കൂടെ 2 [ഖുറേഷി അബ്രഹാം] 112

“ അതെ,,, ഞാനാ അവനെ കൊന്നേ… എല്ലാം എന്റെ തെറ്റാ…. ജോണേ ഡാ ജോണേ… നിന്നെ ഒന്നു നേരെ കാണാൻ സാധിച്ചെങ്കി “. എന്തൊക്കെയോ പിച്ചുംപെയെം പറഞ്ഞു ഞങ്ങനെ ഇരുന്ന് കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ ഞാൻ ചെറിയ പ്രതീക്ഷയോടെ വീണ്ടും കണ്ണാടിയിലേക് നോക്കി. ഒന്നേ നോകിയെ ഉള്ളു അതിൽ ജോണിനെ കണ്ടതും കണ്ണാടിയിൽ എന്റെ കൈ പതിഞ്ഞിരുന്നു.

ആ ഒരു ഇടിയിൽ തന്നെ കണ്ണാടി എട്ടുകാലി ചിലന്തി കെട്ടിയ പോലെ പൊട്ടിയിരുന്നു. വീണ്ടും ഞാനതിൽ ആഞ്ഞു കുത്തി രണ്ടാമത്തെ ഇടിയിൽ കണ്ണാടി പല കഷ്ണങ്ങളായി അലമാരയിൽ നിന്നും പൊട്ടി വീണു.

കണ്ണാടിയുടെ ചില്ല് കൊണ്ട് എന്റെ കൈ മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല. മനസിലും ശരീരത്തിലും ആകെ ഉണ്ടായിരുന്നത് സങ്കടത്തോടൊപ്പം ഒരു തരം ദേഷ്യം മാത്രമായിരുന്നു. അത് എന്തിനാണ് എന്നറിയില്ല

ഞാൻ റൂമിൽ ഉള്ളത് നിലത്ത് എറിഞ്ഞു പൊട്ടിക്കാനും നശിപ്പിക്കാനും തുടങ്ങി. പതിനഞ്ചു മിനിറ്റുകൊണ്ട് റൂമിൽ ഉണ്ടായിരുന്നതെല്ലാം നശിപ്പിച്ചു കഴിഞ്ഞിരുന്നു. റൂമിൽ ഇനി ബാക്കിയായി ഒന്നുമില്ല.

ഇതിനിടക്ക് അച്ഛനും അമ്മയും എല്ലാവരും എന്റെ റൂമിന്റെ വാതിൽ വന്നു തട്ടുന്നുണ്ടായിരുന്നു. റൂമിന്റെ ഉള്ളിൽ നിന്നു പൊട്ടുന്ന ഒച്ച കേട്ട്. പക്ഷെ അവർ വിളിക്കുന്നതു കതകിൽ തട്ടുന്നതോ ഞാൻ അറിയുന്നുണ്ടായിരുന്നില്ല.

അപ്പോൾ അകെ ഉണ്ടായിരുന്നത് ദേഷ്യമാണ് എനിക് എന്നോട് തന്നെയുള്ള ദേഷ്യം, എന്നോടുള്ള ദേഷ്യം ഞാൻ എന്റെ റൂമിൽ ഉണ്ടായിരുന്നതിനോട് തീർത്തു. അവസാനം ഞാൻ തളർന്ന നിലത്തു വീണു.

പതിയെ ഞാൻ ഉണർന്നു. ഉണർന്നതിനു ശേഷം എനിക് എന്റെ കൈ കാലുകൾ നല്ല വേതന അനുഭവ പെടുന്നുണ്ട് അതിനേക്കാൾ ഏറെ മനസിലും. ജോണിന്റെ കൂടെ നടന്ന കാലങ്ങളിലെ ഓർമ്മകൾ എന്നെ വീണ്ടും വേട്ടയാടികൊണ്ടിരുന്നു. കരയാനല്ലതെ എനിക് മറ്റൊന്നിനും പറ്റുന്നുണ്ടായിരുന്നില്ല.

