“വേണ്ടാ എനിക്കതിഷ്ട്ടമല്ല….എന്നെ എന്റെ ഏട്ടത്തിയും ഏട്ടനും മാത്രമെ കണ്ണൻ എന്ന് വിളിക്കാറുള്ളൂ… വേറാരും അങ്ങനെ വിളിക്കണ്ട….”‘
തന്റെയരികിലേക്ക് നടന്നടുത്ത മെറിനോട് ദേഷ്യത്തോടെ അത്രയും പറഞ്ഞ് കൊണ്ട്
ഏട്ടത്തിയുടെ കയ്യിൽ പിടിച്ചവൻ അകത്തേക്കു പോയി…..
അൽപനേരം കഴിഞ്ഞപ്പോൾ ചേട്ടൻ കണ്ണന്റെ അരികിൽ വന്നു….വീടിന്റെ പുറക് വശത്ത് ഏട്ടത്തിയുമായി സംസാരിച്ചോണ്ട് ഇരിക്കുകയായിരുന്നു അവൻ….
“”നീ എന്താ പുറത്തൊന്നും പോയില്ലേ….സാധാരണ ഹോസ്റ്റലിൽ നിന്നും അവധിക്ക് വരുമ്പോൾ ഫുൾടൈം പുറത്ത് കറങ്ങി നടപ്പാകുലോ നീ… എന്ത് പറ്റി…??”
“”ഏയ്യ് ഒന്നൂല്യാ ഏട്ടൻ വന്ന ദിവസമല്ലേ ഇന്ന് വീട്ടിൽ തന്നെ ഏട്ടന്റെയൊപ്പം ഇരിക്കാമെന്ന് കരുതി….””
കണ്ണൻ ഒരു നേർത്ത ചിരിയോടെ പറഞ്ഞു….
ഏട്ടൻ മറുപടിയൊന്നും പറഞ്ഞില്ല….അയാൾ കണ്ണുകൾ കൊണ്ട് ഭാര്യയോട് മുറിയിലേക്ക് ചെല്ലാൻ ആംഗ്യം കാട്ടി നടന്നു പോയി…..
പേടിച്ചരണ്ട മിഴികളോടെ ഏട്ടത്തിയമ്മ ഏട്ടന്റെ പിന്നാലെ പോകുന്നത് നോക്കി നിസ്സാഹായനായി കണ്ണൻ ഇരുന്നു….ഇടയ്ക്ക് വാതിൽക്കൽ വച്ച് തന്നെ തിരിഞ്ഞു നോക്കിയ ഏട്ടത്തിയുടെ കണ്ണുകളിൽ കണ്ട ദയനീയത കണ്ണന്റെ ഉള്ളിൽ ഒരു തീപ്പൊരി പടർത്തി….
“”നീ ആണോടി അവനെ ഇങ്ങനെയൊക്കെ പറയാൻ പഠിപ്പിച്ചത്…??
വീട്ടിൽ വന്നു കയറുന്നവരോട് ഇത് പോലെ പെരുമാറാനാണോ നീ അവനോട് പറഞ്ഞിട്ടുള്ളത്…എനിക്കറിയാം എന്റെ അനിയനെ എനിക്കെതിരാക്കാനാണ് നിന്റെ ഭാവം എന്ന്…..”‘
മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ട് തിരിഞ്ഞതും മീനാക്ഷിയുടെ നേരെ ഒരു ചീറ്റപ്പുലിയെ പോലെ അയാൾ ചീറി….കോപം അടക്കാനാവാതെ അയാൾ പല്ലു ഞെരിച്ചു…..
“”അവരാരാണെന്നു അവനു ശരിക്കും അറിയില്ല……അറിഞ്ഞിരുന്നെങ്കിൽ അവനിങ്ങനെ ആവില്ല പറയുക….””
നേർത്ത ശബ്ദത്തിൽ ആ സ്ത്രീയിൽ നിന്നും പുറത്ത് വന്ന വാക്കുകൾ അയാളിൽ കൂടുതൽ ക്ഷോഭം ഉണ്ടാക്കി….
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…