കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 593

നാല് വർഷത്തെ ദാമ്പത്യം എന്ന പീഡനത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു അവർ….തലയുയർത്തി തന്നെ… തന്റെ അനിയൻ തനിക്ക് പഠിപ്പിച്ചു തന്ന പോലെ….അവൻ പകർന്നു തന്ന ധൈര്യത്തിന്റെ പുറത്ത്….

കലി അടക്കാനാവാതെ അയാൾ ഭാര്യയുടെ മുഖത്ത് ആഞ്ഞടിച്ചു…. അടിയുടെ ആഘാതത്തിൽ നില തെറ്റിയ ആ പാവം ബെഡിലേക്ക് വീണു….…..ആ നേരം തന്നെ വാതിൽക്കൽ മുട്ട് കേട്ടു…..

“”ഏട്ടാ വാതിൽ ഒന്ന് തുറന്നെ…””

പെട്ടെന്ന് ശബ്ദം കേട്ട് അയാൾ ഭാര്യയെ ഒന്ന് നോക്കി പോയി വാതിൽ തുറന്നു…..ഈ നിമിഷം അടി കൊണ്ട കവിൾ മുടിയിഴകൾ കൊണ്ട് മറച്ച് അവളും അയാളുടെ പിന്നാലെ വാതിലിനരികിലേക്ക് നടന്നു…

“”ഏട്ടത്തി എനിക്ക് വിശക്കുന്നു….എനിക്കെന്തെങ്കിലും എടുത്ത് തായോ…നേരം ഉച്ചയായില്ലേ….?”‘

താൻ പറയുന്നത് കേട്ട് ഏട്ടത്തിയമ്മ സംശയിച്ചു നിൽക്കുന്നത് കണ്ടിട്ടാകണം കണ്ണന്റെ മുഖത്ത് പുഞ്ചിരി….

“”ശ്ശെടാ ഈ ഏട്ടത്തി എന്താ ഇങ്ങനെ കണ്ണും മിഴിച്ച് നിൽക്കുന്നെ…വേഗം ചെന്ന് ഭക്ഷണം എടുത്തു വെയ്ക്കു…..എത്ര നാളായി ഞാൻ ഏട്ടന്റെയൊപ്പം ഇരുന്ന് കഴിച്ചിട്ട്…..അല്ലെ ഏട്ടാ….?””

“”ആ ചെല്ല് ഏട്ടത്തി അങ്ങോട്ട്… അപ്പോഴേക്കും ഞാൻ ഏട്ടനോട് ഒരു കൂട്ടം പറയട്ടെ.…””
മുറിയിലേക്ക് കയറി ഏട്ടത്തിയെ ഉന്തിത്തള്ളി പുറത്താക്കി കൊണ്ട് കണ്ണൻ പറഞ്ഞു….ഭാര്യയെയും അനിയനെയും മാറി മാറി നോക്കിയ അയാളുടെ മുഖം വിളറി വെളുത്തിരുന്നു….

ഏട്ടത്തി പോയതും കണ്ണൻ വാതിലടച്ചു കുറ്റിയിട്ടു….

“”ഏട്ടൻ ഇനി ഇവിടെ വരരുത്… എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്….വെറുതെ എന്നോട് കള്ളം പറഞ്ഞ് ഏട്ടൻ കഷ്ട്ടപ്പെടണ്ടാ….””
അത്‌ പറയുമ്പോൾ ആ പതിനെട്ടു വയസ്സുകാരന്റെ സ്വരം ശാന്തമായിരുന്നു…

അയാൾ എന്തോ പറയാനായി തുനിഞ്ഞതും അവൻ കയ്യുയർത്തി തടഞ്ഞു.

“ഏട്ടത്തി എന്നോട് ഒന്നും പറഞ്ഞിട്ടില്ല….അല്ലാതെ തന്നെ എല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള ബുദ്ധിയും പക്വതയുമൊക്കെ എനിക്കുണ്ട്…..ചേട്ടന് പല

Updated: June 25, 2021 — 6:36 am

120 Comments

  1. Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…

    pinne ……pinne athokke thanne…

    ?✌️

    1. ❣️രാജാ❣️

      Thanks for the words ?

    1. ❣️രാജാ❣️

      Thank you ?

  2. Rajave …. ???
    Suler Story Lovly Writting ….

    1. ❣️രാജാ❣️

      Thank you ?

  3. രാജ ❤❤❤

    വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..

    സസ്നേഹം ???

    -mEnON kUtTy

    1. ❣️രാജാ❣️

      ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️

  4. Bro,
    ivadathe thudakkam kalakki.
    nalla oru kadha .Ishtamai.
    samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
    Kannane pole ullavar undengil vismayamar marikilla.
    Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
    Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
    Idhinu oru mattam vende ??

    1. ❣️രാജാ❣️

      കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??

      പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…

Comments are closed.