ആ കിടത്തം ഞാൻ കിടന്നു നേരമെന്തെന്നറിയാതെ വെയ്‌കുന്നേരമായന്നോ രാത്രി ആയന്നോ പാതി രാത്രി ആയെന്നോ ഒന്നും അറിയാതെ. ഉറക്കം എന്നിലേക് വരുന്നുണ്ടായിരുന്നില്ല ആകെ ഉള്ളത് ജോണും അവന്റെ കൂടെ ചിലവഴിച്ച നിമിഷങ്ങളും മാത്രം. ഇതിനിടയിൽ ആരൊക്കെയെ എന്നെ റൂമിന്റെ പുറത്തു നിന്നും വിളിച്ചിരുന്നു ഞാൻ അറിഞ്ഞതേ ഇല്ല.
കഞ്ചാവ് അടിച്ചതിനേക്കാളും വലിയ ഒരു ലഹരി എന്നെ പിടി പെട്ടിരുന്നു.

ആ ദിവസം എനിക്കുറക്കം ഉണ്ടായിരുന്നില്ല. പകലായി എന്നത് പോലും ഞാൻ അറിഞ്ഞില്ല. ഒരേ മൂകത മനസിലും ശരീരത്തിലും.

“ ഡും,, ഡും “. ആരോ വാതിലിന് ശക്തമായി തട്ടുന്നു. ഞാൻ ചെവി കൊടുത്തില്ല.

“ ചേട്ടാ ഇത് ഞാനാ,,, വന്നു വാതിൽ തുറക്ക് ഏട്ടാ,,, പ്ലീസ് ചേട്ടന്റെ പൊന്നു അല്ലെ പറയുന്നേ,,, വാതിൽ തുറക്ക് ഏട്ടാ “. ആരതി എന്റെ പെങ്ങൾ, എന്റെ ജീവൻ കുഞ്ഞനുജത്തി. അവൾ പറയുന്നതോടൊപ്പം കരയുകയും ചെയ്യുന്നുണ്ട്.

അവളുടെ വിളി ഞാൻ കേട്ടു. ഞാൻ വാതിലിനരികിലേക് നടന്നു. ഞാൻ വാതിലിന്റെ കൊളുത്ത് ഊരാൻ നില്കുമ്പോളാണ് ഞാൻ ഓർത്തത് എന്റെ ശരീരത്തിൽ വസ്ത്രമില്ല എല്ലാം ഞാനിന്നലെ നശിപ്പിച്ചതാണ്. കുറ്റി തുറക്കുന്നതിന് മുന്പായി ഞാൻ നിലത്തൊക്കെ നോക്കി. നിലത്തു പല സാധങ്ങളും ചിതറി കിടക്കുന്നു. അതിന്റെ ഇടയിൽ കണ്ട ഒരു ഷോർട്സ് എടുത്തിട്ട് ഞാൻ വാതിൽ തുറന്നു.

32 Comments

  1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

  2. Bro… അഭിപ്രായം പറയാൻ വൈകിയതിൽ kshemikkanam…ആക്‌സിഡന്റ് ആയത് വിഷമം und..വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നല്ല ഫ്ലോ und… സൂപ്പർ കഥ…പറ്റുന്ന പോലെ എഴുത്ത് bro..കൈ വയ്യ എന്ന് അറിയാം… ഫ്രണ്ട്സിന്റെ ഹെല്പ് ഒക്കെ use ചെയ്തു എഡിറ്റ്‌ ചെയ്തു അയച്ചാൽ അക്ഷരത്തെറ്റ് ഇല്ലാതെ aakkam(ഞാൻ ചെയ്യുന്നത് അതാണ് )..ബാക്കിക്കായി കാത്തിരിക്കാം ❤️❤️

