കരിക്കട്ട 29

രാധയുടെ കല്യാണം ഉറപ്പിച്ചു എന്നും
വിവാഹം നടന്നാൽ ആത്മഹത്യ ചെയ്യും എന്നുമായിരുന്നു അതിൽ.

അമ്മാവനെ ധിക്കരിച്ച് ചങ്ങാതിയുടെ കൈയിൽ രാധയുടെ കൈ വച്ച് കൊടുക്കുമ്പോൾ അവളുടെ മുഖം
സന്തോഷം കൊണ്ട് വിടരുന്നത് കണ്ട് , ഉള്ളിൽ സന്തോഷിച്ചു കാലിൽ
വീണ അവളെ അനുഗ്രഹിച്ച് യാത്ര ആക്കി.

വീണ്ടും അമ്മാവന്റെ വീട്ടുമുറ്റത്തെ
പടികൾ ചവിട്ടി കയറിപ്പോൾ ,മുഖത്ത് വീണത് തിളച്ച ചായ ആയിരുന്നു. എന്റെ കറുത്ത് വിളറിയ മുഖത്ത്. അമ്മയെ തോളിൽ ചേർത്തു പിടിച്ച് പടികൾ ഇറങ്ങുമ്പോൾ നന്ദി മാത്രം ഉണ്ടായിരുന്നു അമ്മാവനോട് .
ഇത്രയും നാൾ പട്ടിണി ഇല്ലാതെ നോക്കിയതിന് .
പിന്നെ ജീവിതത്തിനോട് വാശി ആയിരുന്നു.
പൊള്ളുന്ന വെയിലും കാറ്റും ഒന്നും
എന്നെ തടഞ്ഞില്ല , കടൽ കടന്നപ്പോൾ ഉള്ളിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനി അമ്മ
ആരുടേയും മുന്നിൽ തല കുനിക്കരുത് ഒന്നിന് വേണ്ടിയും.
എല്ലാം സമ്പാദിച്ച് അമ്മയുടെ കൂടെ
നാട്ടിൽ ജീവിക്കാൻ തുടങ്ങുമ്പോഴാണ് അമ്മ പറഞ്ഞത് ,അമ്മയ്ക്ക് വയസായി മോൻ ഇനി എങ്കിലും ഒരു കല്യാണത്തിന്
സമ്മതിക്കണം…. ഞാൻ അമ്മയെ
നോക്കി ചിരിച്ചു പിന്നെ വാശിയ്ക്ക്
മുന്നിൽ തളർന്നു.

ആദ്യമായി പെണ്ണ് കാണാൻ പോയപ്പോഴും അകത്ത് നിന്ന് പറയുന്നത് കേട്ടു ഈ കറുത്ത കരുമാടിയേ ഉള്ളൂ എന്റെ തലയിൽ കെട്ടിവയ്ക്കാൻ.

വീട്ടുകാരുടെ മുഖത്ത് നോക്കി ചിരിച്ചു ഞാൻ, കാരണം ആരും
തലകുനിക്കുന്നത് എനിക്ക് ഇഷ്ടമല്ല .തിരിച്ച് വരുമ്പോൾ അമ്മയുടെ മുഖത്തും നോക്കി ചിരിക്കും.

ബ്രോക്കർ വീണ്ടും വന്നു ഞാൻ ചോദിച്ചു ഇനി പോകുന്നതിന് മുൻപെ ഒരു ഫോട്ടോ കൊടുക്കണം. അത്രയും വരെ പോകണ്ടല്ലോ…..

മോനെ ഇത് എല്ലാം അറിഞ്ഞ് തന്നെ ആണ് ആ കൂട്ടി തീരുമാനം
പറഞ്ഞത്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ അവിടെ വരെ പോകാം .

ചായ ഗ്ലാസ് വച്ചപ്പോഴും ഞാൻ ആ മുഖത്ത് നോക്കിയില്ല. അവളോട് ഒന്ന് സംസാരിക്കണം .

ഞാൻ ചോദിച്ചു വീട്ടുകാരുടെ നിർബന്ധം
അല്ലല്ലോ ഈ തീരുമാനം. ഇനിയും സമയം ഉണ്ട് എന്നെ കണ്ടില്ലേ കുട്ടിയുടെ സ്വപ്നത്തിൽ ഉള്ളത് പോലെ ഒന്നും അല്ല കറുത്ത് ഇരുണ്ട്.

ചേട്ടാ മൂന്ന് നേരം അന്നം തികക്കുന്നത് തന്നെ ബുദ്ധിമുട്ടിയാണ് ,പിന്നെ സ്വപ്നം ഒന്നും ഇല്ല ,അത് കണ്ടിട്ട് പ്രയോജനം ഒന്നും ഇല്ല വരുന്നവർക്ക് കൊടുക്കാൻ പൊന്നും പണവും ഒന്നും ഇല്ല. വരുന്നവർ എല്ലാം ഒന്നും പറയാതെ തിരിച്ച് പോകാറാണ് പതിവ് .കാഴ്ച വസ്തുവായി നിന്ന് മടുത്തു. ശരീരത്തിന്റെ നിറം കൊണ്ട് ഒന്നും നേടാൻ പറ്റിയില്ല ഇതുവരേ.

വലിയ ആർഭാടം ഇല്ലാതെ കല്യാണം കഴിഞ്ഞു .പരസ്പരം സ്നേഹം അല്ലാതെ ഞങ്ങൾക്കിടയിൽ നിറം കടന്നു വന്നതേ ഇല്ല.

ഇടയ്ക്ക് ഞാൻ അവളുടെമറുപടി കേൾക്കാൻ വേണ്ടി പറയും കരിക്കട്ടയാണ് ഞാൻ എന്ന്. അപ്പോൾ അവൾ പറയും ,സ്വർണ്ണം ഉരുക്കണം എങ്കിലും കരിക്കട്ടയെ കനൽ ആക്കണം . ഞാൻ നിന്നിൽ ഉരുകുന്നന്നത് പോലെ … ആ മറുപടിയിൽ ഞാനേറെ സന്തോഷം അനുഭവിച്ചിരുന്നു.

നാളുകൾക്ക് ശേഷം.. കാത്തിരിപ്പിന് ഒടുവിൽ ഞങ്ങൾക്ക് ഇടയിൽ ഒരാൾക്കൂടി കടന്നു വന്നു.

നേഴ്സിന്റെ കൈയിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങി, അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു
എന്നെ പോലെ അല്ല വെളുത്ത് സുന്ദരൻ ആണ്. ആരും അവനെ
വിളിക്കില്ലല്ലോ കരിക്കട്ട എന്ന്…..
# വിഷ്ണു

Updated: March 11, 2018 — 9:54 pm

2 Comments

  1. //ഇടയ്ക്ക് ഞാൻ അവളുടെമറുപടി കേൾക്കാൻ വേണ്ടി പറയും കരിക്കട്ടയാണ് ഞാൻ എന്ന്. അപ്പോൾ അവൾ പറയും ,സ്വർണ്ണം ഉരുക്കണം എങ്കിലും കരിക്കട്ടയെ കനൽ ആക്കണം . ഞാൻ നിന്നിൽ ഉരുകുന്നന്നത് പോലെ …//ഉഫ്… ഈ വരികൾ ??????

  2. good one bro , keep it up

Comments are closed.