കന്യകയായ അഭിസാരിക 16

ആ പട്ടികയിൽ.. തെരുവിന്റെ സന്തതികൾ മുതൽ കോടികൾ ആസ്തിഉള്ള ബിസിനസ്‌ ചക്രവർത്തിമാർ വരെ അണിനിരന്നു….

ശരീരം മാത്രം മോഹിച്ചു വിശപ്പടക്കാൻ വരുന്ന നരഭോജികൾക്ക് മുന്നിൽ അവൾ മടിക്കുത്തഴിക്കാറില്ല…. അവളോടൊപ്പമുള്ള സ്വപ്നസമാനമായ രാവുകൾ നുകരാനെത്തിയവർ ആരും തന്നെ അവളുടെ ശരീരം മോഹിച്ചെത്തുന്നവരും ആയിരുന്നില്ല…

ആ പുരുഷന്മാർക്കൊക്കെ അവളോട്‌ പറയാൻ ഒരുപാടുണ്ടായിരുന്നു….
മറ്റുള്ളവരുടെ മുന്നിൽ വച്ചു കരയാനുള്ള അവകാശം നിഷേധിക്കപ്പെട്ട കരിങ്കൽ ഹൃദയമുള്ളവരുടെ….കണ്ണീർ കഥകൾ …

വെറും ഭർത്താവുദ്യോഗസ്ഥന്മാരായി…. രാത്രി മുഴുവൻ കൂടെ കിടന്നാലും .. മറ്റുള്ളവരിൽ ആശ്വാസം നേടുന്ന ഭര്യമാരുടെ കഥകൾ ..

നാലാൾ കൂടുന്നിടത്ത് വച്ച് ഭാര്യയുടെ ആട്ടും തുപ്പും കേൾക്കേണ്ടി വന്നിട്ടും മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവരുടെ കഥകൾ …

കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ… താലി കെട്ടെണ്ടി വന്ന കൊച്ചമ്മമാരുടെ.. കണ്ടില്ലെന്നുനടിച്ചു ജീവിക്കുന്ന അവിഹിതത്തിന്റെ കഥകൾ…

അതുമല്ലെങ്കിൽ ആളുകൾക്കിടയിൽ കൂടുതൽ ഷൈൻ ചെയ്യാൻ ഭർത്താവിന്റെ കരണത്തടിച്ചു കരുത്തു തെളിയിക്കുന്ന ഭാര്യമാരുടെ കഥകൾ…

തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ദുഃഖഭാരവുമായി മെഴുകുതിരി പോൽ ഉരുകി വരുന്ന പലരും അവൾക്കു മുൻപിൽ മിഴിനീർ പുഴതന്നെ ഒഴുക്കി….എന്നാൽ മടങ്ങി പോകുമ്പോളെക്കും അവളുടെ കരലാള നത്തിൽ മതിമറന്ന്….അനുരാഗ തേരേറി…ആനന്ദ നൃത്തമാടാറാണ് പതിവ് …

തളരുന്നവനെ കരുത്തേകി താങ്ങി നിർത്താനും….
കൊഴിഞ്ഞു വീണ ജീവചൈതന്യത്തെ വീണ്ടും തളിർപ്പിക്കാനും… കഴിവുള്ള ഒരു ദിവ്യാഔഷധ മായിരുന്നു അവൾ

ചിലർക്ക് അമ്മയിൽ നിന്നും കിട്ടാതെ പോയ തലോടലുകൾക്കും…
ഭാര്യയിൽ നിന്നും നഷ്ടമായ ആശ്വാസവാക്കുകൾക്കും…
മകളിൽ നിന്നും കിട്ടേണ്ട കരുതലിനും… കൂട്ടുകാരിയിൽ നിന്നും ഇല്ലാതായ സ്നേഹത്തിനും…..
കാമുകിയിൽ നിന്നും പോയി മറഞ്ഞ പ്രണയത്തിനും….അങ്ങനെ പലതിനും അവർ …അവളിൽ … അഭയം പ്രാപിച്ചുകൊണ്ടിരുന്നു…

ആർത്തുലയുന്ന മനസ്സിൽ തിരകളെ…