“അവരൊക്കെ നേരത്തെ പോയി. അനുവിന് നാളെ ക്ലാസ്സില്‍ എത്തണമത്രേ”
“എന്നിട്ട് അവര്‍ പോകുമ്പോള്‍ എന്നെ വിളിച്ചില്ലല്ലോ”
“അവരിറങ്ങുമ്പോള്‍ നീ ഉറങ്ങുകയായിരുന്നു.. പിന്നെ അനു പറഞ്ഞു നിന്നോട് നേരത്തെ പറഞ്ഞിരുന്നു എന്ന്”
“രണ്ട് പേരെയും ഇവിടെ കൊണ്ട് വിട്ടത് കൊണ്ട് നിനക്ക് ഉച്ചയ്ക്കത്തെ വെടിക്കെട്ട് കാണാനൊത്തില്ലല്ലോ.. അതുകൊണ്ട് നീ ഉറങ്ങട്ടെ എന്നു ഞാനും വിച്ചാരിച്ചു.”
“രണ്ട് പേരെ..?” എനിക്ക് പെട്ടെന്ന് മനസ്സില്‍ ആയില്ല.
“ങാ.. അനു പറഞ്ഞു വഴിക്ക് വെച്ച് അവള്‍ നിന്നെ കണ്ടു എന്നും നീ അവളെ കൊണ്ട് ഇങ്ങോട്ട് പോന്നു എന്നും”
“ങാ.. അത്.. ആ.. അവളെ കൊണ്ട് ഇങ്ങെത്തിയപ്പോഴെക്കും വെടിക്കെട്ട് തുടങ്ങി. അതാ പിന്നെ കിടന്നുറങ്ങിയത്” ഞാന്‍ പറഞ്ഞൊപ്പിച്ചു എഴുന്നേറ്റു.
“ഇഡ്ഢലി മതിയോ.. രണ്ടെണ്ണം കൂടി തരട്ടെ..” ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ട് അമ്മ ചോദിച്ചു.
“ഞാന്‍ രാത്രി പോകുന്നതിനു മുമ്പ് കഴിച്ചോളാം.. അമ്മേ.. ഇപ്പോ ഒന്ന് പുറത്തിറങ്ങിയിട്ട് വരാം” ഞാന്‍ കൈ കഴുകി ഇറങ്ങി.
ബൈക്ക് എടുത്ത് അവിടെ ഒന്ന് ചുറ്റിക്കറങ്ങി. ഉത്സവാത്തിനായി ലൈറ്റുകളാള്ല്‍ പ്രഭപുരിതമായ പന്തുകളും കടകളും. മനസ്സില്‍ മുഴുവനും ഉച്ചയ്ക്ക് നടന്ന സംഭവങ്ങളാണ്. സുനിലിന്‍റെ വിട്ടില്‍ പോയി അവനെയും കൂട്ടാം എന്ന് വിച്ചാരിച്ച് അവിടെ എത്തിയപ്പോള്‍ അവന്‍ അവിടെ ഇല്ല. തിരികെ വരുമ്പോള്‍ അവന്‍ ശ്രേയയും പുറകിലിരുത്തി അതില കറങ്ങുന്നത് കണ്ടു. എന്നെ കണ്ടിട്ട് അവന്‍ വണ്ടി ഒതുക്കി. രാത്രി വെടിക്കെട്ടിന് അവന്‍ ഇല്ലെന്നു പറയാന്‍. മെത്തത്തില്‍ ഒന്ന് ചുറ്റിക്കറങ്ങി ഞാന്‍ തിരികെ വീട്ടിലെത്തി . അവിടെ ഉത്സവത്തിന്‍റെ ക്ഷീണത്തില്‍ എല്ലാവരും മഴങ്ങിയിരുന്നു. അഞ്ജലിയെ ഒന്ന് കാണാന്‍ തോന്നിയെങ്കിലും അവള്‍ ഉറങ്ങി കാണം എന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വെച്ചു. കുറെ നേരം ടി.വി യുടെ മുന്നില്‍ ചടഞ്ഞുകൂടി. രണ്ട് മണിയായപ്പോള്‍ പോയി അമ്മ എടുത്തുവെച്ച ഇഡ്ഢലിയും കഴിച്ച്. നേരെ കാവിലേക്കു പോയി. അവിടെ എത്തി പഞ്ചവാദ്യം കേള്‍ക്കുക. ആനപൂരം കാണുക പിന്നെ വെട്ടിക്കെട്ട് തിര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം ആസ്വദിക്കുക… അതിരാവിലെ തിരിച്ചെത്തി ഉച്ച വരെ കിടന്നുറങ്ങാം എന്ന് മനസ്സില്‍
കരുതി.
