ജിത്തുവിന്‍റെ അഞ്ജലി 66

“നാളെ സംഭവങ്ങള്‍ വളി പൂളി വിടാതെ പറഞ്ഞു കേള്‍പ്പിക്കണം…”

“ഓക്കേ”

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാന്‍ സുനിലിനോട് പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു.. വണ്ടി ഷെഡില്‍ വെച്ച് നേരെ എന്‍റെ മുറിയിലേക്ക് പോയി.. രാത്രി അവനുള്ള കാത്തിരിപ്പായിരുന്നു….

“ഹായ് ഡീയര്‍‍‍… ബിഗ്‌ ഗായ്” വാതില്‍ക്കല്‍ അഞ്ജലി മദാമ്മ

“വാട്ട്സപ്പ് ഡൃൂഡ് ഹൌ ഈസ്‌ ഗോയിങ്” മദാമ്മ മൊഴിഞ്ഞു

“ഓ ഇയ്യാള്‍ ഒരു അമേരിക്കക്കാരി.. ഇപ്പോ ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ ആയിരിക്കും”

“അങ്ങനെ അല്ല… ഞാന്‍ മലയാളം പറയുബോള്‍ ‘മലയാളം കൊരച്ച്‌ അരിയുന്നു’ എന്ന് പറഞ്ഞ് നിങ്ങള്‍ ഓക്കെ കളിയാക്കില്ല”

കുറച്ച് ഇംഗ്ലീഷ് ചായ്വുണ്ടൊങ്കിലും മോശമല്ലാത്ത മലയാളം ആണ് അഞ്ജലിയുടെ. നാട്ടില്‍ പ്രചാരത്തിലുള്ള ചില പ്രയോഗങ്ങളും മറ്റുമൊന്നും മനസ്സിലാവില്ല എന്ന് മാത്രം. അത് കൊണ്ട് ഇടക്ക് ആവള്‍ക്കിട്ട് വച്ചാലും പിടികിട്ടില്ല.

“ങാ.. ഇങ്ങനെ ഇംഗ്ലീഷില്‍ മലയാളം പറഞ്ഞല്‍ പിന്നെ കളിയാക്കാതെങ്ങനെയാ..”

ഇതെന്ത് പറ്റി… സാധാരണ അത്യാവശ്യം മാത്രം എന്നോട് മിണ്ടുന്ന അഞ്ജലി ഇന്നു മിണ്ടുന്നു

“നിനക്കിപ്പൊ നല്ല മീശയൊക്കെ വെച്ചല്ലേ…”

ഒത്തിരി അഭിമാനത്തോടെ ഞാന്‍ വിരലുകള്‍ മീശയുടെ മുകളിലുടെ ഒന്നു ഓടിച്ചു. അഞ്ജലി കഴിഞ്ഞ തവണ അമ്മാവന്‍റെ കൂടെ വന്നപ്പോള്‍ എനിക്ക് മീശ പൊടിക്കുന്നതോ ഉള്ളൂ
മീശയുടെ അറ്റം മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു

“അപ്പെ നിനക്കെന്‍റെ മീശ പിടിച്ചെന്ന് പറ..”

നാണത്തിന്‍റെ ചുവയുള്ള ഒരു ചിരി അഞ്ജലിയുടെ മുഖത്ത് തെളിഞ്ഞു.. കവിളില്‍ നുണ കുഴികളും.

“നീ എന്നൊ.. ഞാന്‍ നിന്നെക്കാള്‍ രണ്ട് വയസ്സ് മൂത്തതല്ലെടാ..” കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവള്‍ പറഞ്ഞു.

“ങാ.. രണ്ടു വയസ്സിന്‍റെ മൂപ്പൊക്കെ കയില്‍ വെച്ചേണ്ടിരുന്നാല്‍ മതി”

“നിന്‍റെ പഠിത്തം ഓക്കെ എങ്ങനെ പോകുന്നു..? സെക്കന്‍റ് ഇയര്‍ മുതല്‍ ശരിക്കു പഠിക്കണം സബ്ജക്റ്റ് തുടങ്ങുകയല്ലേ… ഏതാ നിന്‍റെ ബ്രാഞ്ച്..?”

അകത്തേക്കു കയറി എന്‍റെ സ്റ്റഡി ടേബിളിനു താഴെ നിന്നും കസേര വലിച്ചിട്ടിരുന്നു കൊണ്ട് അവള്‍ ചേദിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് മോളേ… കോളേജില്‍ എത്തിയതില്‍ പിന്നെ പരീക്ഷ അടുക്കുമ്പോള്‍ അല്ലാതെ പുസ്തകം കൈ കൊണ്ട് തൊടില്ല..” മുറിയുടെ വാതില്‍ക്കല്‍ നിന്നും അമ്മ

“ഞാന്‍ വേണ്ട സമയത്ത് പഠിക്കുന്നുണ്ട്‌. കോളേജില്‍ ഇത്ര്യൊക്കെയാണ് എല്ലാവരും പഠിക്കുന്നത്” ഞാന്‍ പറഞ്ഞു

“അല്ലേലും ആണുങ്ങള്‍ എല്ലാം ലേസിയാ.. എക്സാം വരുബോള്‍ ആണ് ബുക്സ് കയില്‍ എടുക്കുന്നെ” അഞ്ജലിയുടെ വക പാര

“ങാ.. ഞങ്ങള്‍ക്ക് ബുക്ക്‌ വിഴുങ്ങി അപ്പാടെ ശര്‍ദ്ദിക്കുന്ന ഏര്‍പ്പാടില്ല..” ഞാനും വിട്ടുകൊടുത്തില്ല

“ഓ..യാ.. അതു കൊണ്ടല്ലേ നോട്ട്സിനു വേണ്ടി എക്സാം ടൈമില്‍ ഗേള്‍സിന്‍റെ പുറകെ നടക്കുന്നത്”

എനിക്കുത്തരം മുട്ടി

“നീ വാ മെളേ ഇവനെ ഒന്നും ഉപദേശിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വാ നമുക്ക് അടുകളയിലെക്ക് പോകാം. ചോറും കറിയും ഉണ്ടാക്കുന്നതിനിടക്ക് വിശേഷങ്ങള്‍ പറയാമല്ലോ.”
അഞ്ജലിയെ വിളിച്ചു അമ്മ ഇറങ്ങി പോകുന്ന വഴിക്ക് എന്നെ നോക്കി പറഞ്ഞു “നീ ഇവളെ എന്തെങ്കിലും ഒക്കെ പഠിക്കടാ”

എനിക്ക് വിഷമം തോന്നി… അഞ്ജലിയുടെ മുന്നില്‍ വച്ചു തന്നെ അമ്മക്ക് എന്നെ കുറിച്ചു കുറ്റം പറയാന്‍ തോന്നിയുള്ളൂ.. എപ്പോഴും അവളുമായി താരതമ്യം ചെയ്ത് എന്നെ ഇടിച്ചു താഴ്ത്തി പറയും. അവിളിങ്ങനെ ചെയ്തു… അങ്ങനെ ചെയ്തു… നിനക്കും അങ്ങനെ ആയാല്‍ എന്താ… എന്നൊക്കെ…

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.