“ഇനിയും നിന്നോട് പിണങ്ങി ഇരിക്കാന്‍ എനിക്കാവില്ല… നിന്നെ കല്യാണം കഴിക്കാനോ നിന്‍റെ കൂടെ ജീവിക്കാനോ എനിക്കാവില്ലായിരിക്കാം… പക്ഷേ… എന്‍റെ ജിത്തുവിന് എന്നെ ഇത്തിരി സ്നേഹിച്ചുടെ…?” ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.
ഒരു നിമിഷം എന്തു ചെയ്യണം എന്ന് അറിയാതെ ഞാന്‍ അന്തിച്ചിരുന്നു.. പെണ്ണിന്‍റെ മനസ്സ് ഒരു സമസ്യ തന്നെ അത് വായിച്ചെടുക്കുക എന്നത് അസാധ്യം തന്നെ. ഞാന്‍ അഞ്ജലിയോട് ചെയതത് ഓര്‍ക്കുമ്പോള്‍ എനിക്കവളോടുള്ള സ്നേഹവും അനുകമ്പയും കൂടിവന്നു… മുടിയില്‍ തലോടിക്കൊണ്ട് ഞാന്‍ അഞ്ജലിയെ ആശ്വാസിക്കാന്‍ ശ്രമിച്ചു… തേങ്ങലുകള്‍ നിലക്കാതെ ആയപ്പോള്‍ ഞാന്‍ അവളുടെ മുഖം എന്‍റെ കയ്യില്‍ എടുത്തു. നെറ്റിയില്‍ ഒരു സാന്ത്വന ചുംബനം അര്‍പ്പിച്ചു.. കണ്ണീരിന്‍റെ ചാലുകള്‍ ഒഴുകിയ ആ കവിളുകളില്‍ തലോടി കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോട് ഒരായിരം തവണ മാപ്പിരന്നു. എന്‍റെ തെറ്റുകള്‍ക്ക് മാപ്പ് തന്നെന്ന പോലെ അഞ്ജലി എന്‍റെ ചുണ്ടില്‍ ഒരു മുത്തം നല്‍കി.. ചുംബനത്തിനു ശേഷവും അവള്‍ എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.. അവളുടെ നിശ്വാസങ്ങള്‍ എന്‍റെ ചുണ്ടുകളില്‍ പതിച്ചു.. ആ കണ്ണുകള്‍ എന്താ പ്രതിക്ഷിക്കുന്ന പോലെ എന്‍റെ കണ്ണുകളിലേക്ക് നോക്കി. ഞാന്‍ അഞ്ജലിയുടെ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ചു… നാസികകള്‍ തമ്മിലുരസി ഞങ്ങളിരുവരുടെയും കണ്ണുകള്‍ കുമ്പിയടഞ്ഞു….
ജനാലക്കല്‍ രണ്ടു കണ്ണുകള്‍ ഞങ്ങളെ നോക്കിയിരുന്നത് ഞങ്ങള്‍ അറിഞ്ഞില്ല….
പെട്ടെന്നാണ് ഡോര്‍ബെല്‍ മുഴങ്ങി. ഞങ്ങള്‍ ഞെട്ടിയെഴുന്നേറ്റപ്പോഴാണ് ഞങ്ങള്‍ക്ക് പരിസരബോധം ഉണ്ടായത്. അഞ്ജലി ഓടി മുകളിലെ മുറിയിലേക്ക് പോയി. എന്‍റെ ഡ്രസ്സ് നേരെയാണെന്ന് ഉറപ്പുവരുത്തി വാതില്‍ തുറന്നു. വാതില്‍ക്കല്‍ അനു മുഖം കുനിച്ചു നില്‍ക്കുന്നു
“ബാക്കി ഉള്ളവര്‍ എവിടെ? നീ ഒറ്റയ്ക്കേ ഉള്ളൂ..?” ഞാന്‍ അനുവിനോടു ചോദിച്ചു.
