അവനോട് ചോദിച്ചപോലെ ഇവർ മൂന്നുപേരോടും അവർക്ക് രണ്ടാമത് മാർക് കിട്ടിയ ചോദ്യങ്ങൾ ഏതൊക്കെയാണെന്നും എത്രയൊക്കെയാണെന്നും ഞാൻ അന്വേഷിച്ചു.
അനന്തുവിന് ഒന്നരമാർക്കാണു കൂട്ടി കിട്ടിയത്, രോഹിണിക്ക് ഒന്നും, അജ്മലിന് അരയും.
എന്റെ മനസ്സിലെ സംശയങ്ങൾ വർധിച്ചു വന്നു.
എന്നാലും എങ്ങനെയാണ് ആ വഴിക്കണക്ക് ടീച്ചർ കാണാതെ പോകുന്നത് ?
ഞാൻ തലകുത്തി നിന്ന് ആലോചിച്ചു.
അപ്പോഴേക്കും ഇന്റർവെല്ലിന് ബെൽ അടിച്ചു . ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഉത്തരങ്ങളും നോട്ട് ബുക്കിൽ നാളെത്തന്നെ എഴുതിക്കാണിക്കണമെന്നു പറഞ്ഞിട്ട് ടീച്ചർ പോയി.
പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്.
ജെസ്വിൻ ചോദ്യങ്ങളുടെ ഉത്തരം എഴുതാൻ അജ്മലിന്റെ ചോദ്യപ്പേപ്പർ മേടിക്കുന്നു. എന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ മുളച്ചു .
പിന്നീട് കളിയായിട്ട് ഞാൻ ജെസ്‌വിനോട്
” എടാ നിന്റെ ചോദ്യപ്പേപ്പർ ഒന്നു തരാവോ ഞാനാ പതിനെട്ടാമത്തെ വഴിക്കണക്ക് എഴുതീലെടാ “
എന്നും പറഞ്ഞ് അവന്റെ ചോദ്യപ്പേപ്പർ മേടിച്ചു നോക്കി.
അവന്റെ ചോദ്യപ്പേപ്പറിൽ അവൻ എഴുതി
വെച്ചിരിക്കുന്ന ഉത്തരങ്ങൾ 9, 14 , 18 എന്നീ ചോദ്യങ്ങളുടേത്
മാത്രം.
അതായത് അവനു രണ്ടാമത് മാർക് കിട്ടിയ
ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം.
എന്റെ സംശയങ്ങൾക്കുള്ള വ്യക്തമല്ലാത്ത ഒരുത്തരമായിരുന്നു അവന്റെ ആ ചോദ്യപ്പേപ്പർ.
അവൻ ആ ചോദ്യപ്പേപ്പറിൽ ഉത്തരങ്ങൾ എഴുതിയിരിക്കുന്ന രീതിയും അതിനു കാരണമായിരുന്നു.
ടീച്ചർ പെട്ടെന്ന്
ഉത്തരങ്ങൾ പറഞ്ഞു പോകുമ്പോൾ പെട്ടെന്ന്
ഞങ്ങളത് എഴുതി എടുക്കുമ്പോൾ ഇവനെഴുതിയിരിക്കുന്നത് പോലെ വടിവൊത്ത അക്ഷരത്തിൽ എഴുതാൻ സാധിക്കില്ല. അതായത് അവൻ ആ ഉത്തരങ്ങൾ ചോദ്യപ്പേപ്പറിൽ നേരത്തേ എഴുതിക്കൊണ്ടുവന്നതാവാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ പരീക്ഷ പേപ്പർ കയ്യിൽ കിട്ടിയ സമയത്ത് അവൻ ക്ലാസിലിരുന്ന് ആരും കാണാതെ
എഴുതി ചേർത്തവയാണ് ആ ഉത്തരങ്ങൾ. സംശയം തോന്നതിരിക്കാൻ പരീക്ഷ എഴുതിയ സമയത്തു തന്നെ മനപ്പൂർവം തെറ്റിച്ചതാണ് അവൻ സത്യസന്ധത കാണിച്ചു ആദ്യം മാർക്ക് കുറപ്പിച്ച ആ ഉത്തരവും.
