Lockup [Naima] 52

“നീ പേടിക്കണ്ട അച്ഛനില്ലേ ” എന്ന് മാത്രം പറഞ്ഞു നിസ്സഹായനായി നിക്കുന്ന അച്ഛനെ കണ്ടു ചങ്ക് തകർന്ന് പോയി…..

ആ പ്രതികൂട്ടിൽ നിൽകുമ്പോഴാണ് ഞാൻ ചെയ്യാതെ ചെയ്ത തെറ്റിന്റെ വ്യാപ്തിയെക്കുറിച്ചറിഞ്ഞത്….. മാരകയുധം കയ്യിൽ വെച്ചു പിന്നെ അവർ എഴുതി കൂട്ടിയതൊന്നും കേൾക്കാനുള്ള മാനകട്ടിയും ശക്തിയും ഇല്ലായിരുന്നു….പിന്നീട് ജയിലിലേക്…..

ജയിലിലെ രജിസ്റ്ററിൽ പേര് കണ്ടപ്പോൾ ഇത്രയും കാലവും എല്ലാ ഇടത്തും ഒന്നാമനായി തെളിഞ്ഞ തന്റെ പേരും ചിത്രവും എന്നെ തന്നെ നോക്കി പള്ളിളിക്കുന്ന പോലെ തോന്നി….

കയ്യിൽ ഒരു കീറിയ പായും, മുഷിഞ്ഞ വിരിപ്പും, പ്ലേറ്റും, മോന്തയുമായി ജയിലിനുള്ളിലേക്ക്…..മറുപടി കിട്ടിലെന്നറിഞ്ഞിട്ടും “”എന്തിനാടാ എന്നോടിത് ചെയ്തതെന്ന് “”മാത്രം അവനോടു ചോദിച്ചു…

ജയിലിനുള്ളിൽ പൊട്ടിക്കരഞ്ഞു കിടപ്പായ നനയുമ്പോൾ അടുത്ത പായയിൽ ഒന്നും സംഭവിക്കാത്തത് പോലെ കിടന്നുറങ്ങുന്നവനെ കൊന്നാലോ എന്ന് വരെ ചിന്തിച്ചു…. പക്ഷെ തന്നെ കൊണ്ട് അതിനു പോലും ധൈര്യം ഇല്ലെന്നതാണ് സത്യം…..

ഒരിറ്റു വെള്ളം പോലും തൊണ്ടകുഴിയിൽ നിന്നും ഇറങ്ങിയിരുന്നില്ല……വിശപ്പെന്ന മഹാരോഗത്തെ അടക്കാൻ കഴിയാത്തത് കൊണ്ട് മാത്രം ഭക്ഷണവും കഴിച്ചു…. അങ്ങനെ രാത്രികളിലെ ഉറക്കം മൂളി പറക്കുന്ന കൊതുകുകൾക്കും പടർന്നോഴുകുന്ന വിയർപ്പു തുള്ളികൾക്കും സമർപ്പിച്ചു കൊണ്ട് ഓരോ നേരവും വെളുപ്പിച്ചു….

അങ്ങനെ പതിനാല് ദിവസങ്ങൾ…..ഓർക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ആ ദിവസങ്ങൾക്കു അന്ത്യം കുറിച്ച് കൊണ്ട് ആ ജാമ്യാപേക്ഷ വന്നു…..

പതിനാല് ദിവസമായി കിടന്ന കിടപ്പിൽ നിന്നും എണീക്കാത്ത എന്റെ അമ്മ….. എന്നെ കണ്ട് “മോനേ” എന്ന് കെട്ടിപ്പിച്ചു അലറി കരഞ്ഞപ്പോൾ കൂടെ എന്റെ അച്ഛനും പെങ്ങളും കൂടെ കരഞ്ഞു പൊതിഞ്ഞു പിടിച്ചു…..ഒരു മിനിറ്റ് പോലും എന്നെ ഒറ്റക്കാകാതെ കൂടെ തന്നെ അവരുണ്ടായിരുന്നു……

പതിനാല് ദിവസത്തെ ജയിൽ ജീവിതം തന്ന ചില തിരിച്ചറിവുകൾ ഉണ്ട്…. ഒരിക്കൽ കള്ളനായാൽ എന്നും കള്ളനാണെന്ന്….മുമ്പ് ആരാധനയോടെ നോക്കി ഇരുന്നവർക്കെല്ലാം ഇന്ന് ഞാൻ ഒരു കുറ്റവാളിയാണ്……നിരപരാധി അപരാധിയാവുന്ന അവസ്ഥ…..ഞാൻ അനുഭവികുന്ന മാനസിക സംഘർഷം എത്രയാണെന്ന് വിവരിക്കാൻ പോലുമാവില്ല….

ആരൊക്കെ കുറ്റപ്പെടുത്തിയാലും എന്റെ കുടുംബം എന്നോടൊപ്പമുണ്ട്….

എനിക്കിന്ന് നഷ്ടപ്പെടാൻ ഒന്നുമില്ല…. വീണ്ടും വീണ്ടും കെട്ടിപ്പെടുത്തു വരികയാണ്….അതിനു മുകളിൽ ധാർഷ്ട്ടത്തിന്റെ കൈകൾ ഇനിയും പടർത്തിയാൽ ചിലപ്പോൾ എന്റെ പ്രതികരണത്തിന്റെ അതിർവരമ്പുകൾ കടന്നെനു വരും….

നീതിയും ന്യായവും തൂക്കി നോക്കുന്ന ഒരു ദിനമുണ്ടെങ്കിൽ എന്നിൽ നിന്നകന്ന ആ പതിനാല് ദിനങ്ങൾക്കു പകരം വെക്കാൻ ആർക്കുമായെന്ന് വരില്ല….ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന എടുകൾ സമ്മാനിച്ചവരേ നിങ്ങൾ എന്നും എന്റെ പ്രാർഥനയിൽ ഉണ്ടാവും…..
========================================

3 Comments

  1. സ്നേഹിതൻ ?

    Super story??

  2. ?????

Comments are closed.