Lockup
Author : Naima
ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷക്കളുമായി നടക്കുന്ന കാലം….പിജി കഴിഞ്ഞു പിഎസ്ഇ കോച്ചിങ്ങും പരീക്ഷകൾക്കുമായുള്ള തകൃതിയായ പരിശ്രമമായിരുന്നു…….
നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു…..അച്ഛനെ പോലെ ഒരു ഗവണ്മെന്റ് ജോലി അതായിരുന്നു എന്റെയും സ്വപ്നം….
അടുത്ത വീട്ടിലെ ബാല്യകാല സുഹൃത്തും അതിലേറെ വിശ്വാസ്തനുമായ സച്ചിൻ
” ടാ നമുക്കൊന്ന് കുന്നംകുളം വരെ പോയാലോ” എന്ന് ചോദിച്ചു… വൈകാതെ വീട്ടിൽ പറഞ്ഞു അവനോടൊപ്പം കാറിൽ കയറി ഇരുപത്തിയഞ്ചു കിലോമീറ്റർ ആയിക്കാണും രണ്ടു പോലീസ് ജീപ്പ് കൈ കാണിച്ചു….
അവരെ ദൂരെ നിന്നും കണ്ടപോളുളള അവന്റെ പരുങ്ങലും പിടപ്പും കണ്ടപ്പോ എന്തോ ഒരു ഭയം തോന്നി…..
“”എന്താടാ എന്തെങ്കിലും കുഴപ്പം ഉണ്ടോ””……എന്ന് പലവട്ടം ചോദിച്ചിട്ടും…..
“” ഏഹ്ഹ് ഒന്നും ഇല്ല അക്കി” ” എന്ന് അവൻ പറഞ്ഞത് കേട്ടിട്ടും എന്ത് കൊണ്ടോ പേടിയായിരുന്നു…
ഇത് വരെ അറിയാതെ പോലും ഒരു പ്രശ്നത്തിൽ ചെന്നു ചാടാതെ ആയിരുന്നു ഇക്കാലാമത്രയും ജീവിച്ചത്…. വീട്ടുകാർക്ക് ഞാൻ കാരണം ഒരിക്കലും തല താഴ്ത്തേണ്ട ഒരു അവസ്ഥ വരരുതെന്നു മാത്രമായിരുന്നു മനസ്സിൽ….
പെട്ടന്ന് പോലീസ് കൈ കാണിച്ചപ്പോ കാർ നിർത്തി ഡോർ തുറന്നു അവൻ ബുക്കും പേപ്പറുമായി അവരുടെ അടുത്തേക്ക് പോയി….പിറകെ ഞാനും ഇറങ്ങി….എന്ത് കൊണ്ടോ മനസ്സിൽ ആകെ ഒരു അസ്വസ്ഥത…..
അവരെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോൾ പെട്ടന്നു രണ്ടു പോലീസുകാർ കാറിന്റെ അടുത്തേക്ക് വന്നു… ഒരാൾ എന്നോട് പേരും കാര്യങ്ങളും ചോദിച്ചു…. മറ്റെയാൾ കാറിന്റെ ടിക്കി ഒന്നു പരിശോധിക്കണമെന്ന് പറഞ്ഞു തുറക്കുന്നത് കണ്ടു….
“ഇവിടുണ്ട് സാറേ ” എന്ന് വിളിച്ചു പറഞ്ഞു ആ പോലീസ്‌കാരൻ ഫോട്ടോ എടുക്കുന്നത് കണ്ടു നിക്കാനെ ആയുള്ളൂ….. എന്റെ നെഞ്ചിടിപ്പ് കൂടി വിയർക്കാൻ തുടങ്ങി…. അതിൽ എന്തായിരിക്കുമെന്ന് ആലോചിച്ചു വല്ലാതെ തല പെരുത്തു വന്നു….
എന്നെ നോക്കി തല താഴ്ത്തി നിന്ന കൂട്ടുകാരന്റെ മുഖത്തേക് നോക്കാൻ പോലും മനസ് വന്നില്ല….
പിന്നെ സംഭവിച്ചതെല്ലാം ഒരു പുകമറ പോലെ മാത്രം ഓർമയിലുള്ളു….
ഞങ്ങളെയും കയറ്റി പോലീസ് ജീപ്പ് അകലുമ്പോൾ എന്തോ വലിയ കണ്ടു പിടിച്ചെന്ന ഭാവത്തിൽ കൂട്ടം കൂടി നിന്നവരെയും പോലീസുകാരേയുടെയും കണ്ണിലേക്കു ഒരിറ്റു ദയവിനായി നോക്കി….
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആയിരമാവർത്തി പറഞ്ഞിട്ടും ആരും വില കല്പിക്കാതെ ആയപ്പോൾ എരിഞ്ഞടങ്ങിയത് എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു….
വൈകുന്നേരം വരെ പോലീസ് സ്റ്റേഷനിൽ കാക്കിയുടുപ്പുകൾക്കും കേസുകൾക്കുമിടയിൽ വൈകുന്നേരം കോടതിയിലേക്ക് പോയപ്പോൾ പാതി ജീവൻ മാത്രം ഉണ്ടായിരുന്നു……
വിയർത്തു കുളിച്ചു നിറകണ്ണുമായി വന്ന അച്ഛന്റെ മുഖത്തേക്ക് നോക്കി ചെറിയ കുഞ്ഞിനെ പോലെ “ഞാൻ ഒന്നും ചെയ്തിട്ടില്ലച്ചാ ” എന്ന് പറഞ്ഞു ആർത്തു വിളിച്ചു കരഞ്ഞു ….
Super story??
?????
Nice story.