    1. ഖുറേഷി അബ്രഹാം

      എന്തിനാ എന്നോട് ക്ഷമ ഒക്കെ ചോതിക്കുന്നെ അതിന്റെ ഒന്നും ആവശ്യം ഇല്ല. ആക്സിഡന്റ് ഒക്കെ ഇടക് ഇടക് ഉണ്ടാവുന്നത് കൊണ്ട് ഇപ്പൊ അതൊരു ശീലായി. ഇപ്പൊ ശെരി ആയി വരുന്നു. കഥ പെങ്ങൾക് വായിക്കാൻ കൊടുക്കും പക്ഷെ ആ കുരിപ്പ്‌ അക്ഷര തെറ്റൊന്നും നോക്കില്ല. ഈ പാർട്ട് ഞാൻ വായിച്ചു നോക്കിയിട്ടില്ല അതിന്റെ പ്രശ്നം ഉണ്ട്. അടുത്ത ഭാഗം ശെരി ആകാം.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,,

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️???❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മാണിയെ, ഇഷ്ടമായാന്ന് വിശോസിക്കുന്നു.

      ഖുറേഷി അബ്രഹാം,,,,,,

  4. നല്ലൊരു ആശയം.. മികച്ച അവതരണം.. ആകാംഷയോടെ കാത്തിരിക്കുന്നു..എല്ലാ പ്രതിസന്ധികളും മാറട്ടെ.. ആശംസകൾ കൂട്ടേ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്, അതികം ആകാംഷ വെക്കല്ലേ ഞാനാണ് യെഴുതുന്നെ കഥയുടെ അക്ഷര മാല പോലും അറിയാത്ത ഞാൻ അതോണ്ട് ഒരു പ്രതീക്ഷയും കൂടാതെ വായിച്ച മതി. അതാകും നല്ലത്. പിന്നെ പ്രതിസന്ധികൾ ഒക്കെ നമ്മുടെ കൂടപിറപ്പല്ലേ അത് എപ്പോളും വന്നോണ്ടിരിക്കും. എല്ലാത്തിൽ നിന്നും രക്ഷപെട്ട് പോകുന്നു. എന്തായാലും അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  5. എഴുത്തിന്റെ ശൈലി തന്നെ മാറുന്നുണ്ട്, എഴുത്ത് തുടരുക, മറ്റൊന്ന് ആരോഗ്യം ശ്രദ്ധിക്കുക എന്നത് തന്നെ, ഈ ആക്സിഡന്റിനെ പോസിറ്റിവ് ആയി കാണുക വ്യത്യസ്തമായി ചിന്തിക്കാൻ നല്ല സമയമാണ്….
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      എഴുത്തിന്റെ ശൈലി മാറുന്നുണ്ട് എന്നത് എങ്ങനെ ആണെന്ന് മനസിലായില്ല. നന്നാവുന്നുണ്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ കുഴപ്പങ്ങൾക് അനുസരിച്ചു ശെരിയാകാം. അടുത്ത ഭാഗം എഴുതി തുടങ്ങി. ഇന്നലെ കുറച്ചു ഡാർക് ആയിരുന്നു ഇപ്പൊ ശെരിയാകുന്നുണ്ട്. ആക്സിഡന്റ് ഒക്കെ ഇടക്ക് ഇടക്ക് കിട്ടുന്നൊന്നൊണ്ട് അതിപ്പോ ഒരു ശീലായി. അതൊക്കെ ആഘോഷമായി ഏറ്റെടുക്കും. പക്ഷെ ഇപ്പ്രാവശ്യം കുറച്ചു കൂടി പോയെന്നുള്ളു. ശെരിയാണ് വെറുതെ കിടക്കുക അല്ലെ അപ്പൊ പലജാതി കാര്യങ്ങൾ മനസിലേക്കു വന്നോണ്ടിരിക്കുകയാണ്.

      ഖുറേഷി അബ്രഹാം,,,,,,

  6. Keep going

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, അടുത്ത ഭാഗം ചിലപ്പോ കുറച്ചു കണ്ഫയൂസ് ആക്കും.

