കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 593

മീനാക്ഷി കണ്ണനെ ഒന്ന് നോക്കി….അവനെന്ന് മുതലാണ് അവന്റെ ചേട്ടനെ ഇഷ്ടമല്ലാതായത് എന്നവൾ ഓർത്തു നോക്കി….

കൃത്യമായി പറഞ്ഞാൽ നാല് വർഷം… ഞാൻ അവന്റെ ഏട്ടത്തിയമ്മയായി ഈ വീടിന്റെ പടി ചവിട്ടി വന്ന നാൾ മുതൽ….
അതല്ലെങ്കിൽ ചേട്ടൻ ഒരു നല്ല ഭർത്താവല്ലന്ന് അറിഞ്ഞപ്പോൾ ആകും…..സദാ സമയവും ഏട്ടത്തിയമ്മയെ ഉപദ്രവിക്കുകയും കരയിക്കുകയും ചെയ്യുന്ന ഏട്ടനെ അനിയൻ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടാവില്ല….ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും സ്വന്തം ചേച്ചിയെ പോലെ തന്നെ സ്നേഹിക്കുന്ന അവന് ചേട്ടനോട്‌ അനിഷ്ടം തോന്നാൻ ആ ഒരു കാരണം പോരെ…??

‘”ചേട്ടന് എറണാകുളത്തെന്തോ ബിസിനെസ്സ് കാര്യം ഉണ്ടത്രേ…..രണ്ടോ മൂന്നോ ദിവസേ കാണൂ ഇവിടെ….””
മീനാക്ഷിയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പുണ്ടായിരുന്നു…

എന്നാൽ അപ്പോഴും കണ്ണന്റെ മുഖത്ത് മുഷിച്ചൽ പ്രകടമായിരുന്നു….ഏട്ടൻ വരുന്നു എന്ന അറിവ് അവനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു….ചിന്താഭാരത്താൽ അവന്റെ മനസ്സ് ഉഴറി…

‘രണ്ട് മൂന്ന് ദിവസങ്ങൾ’

‘എന്റെ ഏട്ടത്തിയമ്മ കരയുന്ന രണ്ട് മൂന്ന് ദിവസങ്ങൾ…’

‘ഏട്ടത്തിയുടെ ദേഹത്ത് അടി കൊണ്ട് നീലിച്ച തിണർത്ത പാടുകളും പൊള്ളിയടർന്ന മുറിവുകളും ഉണ്ടാകുന്ന രണ്ട് മൂന്ന് ദിവസങ്ങൾ…’

എങ്കിലും ഏട്ടൻ വീട്ടിലുള്ളപ്പോൾ ഏട്ടത്തി അതൊന്നും ഭാവിക്കാറില്ല…..തിണർത്ത പാടുകൾ തുണി കൊണ്ട് മൂടും….ഫുൾ സ്ലീവ് ചുരിദാർ ധരിക്കും…കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നല്ലോണം മഷിയെഴുതും…. കവിളിലെ തിണർപ്പിനെ മറച്ചു കനത്ത മുടിയിഴകൾ പടർന്നു കിടപ്പുണ്ടാകും….ആ ദിവസങ്ങളിലാണ് ഏട്ടത്തി എപ്പോഴും മുടിയഴിച്ചിടാറുളളത്….

ഏട്ടന് തന്നോട് ഒരുപാട് സ്നേഹമാണ്…..പതിനൊന്ന് വയസ്സിന് ഇളപ്പമായ തന്നോട് ഒരു അച്ഛന്റെ കരുതലാണ്….നിറയെ സമ്മാനങ്ങൾ കൊണ്ട് തരും….പരീക്ഷകളിലും കായിക മത്സരങ്ങളിലും ഞാൻ നേടുന്ന സമ്മാനങ്ങൾ കാണിച്ച് എന്റെ അനിയൻ മിടുക്കനാണെന്നു കൂട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും പറയും.

Updated: June 25, 2021 — 6:36 am

120 Comments

  1. Vandhaaa ….suttaaa.sathaaaa..repeat?adipoli manh…..krch veeryam koodiya item ahnallo anyway sanam poli…

    pinne ……pinne athokke thanne…

    ?✌️

    1. ❣️രാജാ❣️

      Thanks for the words ?

    1. ❣️രാജാ❣️

      Thank you ?

  2. Rajave …. ???
    Suler Story Lovly Writting ….

    1. ❣️രാജാ❣️

      Thank you ?

  3. രാജ ❤❤❤

    വളരെ വ്യത്യസ്തമായ ഒരു ഏട്ടത്തി കഥ വായിക്കാൻ സാധിച്ചതിൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു.ഇപ്പോൾ വളരെ സമകാലിക പ്രസക്തി ഉള്ള വിഷയം തന്നെ തിരഞ്ഞെടുത്തു എഴുതികൊണ്ടുള്ള കഥകൾ.കോം ലേക്ക് ഉള്ള ചുവടുവയ്പ്പ് ഗംഭീരമായി. ഇനിയും ഒരുപാട് കഥകൾ രാജയുടെ തൂലികയിൽ നിന്നും ഉരിതിരിഞ്ഞു വരാൻ ആൽമാർത്ഥമായി ആശംസിക്കുന്നു…..

    സസ്നേഹം ???

    -mEnON kUtTy

    1. ❣️രാജാ❣️

      ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു..?❣️

  4. Bro,
    ivadathe thudakkam kalakki.
    nalla oru kadha .Ishtamai.
    samakaliga prasakthi ulla kariyangal itharayam bhangiyai avadharipichadhil.
    Kannane pole ullavar undengil vismayamar marikilla.
    Ippolum keralathile chila bhagangalil[ sthalam parayunilla] vivakariyam parayumpol
    Thanee ” Penninu endhu kodukkum” enna chodhiyama adhiyame uyarunnadhu.
    Idhinu oru mattam vende ??

    1. ❣️രാജാ❣️

      കണ്ണനെ പോലെ ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ വിസ്മയ എന്ന പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.??

      പെട്ടെന്നൊരു മാറ്റം ഈ വിഷയത്തിൽ സാധ്യമല്ല.. പടി പടിയായുള്ള ഉന്മൂലനം, അതാണ് വേണ്ടത്…അത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ കടമയാണ്…

Comments are closed.