കന്യകയായ അഭിസാരിക 16

ഒരിക്കൽ അടുത്തറിഞ്ഞിട്ടുള്ള വരൊക്കെ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു.. എന്നാൽ അവളുടെ ജീവിത ചിത്രങ്ങൾക്ക് നിറം ചാലിക്കാൻ മറ്റാരെയും അവൾ അനുവദിച്ചില്ല..
അവൾക്കിഷ്ടമുള്ള പലതരം വർണ്ണങ്ങൾകൊണ്ട് ചായം പൂശി അവൾ അതിനെ കൂടുതൽ മനോഹരമാക്കി

അന്ന് ആദ്യമായി അവളെ കണ്ട നാൾ മുതൽ….സൂര്യനെ ചുറ്റുന്ന ഭൂമി എന്നപോലെ….എന്റെ ശരീരവും ആത്മാവും അവളെ വലം വച്ച് കൊണ്ടേ ഇരിക്കുന്നു… അവൾ കൂടെയുണ്ടെങ്കിൽ മേഘമായ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എനിക്ക് പറക്കാൻ കഴിയുമെന്നു തോന്നി..

നശ്വരമായ ഈ ശരിരം മറ്റുള്ളവരുടെ മനസ്സിന്റെ തൃപ്തിക്കും തിഷ്ണതക്കും വേണ്ടി അവൾ സ്വയം സമർപ്പിക്കുന്നു… മരുഭൂമിയിൽ പെയ്ത കുളിർ മഴ പോലെ ചുട്ടുപൊള്ളുന്ന മനസുകൾക്ക് സ്നേഹ സാന്ത്വനം ആയിരുന്നു അവൾ …

അത്കൊണ്ട്
ഉറച്ച ശബ്ദത്തോടെ എനിക്ക് പറയാൻ കഴിയും
“അവൾ അഭിസാരിക തന്നെ
എങ്കിലും
ഇന്ന് ഈ ഭൂമിയിൽ ശ്രേഷ്ഠയായ അഭിസാരിക അവൾ മാത്രം
എന്റെ ശിവകാമി”