      ഖുറേഷി അബ്രഹാം,,,,,

  7. Nyz aayettunde bro

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് പെങ്ങളെ, വാക്കുകൾക് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  8. നെപ്പോളിയൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, എഴുതി തുടങ്ങി വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് കഴിയും.

      ഖുറേഷി അബ്രഹാം,,,,,,

  9. നിങ്ങള് എഴുത്ത് ബ്രോ., Nannaittund. ❣️. Get well soon.

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം എഴുതി തുടങ്ങി.

      ഖുറേഷി അബ്രഹാം,,,,,,

  10. വേണ്ടപെട്ടവർ മരിച്ചാൽ അത് വല്ലത്ത അവസ്ഥയാണ്.
    അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

    1. ഖുറേഷി അബ്രഹാം

      ശെരിയാണ് ഞാൻ അത് ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത് ഒരു ആക്സിഡന്റിൽ മരിച്ചു. പെട്ടെന്ന് അതെനിക് വിശോസിക്കാൻ ആയില്ല. പോകെ പോക ഞാനത് ഉൾക്കൊണ്ട് യാഥാർഥ്യം മനസിലാക്കി. കുറച്ചു കാലമായി നടന്നിട്ട്.

      അടുത്ത ഭാഗം എഴുതി തുടങ്ങി.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,

  11. നമുക്ക് പ്രിയപ്പെട്ടവർ മരിച്ചു എന്ന് കേട്ടാൽ നമ്മൾ പെട്ടന്ന് വിശ്വസിക്കില്ല.

    1. ഖുറേഷി അബ്രഹാം

      ശെരിയാ അപ്പൊ നമ്മുക് അകെ ഒരു മരവിപ്പ് ആയിരിക്കും. പെട്ടെന്ന് അതുള്കൊല്ലാൻ ആകില്ല. അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  12. ഖുറേഷി.,.,.,.

    കഥ ഞാൻ വായിച്ചു.,.,.,
    എനിക്ക് വളരെ ഇഷ്ടമായി.,.,.,
    ഇപ്പോൾ എല്ലാവരും റോഡിൽ ബൈക്കും കൊണ്ട് ഇറങ്ങിയാൽ എന്തോ റോക്കറ്റ് പോണത് പോലെ ആണ് പോകുന്നത്.,.,.,
    ബ്ലേഡ് കട്ടിങ്‌സും പിന്നെ കോർണറിങ്ങും ആയിട്ട്.,.,
    എന്തിനാണ് അങ്ങനെ.,.,.,
    വല്ല അപകടവും ഉണ്ടായാൽ ആർക്കാണ് നഷ്ടം അവനവന് തന്നെ.,.,.
    നല്ല മൂഡ് നിലനിർത്താൻ സാധിക്കുന്നുണ്ട് കഥയിൽ.,.,.,
    തീർച്ചയായും തുടർന്ന് എഴുതുക.,.,.
    എഴുത്തും വായനയും മൈൻഡ് റിലാക്സ് ആക്കാൻ ഉള്ള നല്ല ഒരു വഴിയാണ്.,.,
    പിന്നെ താങ്കളുടെ പരിക്കുകൾ എല്ലാം പെട്ടെന്നു തന്നെ മാറി പൂർണ്ണ ആരോഗ്യവാനായി മാറട്ടെ എന്ന പ്രാർത്ഥിക്കുന്നു.,.,.

    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,.,??

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം. ബൈകിൽ കയറിയാ പിന്നെ ചുറ്റുള്ളത് ഒന്നും കാണില്ല. കാരണം എന്റെ കയ്യിലുള്ള ബൈക് അത്യാവശ്യം പവർ കൂടുതലാ അതോണ്ട് മാക്സിമം സ്പീഡിലെ പോകു എത്ര കുറക്കണം യെന്നു വിചാരിച്ചാലും ആ സമയത്ത് നമ്മളെ കൊണ്ട് പറ്റില്ല. എന്നാണാവോ ഞാൻ ഇനി നന്നാവാ. ഇനിയും ബൈക്കിൽ കയറിയ ഇത് തന്നെയാകും വീണ്ടും ആവർത്തിക്കുക.

