“”എന്റെ കണ്ണനെന്താ വേണ്ടത്….?”എന്ന ചോദ്യം എപ്പോഴുമുണ്ടാകും ആ നാവിൽ….പണ്ടൊക്കെ ഏട്ടനോട് പറയാൻ എനിക്ക് ഒരുപാടാവശ്യങ്ങൾ ഉണ്ടായിരുന്നു…..ആവശ്യപ്പെടാതെയും അല്ലാതെയും എല്ലാം കണ്ടറിഞ്ഞ് ഏട്ടൻ വാങ്ങി തരും…..
പക്ഷെ സ്വന്തം മോനെ പോലെ തന്നെ സ്നേഹിക്കുന്ന ഏട്ടത്തിയമ്മ കരയുന്നതു കണ്ടു തുടങ്ങിയ ദിവസം,,, ആ കണ്ണീരിന് ഉത്തരവാദി ഏട്ടനാണെന്ന് മനസ്സിലാക്കിയ നാൾ മുതൽ എന്റെ ഉള്ളിൽ ഏട്ടനെപ്പറ്റിയുള്ള വിഗ്രഹം വീണുടഞ്ഞു….. അതിന്റെ തേജസ്സിൽ കളങ്കം തട്ടി….
പതിയെ എനിക്ക് ആവശ്യങ്ങൾ ഇല്ലാതായി….ഇന്ന് വരെയും കാണാത്ത ഒരു ക്രൂരമായ മുഖം, താലി കെട്ടിയ പെണ്ണിന്റെ മനസ്സും ശരീരവും വേദനിപ്പിക്കുന്ന ഒരു അസുരന്റെ മുഖം എന്റെ ഏട്ടന് ഉണ്ടെന്ന് തിരിച്ചറിഞ്ഞതും ഞാൻ ഏട്ടനിൽ നിന്നും അകന്നു തുടങ്ങി…..
ഏട്ടത്തിയെ ഏട്ടന് ഒരു തരി പോലും ഇഷ്ടമല്ല എന്ന സത്യം പിന്നെ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി…..ഏട്ടന്റെ ഇഷ്ടങ്ങൾ ഒക്കെ വേറെയാണ്…..അതിന്റെ അവകാശികൾ ഇന്നും ഞങ്ങളുടെ കാണാമറയത്തുള്ള ചിലരാണ്….ഏട്ടൻ അവരെ ഞങ്ങളിൽ നിന്നും മറച്ചു പിടിച്ചിട്ടും അത് ഞാനും ഏട്ടത്തിയും തിരിച്ചറിഞ്ഞു….
“പിന്നെ ഏട്ടൻ ഏട്ടത്തിയമ്മയെ വിവാഹം കഴിച്ചതെന്തിന്….?”
മരിക്കുന്നതിന് മുൻപ് അച്ഛൻ ആത്മസുഹൃത്തിന് നൽകിയ വാഗ്ദാനം നിറവേറ്റാനോ….?
വാക്ക് നൽകിയവരും പിന്നെ മണ്ണടിഞ്ഞെങ്കിലും കൊടുത്ത ‘വാക്കിന്’ മരണമില്ലെന്ന ആദർശം കാത്തു സൂക്ഷിക്കാനോ…?
അല്ല അതൊന്നുമല്ല….
കുറച്ചു കൂടി വളർന്നപ്പോൾ എനിക്ക് അതിനുള്ള ഉത്തരം കിട്ടി……
അതിനുത്തരം ലക്ഷങ്ങൾ വിലമതിക്കുന്ന മണ്ണാണ്….
ഈ ഗ്രാമത്തിന്റെ പകുതിയോളം വരുന്ന ഭൂസ്വത്താണ്…..
ഏട്ടത്തിയമ്മയാണ് അതിന്റെ ഉടമ….. ഏട്ടത്തിയമ്മ മാത്രം…… മരിക്കുന്നതിന് മുൻപ് ഏട്ടത്തിയുടെ മാതാപിതാക്കൾ ഒരേയൊരു മകൾക്ക് വേണ്ടി കരുതി വച്ചിരുന്നത്….. ഏട്ടത്തിയെ വിവാഹം കഴിക്കുമ്പോൾ ചേട്ടനൊന്നുമുണ്ടായിരുന്നില്ല….
അച്ഛൻ സമ്പാദിച്ചു വച്ചിരുന്ന സ്വത്ത് വകകൾ സ്വന്തം പിഴവുകൾ കൊണ്ടും കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടും കൈമോശം വരുത്തിയതിന്റെ കണക്കുകൾ അല്ലാതെ…..
അപ്രതീക്ഷിതമായുള്ള അച്ഛന്റെയും അമ്മയുടെയും മരണം ആ നഷ്ട്ടകണക്കുകളുടെ തീവ്രത കൂട്ടി എന്ന് മാത്രം….കുട്ടിയായിരുന്ന എനിക്ക് അന്ന് അത്തരം തിരിച്ചറിവുകൾ അന്യമായിരുന്നു….
Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…
pinne ……pinne athokke thanne…
?✌️
Thanks for the words ?
Superb
Thank you ?
Rajave …. ???
Suler Story Lovly Writting ….
Thank you ?
രാജ ❤❤❤
വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..
സസ്നേഹം ???
-mEnON kUtTy
ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️
Bro,
ivadathe thudakkam kalakki.
nalla oru kadha .Ishtamai.
samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
Kannane pole ullavar undengil vismayamar marikilla.
Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
Idhinu oru mattam vende ??
കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??
പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…