മറഞ്ഞു പോകുന്ന ജീവിതം [മാടപ്രാവ്] 76

ചിലപ്പോൾ അതൊന്നും അവർക്ക് ഉപകാരപ്പെടാതെ നശിക്കുന്നും ഉണ്ടാവാം…

അങ്ങനെ എത്ര എത്ര ജീവിതങ്ങൾ..

വണ്ടിയിൽ പോകുമ്പോൾ കാണാം..

നാൽപതി ഏഴു ഡിഗ്രി ചൂടിന് മുകളിൽ ചൂടുള്ള സമയം ഒരു മഞ്ഞ തൊപ്പിയും വെച്ച് ആ ചുട്ടു പൊള്ളുന്ന ടാർ ഇട്ട റോഡിനു മുകളിൽ പണി എടുക്കുന്നവരെ..

ചിലപ്പോൾ കുഴി വെട്ടുകയാകും… ചിലപ്പോൾ ആ റോഡ് പണിയിൽ ആകും..

പൈസക് വേണ്ടി മാത്രമാണോ അവർ പണിയെടുക്കുന്നത്..

അല്ല… എന്നാണ് എന്റെ തോന്നൽ..

അവരുടെ ആ വിയർപ്പിൽ ഒരുപാട് പേരുടെ അന്നം ഉണ്ടാവും..

തന്റെ സഹോദരി സഹോദരൻ മാരുടെ പഠിപ്പും.. വിവാഹവും ഉണ്ടാവാം…

തന്റെ മതാപിതാക്കളുടെ മരുന്നോ മറ്റു ചിലവുകളെ ഉണ്ടാവാം…

തന്റെ ഭാര്യ മക്കളുടെ സന്തോഷം ഉണ്ടാവാം…

അവർ എത്ര വിയർത്താലും എത്ര കിതച്ചാലും ആ ജോലി തുടർന്നു കൊണ്ട് പോകുന്നു..

ചിലപ്പോൾ അവർ തന്റെ കുടുംബത്തെ കാണുന്നത് തന്നെ കൊല്ലത്തിൽ മുപ്പതോ അറുപതോ ദിവസങ്ങൾ മാത്രമാവും..

എന്നാലും അവരുടെ ഉള്ളിൽ നിറയുന്നത് തന്റെ കുടുംബത്തെ ഓർത്തുള്ള വേവലാതി ആകും..

എത്ര എത്ര ജോലികൾ ചെയ്യുന്ന പ്രവാസികൾ..

ആരാണ് നമ്മൾക്കൊക്കെ പ്രവാസി എന്ന പേര് നൽകിയത്…

പ്രയാസം തന്റെ മേലിൽ കയറ്റി വെക്കുന്നവൻ ആണോ ഈ പ്രവാസി..

ആയിരിക്കാം…

ഒരു അറുപതു വയസ്സ് കഴിഞ്ഞിട്ടും ഈ നാട്ടിൽ ടാക്സി ഓടിയും വല്ല ഹോട്ടലിൽ പണ്ടാരി ആയി നിന്നും കഴിയുന്നവരെ കുറിച്ചൊക്കെ ഒന്ന് ഓർത്താൽ ഉള്ള് നീറി പോകും…

28 Comments

  1. Haven’t said it >>> jdjdjdndn

  2. പച്ചയായ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകൾ ഡിയർ?

    1. താങ്ക്യൂ മനൂസ്

  3. No words to explain .. ??????

    1. താങ്ക്യൂ shana

  4. നൗഫു അണ്ണാ… വായിക്കാൻ വൈകിയത് alla.. കമന്റ്‌ ആണ് വൈകിയത്… ചില വരികൾ ❤️❤️❤️… പ്രവാസി ലൈഫ് കാണിക്കുന്ന മറ്റൊരു കഥ… മാവേലി എന്നാ എന്റെ ഒരു കഥ und.. സെയിം തീം.. വായിച്ചല്ലേ vaaikuka… ഒരുപാട് ഇഷ്ടമായി ❤️?

    1. വായിക്കാം ജീവാ… ???

    1. താങ്ക്യൂ mn???

  5. ഒരു മായിക വലയത്തിൽ എന്നും ചുറ്റപ്പെട്ട കുറെ ജീവിതങ്ങൾ, തന്റെ കുടുംബങ്ങൾക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവൻ, അതിൽ സ്വയം ജീവിക്കാൻ മറന്നു പോയ അനേകം ആൾക്കാർ നമ്മൾ അവർക്കു നൽകുന്ന മൂടപടം പ്രവാസി.
    നന്നായി എഴുതി നൗഫു…

    1. ഇതെവിടെനി ഇന്ന് കണ്ടില്ലല്ലോ ?

  6. ഒരു പ്രവാസിയുടെ മനസ്സ്, അതിനെ മനോഹരമായി തന്നെ അവതരിപ്പിച്ചു???

    1. താങ്ക്യൂ hyder???

  7. v̸a̸m̸p̸i̸r̸e̸

    മഴക്കാലവും, മാമ്പഴക്കാലവും മനസിൽ സൂക്ഷിച്ചുകൊണ്ട്, വിയർപ്പ് കൊണ്ട് അത്തറുപൂശി
    മണലാരണ്യങ്ങളെ പ്രണയിക്കുന്ന പരിത്യാഗി….!!
    കൊള്ളാം, ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ മനോഹരമായി എഴുതി….

    1. താങ്ക്യു vampire ???

  8. ????പ്രവാസി…

    1. താങ്ക്യൂ സിദ്ധു ???

  9. രാഹുൽ പിവി

    പ്രവാസത്തിന്റെ നൊമ്പരവും പ്രതീക്ഷയും തുറന്ന് കാട്ടിയ നല്ലൊരു കഥ
    ഇത്രയും നന്നായി എഴുതാൻ ഒരു പ്രവാസിക്ക് മാത്രമേ സാധിക്കൂ

    നൗഫു അണ്ണാ ?❤️

    1. താങ്ക്യൂ pv ???

  10. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️???

  11. ❤️❤️❤️

  12. നിങ്ങൾ നൗഫു ഇക്ക ആണോ?

    കഥ അടിപൊളി ❤️

    ഒരു സാധാരണക്കാരൻ ആയ പ്രവാസിയുടെ പച്ചയായ ജീവിതം..

    //** അവനെ ഊറ്റികുടിച്ചു ജീവിക്കുന്ന കൊതുകുകളെ കണ്മുന്നിൽ കണ്ടിട്ടും കൊല്ലാതെ… ആട്ടി പായിക്കാതെ തന്റെ ജീവിതത്തിലെ മറഞ്ഞു പോകുന്ന ഓരോ ദിനങ്ങളും നോക്കി…

    തനിക്കുള്ള അവസരവും വരുന്നതോർത്ത് പുഞ്ചിരി തൂകി നിൽക്കുന്ന പ്രവാസി **//

    ഒരു പ്രവാസി എന്താ എന്നത് ഇതിനേക്കാൾ മനോഹരം ആയി പറയാൻ കഴിയില്ല…?

    1. ഇത് എന്റേത് തന്നെ ആണ് ???

  13. ഇതു നൗഫു അണ്ണൻ ആണോ… ??

    കഥ സൂപ്പർ ?

    1. ഞാൻ തന്നെ ആണ് മേനോൻ കുട്ടി ???

Comments are closed.