കെട്ട്യോൻ ഇസ്തം 47

Kettiyon Istam by Bindhya Vinu

സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ
“പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം”

“ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല”

“അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്.
..നന്ദി വേണോടീ നന്ദി”.

സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ മുത്തപ്പാന്ന് വിചാരിച്ച് ഞാനാ തിണ്ണയിലങ്ങനെ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പൊ അകത്ത് നിന്നൊരു വിളി
“പൊന്നുവേ ഒന്നിങ്ങ് വന്നേ?”.
ചെല്ലുമ്പോഴുണ്ട് രണ്ട് കൈയ്യിലും ഓരോ ഷർട്ടും പിടിച്ച് നിക്കുവാണ് അതിയാൻ.
“എട്യേ ഇതിലേത് ഇടണം?”
“അതിന് ഇച്ചനിപ്പം എവ്ടെപ്പോവാ”.

1 Comment

  1. രസായിട്ടുണ്ട്… ഇതും പ്രൊപോസൽ അപാരതയും … വളരെ ഇഷ്ടപ്പെട്ടു.

Comments are closed.