കാലമാടന്‍ 22

കാലമാടന്‍ ഭാഗം 1 | Kalamadan Part 1

ക്രൈം ത്രില്ലര്‍ | Author : Krishnan Sreebhadra

കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ കരിമ്പന കൂട്ടത്തിനു മുകളിലെന്ന വണ്ണം ഒരു കൊള്ളിയാന്‍ മിന്നി….പനയില്‍ തൂങ്ങി കിടന്ന വവ്വാലുകള്‍ ചിറകടിച്ചെങ്ങോ പറന്നു പോയി…ഇണ പിരിഞ്ഞേതോ കാനന പൈങ്കിളി ഇരുളില്‍ തേങ്ങി കരയുന്ന ശബ്ദം….ഇരുളിലേ ആ കറുത്ത രൂപം അവിടേ നിന്നും എവിടെയോ അപ്രതിക്ഷമായി…….
കാറ്റില്‍ ആടിയുലഞ്ഞ ജനലുകളും വാതിലും അയ്യാള്‍ അതിവേഗം കൊട്ടിയടച്ചു…..നാശം കറണ്ടിന്ന് വരില്ലാന്നാ തോന്നണേ…എന്ന് സ്വയം പിറുപിറുത്തു കൊണ്ട്…അണഞ്ഞു പോയ മെഴുകു തിരി നാളത്തിന് അയ്യാള്‍ വീണ്ടും ജീവന്‍ പകര്‍ന്നു…..അതിനു ശേഷം അടുത്തു കണ്ട കട്ടിലിന്മേല്‍ കയറി..അലസമായി കിടന്നു…അപ്പോഴും അയ്യാളുടെ മനസ്സില്‍ ഒരേ ഒരു ചോദ്യം മാത്രം….അവള്‍ എന്തിനതു ചെയ്യു…ഇന്നലേ കാണുമ്പോഴും വളരേ ഉല്ലാസവതി ആയിരുന്നല്ലോ…?
നല്ലൊരു കുട്ടിയായിരുന്നു….ആരേയും കോതിപ്പിയ്ക്കുന്ന പ്രകൃതമായിരുന്നു അവളുടേത്….എനിയ്ക്കും അവളേ വലിയ ഇഷ്ടമായിരുന്നു….സ്ഥിരമായി തന്‍റെ ബസ്സിലേ യാത്രകാരിയായിരുന്നിട്ടു പോലും.. ഇതു വരേ അവളോട് തന്‍റെ ഇഷ്ടം പറയാന്‍ തോന്നില്ല….ഒരു പക്ഷേ പറഞ്ഞാല്‍ ഉള്ള സ്നേഹം കൂടി പോയാലോ…അയ്യാള്‍ പലതും ചിന്തിച്ചുകൊണ്ടങ്ങിനേ ഉറക്കത്തിലേയ്ക്കു വഴുതിപോയി……
,,,,കനകന്‍,,,,,അവന്‍….ഒരു ബസ്സിലേ ക്ലീനറാണ്….ഓട്ടം കഴിഞ്ഞ് ബസ്സ് പാര്‍ക്കു ചെയ്ത് കഴുകി വൃത്തിയാക്കാനും….വണ്ടിയുടെ പാട്സുകള്‍ സൂക്ഷിയ്ക്കാനും..വേണ്ടിവന്നാല്‍ ജോലികാര്‍ക്ക് താമസിയ്ക്കാനും വേണ്ടി വാടകയ്ക്കെടുത്ത വീടായിരുന്നു അത്….ചിലദിവസങ്ങളില്‍ കനകന്‍ അവിടേയാണ് കിടക്കാറ്…..പതിവു പോലേ ഇന്നും അവന്‍ അവിടേ കിടക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു…ലക്ഷ്മിയുടെ മരണം അവനേ ആകേ തളര്‍ത്തിയിരുന്നു…തന്‍റെ ഇഷ്ടം അവളോട് പറഞ്ഞിരുന്നില്ലാ…എന്നിരുന്നാലും…അവന് ലക്ഷ്മിയേ അത്രയേറേ ഇഷ്ടമായിരുന്നല്ലോ..?