കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 593

“‘സ്വന്തം ചേട്ടനെ വീട്ടിൽ നിന്നും തല്ലിയിറക്കി എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാക്കി തരരുത്…..എന്റെ ഏട്ടത്തിയമ്മയെ വേദനിപ്പിക്കാനായി മാത്രം ഇനി ഇവിടെ വരികയുമരുത്….നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് പോലെ ജീവിക്കാം ഇഷ്ട്ടമുള്ളവരോടൊപ്പം….. ഇവിടെ നിന്നാരും തടസ്സമായി വരില്ല….കേട്ടല്ലോ….””
ശാസനയോടെ കണ്ണൻ പറഞ്ഞു നിർത്തി….

“”മോനെ കണ്ണാ,, ഞാൻ നിന്റെ സ്വന്തം ചേട്ടനല്ലേടാ…””
അയാളുടെ ശബ്ദം തെല്ലു ഇടറിയിരുന്നു….

“”അതെ നിങ്ങൾ എന്റെ ചേട്ടൻ തന്നെയാണ്…. നാളെ നിങ്ങള് മരിച്ചാൽ കൊള്ളി വെയ്ക്കാൻ ഞാൻ ഉണ്ടാകും….. അത് ഞാൻ തരുന്ന വാക്കാണ്….കാരണം ആ കർമ്മം ചെയ്യാൻ ഒരു മകനെ ദൈവം നിങ്ങൾക്ക് ഇത്‌ വരെയും തന്നിട്ടില്ല…. അന്ന് നിങ്ങൾ ഏതു സ്ത്രീക്കൊപ്പം ആണെങ്കിലും നിങ്ങളുടെ ചിതയ്ക്ക് തീ കൊളുത്തുക ഞാൻ തന്നെ ആയിരിക്കും….ആ വാക്ക് ഞാൻ പാലിച്ചിരിക്കും….പക്ഷെ എന്റെ ഏട്ടത്തിയമ്മയെ എനിക്ക് ആരോഗ്യത്തോടെ, ആയുസ്സോടെ വേണം…..മൂന്നാം വയസ്സിൽ അമ്മയെ നഷ്ട്ടപ്പെട്ട എനിക്ക് ബന്ധം കൊണ്ടും സ്നേഹം കൊണ്ടും ആ സ്ത്രീയാണ് അമ്മയുടെ സ്ഥാനത്ത്….അവരെന്നും എന്നോടൊപ്പം വേണമെങ്കിൽ നിങ്ങൾ ഇവിടെ ഉണ്ടാകാൻ പാടില്ല…….””

വാതിൽ തുറക്കും മുമ്പ് അവൻ ഒന്ന് കൂടെ പറഞ്ഞു….

“”ഇതൊന്നും ഏട്ടത്തിയമ്മ അറിയരുത്…നിങ്ങളുടെ അവധികൾ നീണ്ടു പോകട്ടെ…. മാസത്തിലൊരിക്കൽ എന്നത് ആറ് മാസത്തിലൊരിക്കൽ…..പിന്നെ വർഷത്തിലൊരിക്കൽ….അത്‌ പിന്നെ രണ്ടും അഞ്ചും പത്തും വർഷങ്ങളായി തീരട്ടെ….അങ്ങനെ മതി….അതൊരു പാവമാണ്….വിശ്വസിച്ചു കൊള്ളും…
എന്റെ ഏട്ടത്തിയമ്മ ഒരു പാവമാണ്…””

എന്നാൽ ഇക്കുറി അവന്റെ ശബ്ദം ഒന്ന് ഇടറി…..

വാതിൽ തുറന്ന് ഇറങ്ങിയതും പുറത്ത് നിറഞ്ഞ മിഴികളോടെ നിന്നിരുന്ന ഏട്ടത്തിയെ കണ്ട കണ്ണന്റെ മുഖത്ത് ഒരു ചെറിയ ഞെട്ടലുണ്ടായിരുന്നു….ഏട്ടത്തി എല്ലാം കേട്ടു എന്ന് അവന് മനസ്സിലായി…പെട്ടെന്ന് ഏട്ടത്തിയെ അവിടെ കണ്ട പകപ്പ് മാറ്റി പുഞ്ചിരിക്കാൻ കണ്ണൻ ശ്രമിച്ചു….പക്ഷേ ഏട്ടത്തിയമ്മ അവനെ തന്നെ നോക്കി കൊണ്ട് നിന്നു….മഷി എഴുതി കറുപ്പിച്ച ആ നീർമിഴികൾ നിറഞ്ഞു തുളുമ്പി….

ഓടി വന്ന് തന്നെ വാരിപ്പുണർന്ന് കൊണ്ട് നെറുകയിൽ ചുംബിച്ച

Updated: June 25, 2021 — 6:36 am

120 Comments

  1. Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…

    pinne ……pinne athokke thanne…

    ?✌️

    1. ❣️രാജാ❣️

      Thanks for the words ?

    1. ❣️രാജാ❣️

      Thank you ?

  2. Rajave …. ???
    Suler Story Lovly Writting ….

    1. ❣️രാജാ❣️

      Thank you ?

  3. രാജ ❤❤❤

    വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..

    സസ്നേഹം ???

    -mEnON kUtTy

    1. ❣️രാജാ❣️

      ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️

  4. Bro,
    ivadathe thudakkam kalakki.
    nalla oru kadha .Ishtamai.
    samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
    Kannane pole ullavar undengil vismayamar marikilla.
    Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
    Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
    Idhinu oru mattam vende ??

    1. ❣️രാജാ❣️

      കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??

      പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…

Comments are closed.