“സാറിനപ്പോ ആരാ ആള് ന്ന് അറിയായിരുന്നല്ലെ? എന്നോടെങ്കിലും അത് പറയാർന്നു ” എന്ന്
വീണ്ടും ഞാനയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഡ്രൈവിംങിൽ ശ്രദ്ധയൂന്നിയിരിക്കുമ്പോഴും ചന്ദ്രേട്ടന്റെ മുഖത്തുള്ള പരിഭവമല്ലായിരുന്നു ശ്രദ്ധയിൽപ്പെട്ടത് മറിച്ച് ആറ് വർഷം പഴക്കമുള്ളൊരു എക്കണോമിക്സ് നോട്ടിന്റെ ചട്ടയിലുണ്ടായിരുന്ന കാജൽ അഗർവാളിന്റെ ചിരിക്കുന്ന മുഖമായിരുന്നു. നേരെ ഞാന്റെ അജ്ഞാത സുന്ദരിയുടെ വീടിന്റെ ഉമ്മറത്തേക്കിറങ്ങി.
എന്നെ കണ്ടതും ആ പെൺകുട്ടി ആശ്ചര്യംപൂണ്ടു നിന്നു. വാ തുറന്നു അന്തം വിട്ടു നിന്ന ചന്ദ്രേട്ടനെ ഒന്നു കുലുക്കിയപ്പോളാണയാൾക്ക് സ്ഥലകാല ബോധo വന്നത്
ഇന്നലെ ആട്ടി പറഞ്ഞയച്ച പെൺകുട്ടിയെ തന്നെ പെണ്ണു കാണാൻ വന്നതിന്റെ പൊരുൾ പിന്നീടാണയാൾക്ക് മനസ്സിലായത്
കാരണം എന്റെ നമ്പറിലേക്ക് വർഷങ്ങളായി മെസ്സേജ് അയച്ചു കൊണ്ടിരുന്നതു നന്ദന തന്നെയായിരുന്നു എന്റെ അജ്ഞാത സുന്ദരി
അൽപ്പം കണ്ണീരോടെ എന്റെ മുൻപിൽ തല താഴ്ത്തി നിന്ന അവൾക്കു നേരെ ചിതലരിച്ച ആ പഴയ എക്കണോമിക്സ് ന്റെ നോട്ട് ഞാൻ നീട്ടിപ്പിടിച്ചു, അന്നു കാണാതെ പോയ പുസ്തകം എന്റെ കൈവശമുണ്ടെന്നവൾ ഒരിക്കലും വിചാരിച്ചു കാണില്ല, ഈ നീണ്ട കാത്തിരിപ്പിനും പ്രേരണയായതും അതുതന്നെയായിരുന്നു.
ആ മുഷിഞ്ഞ അകച്ചട്ടയിലുണ്ടായിരുന്ന നീല മഷി പരന്ന വരികൾ ഞാൻ വീണ്ടും ഉറക്കേ വായിച്ചു
“കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് “
പാതി പാടി തീർക്കും മുൻപേ അവളെന്റെ ചുണ്ടുകൾ പൊത്തി എന്റെ കറുത്ത ചങ്കിൽ ചുണ്ടമർത്തിയവൾ പാടി മുഴുവിപ്പിച്ചു
“അലയുമീ ജന്മമിന്നവനു വേണ്ടി
അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ”
ഏങ്ങലടിച്ചവളെന്റെ മാറിൽ ചേർന്നു നിന്നപ്പോഴും ആ നിറമിഴികളിൽ കുത്തിപ്പെയ്തിറങ്ങിയ നീർത്തുള്ളികളിൽ ഞാൻ കണ്ടിരുന്നു നീണ്ട കാത്തിരിപ്പിനൊടുവിലെ പ്രണയ സാഫല്യത്തിന്റെ പൊൻതിളക്കം
എല്ലാം അറിഞ്ഞിട്ടും എന്തേ നേരത്തെ വന്നില്ലെന്നവൾ ചോദിച്ചപ്പോൾ ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളോ എനിക്ക്
“എന്റെ ജീവിത ലക്ഷ്യത്തിൽ ഒന്നു മാത്രമായിരുന്നു നീ ആ ലക്ഷ്യം നിറവേറ്റാനിത്രയും സമയം വേണ്ടി വന്നു എനിക്ക് ” എന്ന്
#ആദർശ്_മോഹനൻ
Excellent ….