      താങ്കൾ പറഞ്ഞ പോലെ വെറുതെ ചടച്ച് ഇരുന്നപ്പോ യെഴുതാൻ തുടങ്ങിയതാ. വെറുതെ ഇരുന്ന് ശീലമില്ലാത്തത് കൊണ്ട് കയ്യും കാലും തരിക. എവിടേക്കെങ്കിലും ഒക്കെ പോകാണമെന്ന തോന്നുകയാ. വീട്ടിൽ ഇരുന്ന് ശീലമില്ല അതാ.

      പിന്നെ തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല. ശെരിയായിക്കോളും

      ഖുറേഷി അബ്രഹാം,,,,,,

  13. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️

    ഇത് വരെ ആരവ് കണ്ടത് ഒരു സ്വപ്നം ആണെന്ന് തോന്നുന്നു….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, ഇത് സ്വാപ്നമാണോ അല്ലയോ എന്നൊന്നും പറയാൻ പറ്റില്ല, അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം ഉണ്ടാകും,

      ഖുറേഷി അബ്രഹാം,,,,,,

  14. ഖുറേഷി കഥയുടെ അഭിപ്രായം പിന്നെ പറയാം…

    ഞാൻ ഫുള്ള് വായിച്ചിട്ടുണ്ട്…

    പക്ഷെ നിങ്ങളെ ഇനിയും ഞങ്ങക് വേണം…

    ഒരുപാട് വിത്യസ്തമായ കഥകൾ എഴുതാൻ..

    ഞാൻ അടക്കമുള്ള യുവാക്കൾക് റോട്ടിൽ ഇറങ്ങിയാൽ വിമാനം ഓടിക്കുന്ന പ്രതീതി ആണ്…

    ജീവിതം ഒരു ഞണിന്മേൽ കളിയാണ്…

    അത് നമ്മളായിട്ട് തീർക്കാതെ ഇരിക്കുക..
    നിങ്ങൾ സുഗപെട്ടെന്ന് കരുതുന്നു ടേക്ക് kare

    നൗഫു ???

    കഥ സൂപ്പർ ആണുട്ടോ…

    അവസാനം ഒരു സസ്പെൻസ് വന്നു

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, നമ്മക് അങ്ങനെ വ്യത്യസ്തമായ കഥ ഒന്നും അറിയില്ല. വെറുതെ ഇരുന്നപ്പോ മനസ്സിൽ തോന്നിയത് എഴുതുന്നു ടൈം പോവാൻ വേണ്ടി അത്ര ഉള്ളു.

      അത്യാവശ്യം പവർ ഉള്ള ബൈക്ക് ആയതോണ്ട്. ആക്സിലേറ്റർ കൊടുക്കുന്നു ആ സമയത്ത് അതൊരു ത്രില്ല് ആകും പിന്നെ എന്തെങ്കിലും പറ്റി കിടക്കുമ്പോളാ വേണ്ടായിരുന്നു എന്ന് തോന്ന. വരാനുള്ളത് വായീ തങ്ങില്ല.

      തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല.

      ഖുറേഷി അബ്രഹാം,,,,,,

      1. ഇപ്പം ഓക്കേ അല്ലെ ???

        1. ഖുറേഷി അബ്രഹാം

          ആ ഒകെ ആയി കൊണ്ടിരിക്കുന്നു. ശെരിയാകും ശെരി ആകാതെ എവിടെ പോകാനാ

          1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

    1. ഖുറേഷി അബ്രഹാം

      നല്ല വാക്കിന്താ ങ്ക്സ്, കമെന്റ് തരാൻ വൈകി ചെറിയ പ്രെഷനതിൽ ആയിരുന്നു,

      ഖുറേഷി അബ്രഹാം,,,,

Comments are closed.