കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 593

സ്ത്രീകളുമായി ബന്ധമുണ്ട്….വിവാഹശേഷം തുടരുന്നതും പുതിയതായി തുടങ്ങിയതുമെല്ലാം അതിൽപ്പെടും… അൽപ്പം വൈകിയാണെങ്കിലും ഏട്ടത്തിക്കും അതിനെപ്പറ്റി അറിയാം….എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഏട്ടത്തി ഇത് വരെയും എന്നോട് ഒന്നും പറയാതിരുന്നത്….ഇനി ഇപ്പോൾ ഞാൻ അറിയുമോ എന്ന പേടി ഏട്ടനും വേണ്ടാ….ഇവിടെ നിന്നിറങ്ങിയാൽ അഭയം തരാൻ ആ പാവത്തിന് ആരുമില്ല….അല്ലെങ്കിൽ എന്നെപ്പറ്റിയോ മരിച്ചു പോയ നമ്മുടെ അച്ഛനേയും അമ്മയേയും പറ്റി ഓർത്തോ ആയിരിക്കും അവരിവിടെ നിങ്ങളുടെ ഭാര്യയായി നാണം കെട്ട് ജീവിക്കുന്നത്….അങ്ങനെ ചിന്തിക്കാനുള്ള അറിവും ലോകപരിചയവുമെ അവർക്കുള്ളൂ….അതൊരിക്കലും ഏട്ടത്തിയുടെ കഴിവ് കേടായി ഏട്ടൻ കാണരുത്…..സ്വന്തം ശരീരവും മനസ്സും പകുത്തു തന്ന പെണ്ണിനെ പൊന്നിനും പണത്തിനും വേണ്ടി വഞ്ചിക്കുന്നതും നോവിക്കുന്നതും നിങ്ങളുടെ മിടുക്കോ ആണത്തമോ അല്ല….അവൾക്ക് നിങ്ങളോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും നിങ്ങൾ ഇടുന്ന വിലയാണത്…..നിങ്ങളെപ്പോലെയുള്ളവർ ഒന്നും അവരെപ്പോലെയൊരു ഭാര്യയെ അർഹിക്കുന്നില്ല….സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങൾക്കും ചൂഷ്ണങ്ങൾക്കും ഒരു ഇരയായി ഏട്ടത്തി ജീവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല….ഈ വീട്ടിൽ ഞാൻ അത്‌ അനുവദിക്കുകയും ഇല്ല….
നിങ്ങളെപ്പോലെ ഒരാൾ സ്വന്തം ചേട്ടനാണെന്ന് പറയാൻ പോലും എനിക്ക് ലജ്ജയാണ്…..”’

അയാളുടെ കണ്ണുകൾ താഴ്ന്നു…അനിയന്റെ നോട്ടം നേരിടാനാകാതെ ആ ശിരസ്സ് കുനിഞ്ഞു…..

“”എന്റെ ഏട്ടത്തിയെ ഇനി നോവിച്ചാൽ അതിന്റെ ഇരട്ടി വേദന ഞാൻ നിങ്ങളെയും അറിയിക്കും….തല്ലും ഞാൻ….സത്യമായിട്ടും തല്ലും ഞാൻ നിങ്ങളെ….നിയമത്തിന്റെ മുൻപിലും നിങ്ങൾ മറുപടി പറയേണ്ടി വരും…””
ഒരു ഭീഷണി എന്നോണം ചൂണ്ടപ്പെട്ട അവന്റെ വിരലിനു മുന്നിൽ അയാൾ പതറി….വാക്കുകൾക്കായി ഉഴറി….
ആ മുഖത്തെ തീ അയാളെ ഭയപ്പെടുത്തി…..അവൻ വളർന്നെന്നു ആദ്യം ആയി അയാൾ മനസ്സിലാക്കുകയായിരുന്നു…..

“”ഇതെന്റെ വീടാണ്….മരിക്കുന്നതിന് മുൻപ് എന്റെ പേരിൽ അച്ഛൻ എഴുതി വച്ച വീട്….അച്ഛനുണ്ടാക്കിയതും കെട്ടി കൊണ്ട് വന്ന ഭാര്യയുടേതുമായി കുറേ മുതൽ കട്ട് മുടിച്ചും ധൂർത്തടിച്ചും തീർത്ത ആളല്ലേ നിങ്ങൾ… മതിയാക്കിയേക്ക്… കൂടുതൽ അവകാശവും അധികാരവും ചോദിച്ച് ഇനി ഈ വീടിന്റെ പടി ചവിട്ടരുത്….നിങ്ങൾക്കിനി ഈ വീട്ടിൽ സ്ഥാനമില്ല… എന്റെയും ഏട്ടത്തിയുടെയും ജീവിതത്തിലും….””

 

“”കണ്ണാ ഞാൻ…!!””
കനത്ത ശബ്ദത്തിൽ അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും അയാളുടെ വാക്കുകൾ അപൂർണമായി അവിടെ മുഴുങ്ങി….

Updated: June 25, 2021 — 6:36 am

120 Comments

  1. Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…

    pinne ……pinne athokke thanne…

    ?✌️

    1. ❣️രാജാ❣️

      Thanks for the words ?

    1. ❣️രാജാ❣️

      Thank you ?

  2. Rajave …. ???
    Suler Story Lovly Writting ….

    1. ❣️രാജാ❣️

      Thank you ?

  3. രാജ ❤❤❤

    വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..

    സസ്നേഹം ???

    -mEnON kUtTy

    1. ❣️രാജാ❣️

      ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️

  4. Bro,
    ivadathe thudakkam kalakki.
    nalla oru kadha .Ishtamai.
    samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
    Kannane pole ullavar undengil vismayamar marikilla.
    Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
    Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
    Idhinu oru mattam vende ??

    1. ❣️രാജാ❣️

      കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??

      പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…

Comments are closed.