ഇതെല്ലാം എന്റെ കണ്ടെത്തലുകളാണ്. പക്ഷെ അപ്പോഴും കുറ്റം തെളിയിക്കാൻ എന്റെ കയ്യിൽ തെളിവുകളുണ്ടായിരുന്നില്ല.
അതു തെളിയിക്കണമെങ്കിൽ എനിക്ക് അവന്റെ പരീക്ഷാ പേപ്പർ കൂടി കട്ടേണ്ടതുണ്ട്.
ആതു കിട്ടാൻ ഞാൻ ഒരു ശ്രമം നടത്തിനോക്കി.
ഞാൻ സ്റ്റാഫ്‌റൂമിൽ ചെന്ന്
എനിക്ക് ഒരുത്തരത്തിനു മാർക്ക് കിട്ടാനുണ്ടെന്നും പറഞ്ഞ് മോളി ടീച്ചറെ കണ്ടു.
അപ്പൊ ടീച്ചർ പരീക്ഷാപേപ്പേർ എല്ലാം കൂടി എടുത്തുകൊണ്ട് വരുമല്ലോ. അറ്റന്റൻസ് രെജിസ്റ്റർ അനുസരിച്ച് എന്റെ റോൾ നമ്പർ കഴിഞ്ഞാണ് അവന്റെ നമ്പർ . അപ്പൊ എന്റെ പേപ്പർ ടീച്ചർ എടുത്തു നോക്കുമ്പോ അവന്റെ
പേപ്പർ എനിക്ക് സൂത്രത്തിൽ ഒന്നു നോക്കാമല്ലോ !!!
അതായിരുന്നു പ്ലാൻ.
പക്ഷെ ടീച്ചർ സ്റ്റാഫ്‌റൂമിലെ അലമാരയിൽ നിന്നും എന്റെ പേപ്പർ മാത്രം എടുത്തുകൊണ്ട് വന്നിട്ട് മാർക്ക് കിട്ടാനുള്ള ഉത്തരം കാണിക്കാൻ എന്നോട് പറഞ്ഞു.
അവസാന പ്രതീക്ഷയും അസ്തമിച്ചു നിരാശനായ ഞാൻ ഏതോ ഒരു നമ്പർ പറഞ്ഞു. ടീച്ചർ ആ ചോദ്യവും എന്റെ ഉത്തരവും നോക്കിയിട്ട് എന്റെ മുഖത്തേക്കൊന്നു നോക്കി.
പിന്നീട് ക്ലാസില് ഉത്തരങ്ങൾ വായിച്ചപ്പോൾ ശ്രദ്ധിക്കാതിരുന്നതിന് അടിയും തന്ന് ക്ലാസ്സിലേക്ക് വിട്ടു.
പക്ഷേ,
അന്ന് ആ സ്റ്റാഫ് റൂമിൽ വെച്ച് എൻ്റെ ആ അന്വേഷണം അവസാനിച്ചില്ല !
ഞങ്ങൾ ഏഴാം ക്ലാസിലേക്ക് കയറി .
VII B യിൽ മിഡ്ടെം പരീക്ഷയ്ക്ക് വേണ്ടി ഞാൻ കാത്തിരുന്നു ! പരീക്ഷ കഴിഞ്ഞു പരീക്ഷാപേപ്പർ തരുന്ന ദിവസം എത്തി. അന്ന് ഞങ്ങളുടെ കണക്ക് ടീച്ചർ ആൻസി ടീച്ചറാണ്. ടീച്ചർ ക്ലാസിൽ എല്ലാവരെയും വിളിച്ച് പരീക്ഷ പേപ്പറുകൾ നൽകി. ഉത്തരങ്ങൾ വായിക്കുകയും ചെയ്തു.
ഞാൻ എന്റെ പരീക്ഷാ പേപ്പേറിലേക്ക് നോക്കിയതുപോലുമില്ല. എന്റെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു.