രാത്രി പൂരത്തിന് ഞാന്‍ വണ്ടിയെടുത്തില്ല…
പഞ്ചവാദ്യത്തിന്‍റെയും ആനപ്പൂരത്തിന്‍റെയും കൂടെ നടന്ന് ഉത്സവലഹരി ആസ്വദിച്ച് കാവിലേക്കെത്തി. കാവിലെത്തി പഞ്ചവാദ്യം തകൃതിയായി നടന്ന് കൊണ്ടിരിക്കുമ്പോള്‍ രമേച്ചിയുടെ മുഖം ആള്‍ത്തിരക്കിനിടക്ക് കണ്ടു. ഞാന്‍ രമേച്ചിയെ നോക്കി ചിരിച്ചു. രമേച്ചി ഇങ്ങോട്ടെന്ന പോലെ നടന്നു.. അത് കണ്ട് ഞാനും അങ്ങോട്ട് നടന്നു. അവിടെ എത്തിയപ്പോള്‍ രമേച്ചിയുടെ കൂടെ രമേച്ചിയുടെ അമ്മ കാര്‍ത്തൃായിനിയമ്മയും ഉണ്ട്. എന്നെ കണ്ടതും രണ്ടു പേരും ചിരിച്ചു. കാര്‍ത്തൃായിനിയമ്മയാണ് സംസാരിച്ചു തുടങ്ങിയത്. രമേച്ചി നാണിച്ചെന്ന പോലെ മിണ്ടാതെ നിന്നു…
“മോന്‍ രാത്രി വെടിക്കെട്ട് കാണാന്‍ വന്നതാവും ആല്ലേ..?” ഒരു അനാവശ്യ ചോദ്യമാണങ്കിലും. ഞാനും കുശലത്തിനായി ചോദിച്ചു…
“അതേ… കാര്‍ത്തൃായിനിയമ്മ രാത്രി വെടിക്കെട്ടിന് വരാറുണ്ടോ..?”
“ങാ… വല്ലപ്പോഴും… പിന്നെ ഇത്തവണ വരണം എന്ന് ഇവള്‍ക്ക് നിര്‍ബന്ധം” കാര്‍ത്തൃായിനിയമ്മ പറഞ്ഞു.
“അതെന്താ ഇത്തവണ ഒരു നിര്‍ബന്ധം” ഞാന്‍ രമേച്ചിയുടെ മുഖത്ത് നോക്കികൊണ്ട് ചോദിച്ചു.
“ങാ.. അടുത്ത ഉത്സവത്തിന് ഇനി അവളുടെ കെട്ടിയോന്‍ കൊണ്ടുവന്നില്ലെങ്കിലോ..” കാര്‍ത്തൃായിനിയമ്മ ഒരു വിഢിച്ചിരി ചിരിച്ചു.
“ങാഹാ… കല്യാണക്കാരൃം ഒന്നും നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞാലല്ലോ കാര്‍ത്തൃായിനിയമ്മ”
“ഏയ്.. ഉത്സവത്തിന് വെച്ച് കണ്ട് ചെറുക്കനിഷ്ടപെട്ട് അവരിന്ന് വീട്ടില്‍ വന്ന് ആലോചിച്ചതാ.. ചെറുക്കന്‍ സര്‍ക്കാരപ്പീസിലെ ഗുമസ്ഥനാത്രേ…” കാര്‍ത്തൃായിനിയമ്മ ഒന്ന് നിര്‍ത്തി
“ചെറുക്കന്‍ എവിടത്തെയാ… ശരിക്കും അന്വേഷിച്ചേ..?” ഞാന്‍ ചോദിച്ചു.
“ചെറുക്കാന്‍ എന്‍റെ ആങ്ങളേടെ വീടിന്‍റെ അടുത്തുള്ളതായ.. അറിയുന്ന കൂട്ടരാ… ആങ്ങളേടെ കൂടെ വന്നതാ അവര്‍” കാര്‍ത്തൃായിനിയമ്മ തുടര്‍ന്നു.
“എല്ലാം പെട്ടെന്ന് കഴിഞ്ഞു… എല്ലാം കാവിലെ ഭഗവതിടെ അനുഗ്രഹം. ആലെങ്കില്‍ എല്ലാം ഇന്ന് തന്നെ നടക്ക്വോ..” കാര്‍ത്തൃായിനിയമ്മ നെഞ്ചില്‍ കൈ വച്ച് നെടുവീര്‍പ്പിട്ടു.
എന്‍റെ കണ്ണുകള്‍ രമേച്ചിയുടെ മുഖത്തായിരുന്നു
“കല്യാണത്തിന് ഞങ്ങളെ ഒന്നും വിളിക്കില്ലേ കാര്‍ത്തൃായിനിയമ്മ” ഞാന്‍ ഒരു കുശലത്തിന് ചോദിച്ചു.
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു