പിന്നീടെന്നോട് ഒന്നും മിണ്ടിയില്ല, രണ്ട് ദിവസം മുൻപ് ജോലിസ്ഥലത്ത് ബിൽഡിംഗിൽ നിന്നും വീണ് ദിലീപ്.. എല്ലാം കഴിഞ്ഞു.. ഇവിടെ തീരുന്നു എല്ലാം… ഈ ജന്മം ഇങ്ങിനെ തീരാനാണ് വിധി..’
അധികനേരം സൂര്യയുടെ മെസേജിലേക്ക് നോക്കിയിരിക്കാൻ ദേവിനായില്ല, നിറഞ്ഞ കണ്ണുകളിൽ അക്ഷരങ്ങൾ അവ്യക്തമായി കൊണ്ടിരുന്നു. മനസ്സ് പൂർണ്ണമായും മരവിച്ച പോലെ.. ഒരു വികാരവും ഇപ്പോഴവിടെയില്ല.
ഒന്നരമാസം മുൻപുമുതലുള്ള ഒരോ ദിവസങ്ങളും അയാളുടെ കണ്ണുകളിൽ മിന്നലേറുപോലെ വന്നു പോയി.
എത്ര വേഗമായിരുന്നു എല്ലാം..
“വിധി ഹ ഹ, സന്തോഷമായിരുന്നപ്പോഴൊക്കെ വിധി എന്ന വാക്ക് എവിടെയായിരുന്നു?? അതും വിധിയായിരുന്നില്ലെ??” എന്ന് ടൈപ്പ് ചെയ്തതിന് ശേഷം എന്തോ തോന്നി ക്ലിയർ ബട്ടണിൽ വിരലമർത്തി ഒരോ അക്ഷരങ്ങളും അവസാനത്തേതിൽനിന്ന് ആദ്യത്തേതിലേക്കയാൾ വായിച്ചു..
താനെന്തിന് ആ കവിത വായിച്ചു? അഭിപ്രായം പറഞ്ഞു? വിധിയായിരുന്നു!!
FB ഓപ്പണാക്കി.
“ചിലപ്പോളൊക്കെ മരണത്തെ പോലെ പ്രണയവും രംഗബോധമില്ലാത്ത കോമാളിയാണ്!
ആ കോമാളിയെ ഞാൻ ‘വിധി’ എന്ന് തിരുത്തുന്നു”
എന്നെഴുതി പോസ്റ്റ് ചെയ്തു.
ഇനി വേണ്ടത് ഉറക്കമാണ്. എല്ലാത്തിൽ നിന്നും മുക്തമായ നിത്യമായ ഉറക്കം..
* * * * *
Hai