പരസ്പരം തങ്ങളുടെ ഐഡിയും പാസ് വേഡും അവർക്കറിയാമെങ്കിലും ശ്രദ്ധിക്കാറില്ലായിരുന്നു. ദേവ് ൽ ഉണ്ടായ മാറ്റങ്ങളായിരുന്നു ദീപയ്ക്ക് അയാളുടെ അക്കൗണ്ടും മെസഞ്ചറും നോക്കാൻ തോന്നിപ്പിച്ചത്.
എന്ത് ച്ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ബോധം നഷ്ട്ടമായപോലെ കുറേനേരം ദീപ അവരുടെ ഫാമിലി ഫോട്ടോയിൽ നോക്കിയിരുന്നു..
‘സൂര്യ ദിലീപ് ‘ എന്നൊരു മെസേജ് മാത്രം അയച്ചു അയാളുടെ വരവും കാത്തിരിന്നു.
തീർത്തും നിർവികാരമായിരുന്നു അയാളുടെ മുഖം. ദീപയെ നേരേ നോക്കുവാനുള്ള ത്രാണിയാകണ്ണുകൾക്ക് നഷ്ട്ടമായിരുന്നു.
ദീപക്ക് ചോദിക്കാൻ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു. അവളുടെ ചോദ്യങ്ങൾ ഒക്കെയും അപ്രസക്തമാണെന്ന് അവൾക്കറിയാമായിരിക്കാം.. അല്ലെങ്കിൽ അയാളുടെ മറുപടി കേൾക്കാൻ ശക്തിയില്ലെന്ന് അവൾക്ക് തോന്നിയിരിക്കാം,
അതാവാം”നമുക്ക് പിരിയാം ദേവ്” എന്നെഴുതിയ പേപ്പർ ടേബിളിൽ വച്ച്
കരഞ്ഞു കലങ്ങിയ കണ്ണിലെ തെളിമയില്ലാത്ത ഒരു നോട്ടം നൽകി അവൾ പടിയിറങ്ങിയത്.
സൂര്യയ്ക്കും തങ്ങാവുന്നതിൽ അപ്പുറമായിരുന്നു ഇത്. താൻ കാരണം ദേവിന്റെ ജീവിതം തകർന്നല്ലോ എന്ന ചിന്ത അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു.
‘സൂര്യ, രണ്ട് നാൾ കഴിഞ്ഞാൽ ദീപ എന്റെ മോൻ …..
ഞാൻ ആരുമില്ലാത്തവനാവുകയാണ്. ഒറ്റയ്ക്കെനിക്കാവില്ല.. ഞാനെന്ത് വേണം?
താനയച്ച മെസേജ് അവൾ കണ്ടിട്ടും മറുപടി തരാഞ്ഞതെന്തെ ! ഇനി സൂര്യ തന്നെയാണൊ മെസേജ് കണ്ടത് !
വേറെ ആരെങ്കിലുമാണെങ്കിൽ !!
ഒത്തിരിയൊത്തിരി ആശങ്കകളുമായി
പകുതിമുക്കാലും മരിച്ചു മരവിച്ച മനസ്സുമായി ആ രാവും പകലും ദേവ് തള്ളി നീക്കി.
‘ദേവ്, എന്ത് എങ്ങിനെ പറയണമെന്നറിയില്ലായിരുന്നു,
എന്റെ സ്വരമൊന്ന് മാറിയാൽ ദിലീപിനറിയാമായിരുന്നു.
ഞാൻ എല്ലാം ദിലീപിനോട് പറഞ്ഞു.. പറഞ്ഞുപോയി.. എല്ലാം കേട്ടുനിന്ന് ഒന്നും മിണ്ടാതെ കോൾ കട്ടാക്കി,
Hai