സുധിയേട്ടനെ കണ്ടെങ്കില്‍ കൊടുക്കാനായിട്ട്…
മൂന്നാലു ദിവസം കഴിഞ്ഞിട്ടും കാണാന്‍ കഴിഞ്ഞില്ല എവിടേയും…
പതിവായി കാണാറുള്ള കടയിലെ പയ്യനോട് ചോദിച്ചപ്പോള്‍ പറഞ്ഞു…..
എവിടേക്കോ പോയെന്ന്..അവനോടും അന്ന് നൂറു രൂപ കടം ചോദിച്ചതാ പോലും…
അവന്‍റെ കയ്യീന്ന് കിട്ടാത്തത് കൊണ്ടാവും എന്‍റരികില്‍ വന്നത്…
അന്നു രാത്രി ഉറക്കം വരാതെ നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടച്ചു കൊണ്ടു വെറുതേ കിടന്നു …
എവിടേലും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാല്‍ മതിയായിരുന്നു ..
ഒന്നും വരുത്തരുതേ എന്‍റെ കൃഷ്ണാ മനംനൊന്തു പ്രാര്‍ത്ഥിച്ചു….
എവിടേലും കാണുന്നത് ഒരാശ്വാസമായിരുന്നു…
ഇപ്പോള്‍ കുറേ നാളുകള്‍ കൊണ്ട് ജീവിതം പിന്നേയും മടുപ്പിക്കുന്നു…
പോകുന്ന വഴിയിലെല്ലാം ആ ഏന്തി വലിച്ചുള്ള നടത്തം കാണാനായ് കാത്തിരുന്നു …
എന്നെങ്കിലും ഒരു നാള്‍ വരും സുധിയേട്ടന്‍ ….
ഈ കൈകളില്‍ പിടിക്കാന്‍…..
അതൊരു പ്രതീക്ഷയാ…അതിനായ് കാത്തിരിക്കാം …!
പിന്നെയും പിന്നെയും എന്നെ തനിച്ചാക്കി ആഴ്ചകളും മാസങ്ങളും വിടപറഞ്ഞു പോയി…
ഒരുദിവസം…..
രാവിലെ ഉണര്‍ന്നു കുളികഴിഞ്ഞു…
ഈറന്‍മുടിയില്‍ തോര്‍ത്തു ചുറ്റി..
നിലവിളക്കു കൊളുത്തി നടുവകത്ത് വെച്ചു…
നല്ല തണുപ്പുള്ള പ്രഭാതമായിരുന്നു….
ഉമ്മറത്തെ ലൈറ്റ് തെളിയിച്ചു വാതില്‍ തുറന്നു ….
മുന്നില്‍ നടുമുറ്റത്ത് കണ്ടു ഒരു ബൈക്ക്….
അതു സുധിയേട്ടന്‍റേതാണല്ലോ എന്നോര്‍ത്ത് വേഗം വരാന്തയിലേക്കിറങ്ങി….
കസേരയില്‍ ചാഞ്ഞു കിടന്നുറങ്ങുന്നുണ്ട് ….!
ആളാകെ മാറിയിരിക്കുന്നു……..
പാന്‍റും ഷര്‍ട്ടുമാ വേഷം…ഷേവ് ചെയ്തു വീണ്ടും ആ പഴയ ഭംഗി കൈവന്നിരിക്കുന്നു….
പതുക്കെ പോയി കൈത്തലം ആ നെറ്റിയില്‍ അമര്‍ത്തി ….
മെല്ലെ കണ്ണുകള്‍ തുറന്നെന്നെ നോക്കി….
സുധിയേട്ടാ….അതിരറ്റ സന്തോഷം കൊണ്ടു കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു…..
മെല്ലെ എഴുന്നേറ്റ് വന്നു…നടത്തം ശരിയായ പോലെ തോന്നി…
എപ്പോഴാ വന്നത്…..?
എന്താ വിളിക്കാതിരുന്നത്…?
തണുക്കുന്നില്ലേ….?
നൂറു ചോദ്യങ്ങള്‍ തുടരുമ്പോള്‍ ആ കൈകളാല്‍ എന്‍റെ വായ പൊത്തി…!
എല്ലാം പറയാം…..
ഞാന്‍ സുധിയേട്ടനെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി …
ശബ്ദം കേട്ട് അമ്മയും എഴുന്നേറ്റ് വന്നു…..
അമ്മയ്ക്കും ഒരുപാട് സന്തോഷമായി….
ഏര്‍ണാകുളത്ത് പഴയ കൂട്ടുകാരന്‍റെ ഓഫീസിലൊരു ജോലി ശരിയായി….
പിന്നെ തൊറാപ്പി ചെയ്ത് കാലും ശരിയായി വരുന്നുണ്ട്…
പിന്നെയും ജീവിതം ഒരു പ്രതീക്ഷയോടെ കാണുകയാ…
കൈവിട്ടു പോയ ആത്മവിശ്വാസം തിരികേ ലഭിച്ചിരിക്കുന്നു…
ഒരുപാട് നാളുകള്‍ക്കു ശേഷം വയറു നിറയെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു …
നെറ്റിയിലൊരു പൊട്ടു തൊട്ടു തന്നു..
കണ്ണില്‍ മഷിയെഴുതാന്‍ പറഞ്ഞു…
ആ ചുവന്ന മൂക്കുത്തി മേല്‍ ഉമ്മ വെച്ചു….
ഇനിയും പരീക്ഷിക്കരുതേ എന്നു മനമുരുകി പ്രാര്‍ത്ഥിക്കുകയാ മനസ്സ്……..