ഞാൻ കാത്തിരുന്ന നിമിഷം വന്നു. ടീച്ചർ പറഞ്ഞു
” ആർക്കെങ്കിലും മാർക്ക് കൂടുതലോ കുറവോ ഉണ്ടെങ്കിൽ ഇപ്പൊ വരണം “
അവൻ എഴുന്നേൽകുന്നതും നോക്കി ഞാനിരുന്നു.
പക്ഷെ എന്നെ നിരാശനാക്കികൊണ്ട് അവൻ എഴുന്നേറ്റില്ല.
ഒരു വർഷത്തെ എന്റെ അന്വേഷണങ്ങൾ , കാത്തിരുപ്പ് ,
എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണമായി.
നിരാശയോടെ ഞാൻ എന്റെ പരീക്ഷാപേപ്പേറിലേക്ക്
നോക്കി.
ദൈവത്തിന്റെ കയ്യൊപ്പ് ഞാൻ അവിടെ കണ്ടു.
ഞാൻ എഴുതാതെ വെറുതെ നമ്പർ മാത്രം
ഇട്ടു വിട്ട ഒരു ചോദ്യത്തിന്റെ അവിടെ ആൻസി ടീച്ചർ ചുവന്ന മഷിക്ക് വരച്ചിട്ടിരിക്കുന്നു.
അതായത് ജെസ്വിന്റെ പേപ്പേറിലും ടീച്ചർ ഇതു തന്നെ ചെയ്തിട്ടുണ്ടാകും.
അവൻ പേപ്പർ കിട്ടിക്കഴിഞ്ഞു
എഴുതനായി നമ്പറും സ്ഥലവും ഇട്ടു വിട്ട ഇടത്തെല്ലാം ടീച്ചർ ഇതുപോലെ ചുവന്ന മഷിക്ക് വരച്ചിട്ടുണ്ടാകും. അതാവും അവൻ എഴുന്നേൽകാതിരുന്നത്. അതുകൊണ്ടാകും അവനു ഉത്തരങ്ങൾ ക്ലാസിൽ ഇരുന്ന് എഴുതാൻ പറ്റാതെ പോയത്. മോളി ടീച്ചർ ഇതുപോലെ ചുവന്ന മഷിക്ക് വരക്കുമായിരുന്നില്ല. എഴുതാത്ത ചോദ്യങ്ങൾ ടീച്ചർ നോക്കാറേ ഉണ്ടായിരുന്നില്ല.
എന്റെ ചിന്തകൾക്ക് ചൂടുപിടിച്ചു..
പിന്നെ അധികം സമയം നഷ്ടമാക്കാതെ സൂത്രത്തിൽ അവന്റെ അടുത്തു ചെന്ന് അവന്റെ പരീക്ഷാ പേപ്പറും ചോദ്യപ്പേപ്പറും ഞാൻ സൂഷ്മനിരീക്ഷണം നടത്തി.
അവൻ എഴുതാതെ നമ്പറും സ്ഥലവും ഇട്ടു വിട്ട ചോദ്യങ്ങൾ : 4, 7, 13 !
ടീച്ചർ ചുവന്ന മഷിക്ക് വരയിട്ടു വിട്ട ചോദ്യങ്ങൾ : 4 , 7, 13 !!
അവന്റെ ചോദ്യക്കടലാസിൽ അവൻ ഉത്തരങ്ങൾ എഴുതി വെച്ചിരുന്ന ചോദ്യങ്ങൾ : 4 , 7 , 13 !!!
ലോകം കീഴടക്കിയ വികാരത്തോടെ ഞാനെന്റെ സീറ്റിൽ ചെന്നിരുന്നു.
പക്ഷെ ഞാനത് ആരോടും
പറഞ്ഞില്ല, അവനോടൊട്ടു ചോദിച്ചതുമില്ല
കാരണം എന്റെ
ചോദ്യങ്ങൾ എന്നോട് തന്നെയാണ്. ഉത്തരങ്ങളും!!!
Kollam nannayittude