കെട്ട്യോൻ ഇസ്തം 51

ഒരു വഴക്കിനുള്ള സർവ്വ ലക്ഷണങ്ങളും പൊങ്ങി വരുന്നുണ്ട്.എന്റെ മുത്തപ്പാ എനിക്ക് ശക്തി തരണേന്ന് പ്രാർത്ഥിച്ച് നിൽക്കുമ്പൊ ഇച്ചായൻ പറഞ്ഞു

“ഡീ ഇന്നെന്നായാലും കാര്യങ്ങളൊക്കെ കൈയ്യീന്ന് പോയ ദെവസല്ലെ.ബിരിയാണീ ണ്ടാക്കീതിന്റെയേനക്കേട് നിനക്കും അത് കഴിച്ചേന്റെ ഏനക്കേട് എനിക്കുംണ്ട്.അത് മാറ്റാൻ എന്റെ കൊച്ചൊന്ന് വേഗം റെഡ്യായ് വന്നേ..നമുക്ക് ഔട്ടിങ്ങിന് പോവാം”

എനിക്ക് വയ്യ.ഇതിപ്പം മലപോലെ വന്നത് എലി പോലെ പോയി.ഓടിച്ചെന്ന് റെഡിയായ് ഇച്ചായന്റെ കൂടെ ഞങ്ങളുടെ മിണ്ടണ വണ്ടിയില് കുടു കുടു വച്ച് പോകുമ്പോ ഒരു സംശയം
“അല്ല ഇച്ചാ..ബിര്യാണീണ്ടാക്കിയതിന് പ്രതികാരായിട്ട് ഇങ്ങളന്നെ കളയാൻ കൊണ്ട് പോവാണോ”
ഒരു പൊട്ടിച്ചിരിയാണ് ഞാൻ കേട്ടത്.ദൈവമേ ചതി.സിനിമാ നടൻ ഉമ്മർ പോലും ഇങ്ങനെ ചിരിക്കൂല്ല.ഓരോന്നോർത്ത് നഖം കടിച്ചു ഇരിക്കുമ്പൊ ഇച്ചായൻ പറയുവാ
“എടീ പന്നപ്പെണ്ണേ….നിന്റെയീ മൂന്ന് വയസിന്റെ ബുദ്ധ്യല്ലേടീ എനിക്കിഷ്ടം.എന്റെ കൊച്ചിന് വച്ചൊണ്ടാക്കി നശിപ്പിക്കാൻ ഇച്ചൻ ഇനീം ഓരോന്ന് വാങ്ങിത്തരും.എനിക്ക് നീയല്ലേടീ ഉള്ളൂ.എന്റെ പൊന്ന് നാളേം ബിരിയാണി ണ്ടാക്കിക്കോ.ഇച്ചൻ കഴിച്ചോളാം”
മനസൊന്ന് തണുത്തപോലെ.വഴിയരികിലെ പെട്ടിവണ്ടീന്ന് വാങ്ങിയ കോർണറ്റോയും നുണഞ്ഞ് ഇച്ചായനെ കെട്ടിപ്പിടിച്ച് അങ്ങനെ ഇരിക്കുമ്പോൾ ഞാൻ കണ്ടു മിററിലൂടെ എത്തി നോക്കി
“ഇതിനെയൊക്കെ എന്തിനാ ദൈവമേ ഭൂമിയിൽ ജനിപ്പിച്ചത് എന്ന ഭാവത്തിലിരിക്കണ ഇച്ചനെ.

1 Comment

  1. രസായിട്ടുണ്ട്… ഇതും പ്രൊപോസൽ അപാരതയും … വളരെ ഇഷ്ടപ്പെട്ടു.

Comments are closed.