുറിയിലെ ഒളിപ്പിച്ചു വെച്ച കാമറയിലെ ദൃശ്യങ്ങള്‍ ജാവേദ് എന്നെ കാണിക്കും മുമ്പ് തന്നെ എനിക്ക് ലഭിച്ചിരുന്നു.

കാലം മറക്കാത്ത മുറിവുകളില്ല.എന്നാലും ചില മുറിവുകള്‍ മായാതെ മനസ്സിലങ്ങിനെ നീറി കിടക്കും.നിലോഫറിന്റെ തിരോധാനവും അത്തരമൊരു നീറ്റലായിരുന്നു.

വെറുമൊരു തമാശക്കായി മാത്രം ജാവേദ് പകര്‍ത്തിയ കിടപ്പറദൃശ്യങ്ങള്‍ അത്രയേറെ ബോള്‍ഡായ നിലോഫറിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന എന്റെ വിശ്വാസമായിരുന്നോ തെറ്റ്.?

ജാവേദും ഞാനുമെന്ന മരുഭൂമി പകുത്തെടുത്ത് ഒരു നദിയായി ഒഴുകിയൊഴുകി അവള്‍ ഒരു സാഗരത്തില്‍ ലയിച്ചിരിക്കാം.

പതിവിനു വിപരീതമായി ഇന്നെന്റെ സ്വപ്നങ്ങളില്‍ മരുഭൂമികളില്ലായിരുന്നു.പകരം സാഗരം ലക്ഷ്യമാക്കി അതിവേഗമൊഴുകുന്ന ഒരു നദി..ഒരു നദി മാത്രം

2 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  2. Nalla rachana, ishtamayi??

Comments are closed.