അവള്‍ ഉത്തരം ഒന്നും പറഞ്ഞില്ല… കടന്നു പോകുമ്പോള്‍ എന്നെ തുറിച്ചൊന്നു നോക്കി. അനു ഒരു കൊടുങ്കാറ്റ് പോലെ ഉള്ളിലേക്ക് കയറി പോയി. വാതിലടച്ച് ഞാന്‍ അവളുടെ പിന്നാലെ നടന്നു… നിലം ചവിട്ടിയരക്കുന്ന വാശിയോടെ പടികള്‍ ചവിട്ടി മുകളിലേക്ക് കയറിപ്പോയി… ഒന്ന് സംശയിച്ചു നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ അഞ്ജലിയുടെ ശബ്ദം കേട്ടു… അവള്‍ അനുവിനോട് എന്തോ ചോദിക്കുന്ന പോലെ തോന്നി.
“തൊട്ടുപോകരുതെന്ന..” അനുവിന്‍റെ അലര്‍ച്ച എന്നെയും ഞെട്ടിച്ചു. പിന്നാലെ ബാല്‍ക്കണിയുടെ വാതില്‍ വലിച്ചടച്ചതിന്‍റെ ശബ്ദവും..
ഞാന്‍ മുകളില്‍ എത്തിയപ്പോള്‍ അഞ്ജലി ഞെട്ടി തരിച്ചത് പോലെ വാതില്‍ക്കല്‍ നില്‍ക്കുന്നു.
“അനു” അഞ്ജലിയുടെ വാക്കുകളില്‍ വെല്ലാത്തൊരു വിറയല്‍ ഞാന്‍ ശ്രദ്ധിച്ചു.
അനു താഴെ നടന്നത് എങ്ങനെയോ ഊഹിച്ചു കാണും എന്നെനിക്ക് തോന്നി. ഈ മണ്ടിപ്പെണ്ണിന് അത് എങ്ങനെ മനസ്സില്‍ ആയി… ഇനി വല്ലതും അറിഞ്ഞാല്‍ തന്നെ അവള്‍ ആരോടെങ്കിലും എന്തെങ്കിലും പറയുമോ… എന്തായാലും അവളോട് ചോദിക്കുക തന്നെ…
“അനു എന്തെങ്കിലും കണ്ട് കാണുമോ..?” അഞ്ജലിയുടെ ശബ്ദം വിറച്ചിരുന്നു
“മ്മ്ം… ചോദിച്ചു നോക്കാം… അല്ലാണ്ടെന്താ ചെയ്യാ…” ഞാന്‍ പറഞ്ഞു.
“ഓഹ് മൈ ഗോഡ്… എനിക്ക് വയ്യാ… ജിത്തു തന്നെ സംസാരിച്ചോളു” തലയില്‍ കൈ വെച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.
“മ്മ്ം… ഞാന്‍ സംസാരിച്ചു തുടങ്ങാം.. അഞ്ചു കുറച്ച് കഴിഞ്ഞ് വന്നാല്‍ മതി”
ഞാന്‍ ബാല്‍ക്കണിയുടെ വാതില്‍ തുറന്നു. അനു അവിടെ ഒരു മൂലയില്‍ മുട്ടിന്മേല്‍ തലചായിച്ച് ഇരിക്കുന്ന… അവളുടെ എങ്ങലുകള്‍ മെല്ലെ കേള്‍ക്കാം. ഞാന്‍ അനുവിന്‍റെ അടുത്തുപോയി ഇരുന്നു… കൈനീട്ടി ഞാന്‍ അവളുടെ തോളില്‍ തൊട്ടു കൊണ്ട് ചോദിച്ചു..
“അനു എന്തു പറ്റി… എന്താ ഇത്..?”
“വേണ്ട… എന്നെ തൊടണ്ട.. എനിക്ക് ജിത്തുവേട്ടനെ കാണുകയും വേണ്ട..” തോളില്‍ നിന്നും കൈ തട്ടി മാറ്റി. കരഞ്ഞുകൊണ്ട് അനു പറഞ്ഞു.
“നോക്കൂ.. എന്താ അനുവിന് പറ്റിയത്..” ഞാന്‍ വിണ്ടും ചോദിച്ചു
“എനിക്കെന്ത് പറ്റിയെന്നോ… നാണമില്ലേ ജിത്തുട്ടന് അത് ചോദിക്കാന്‍…” അനുവില്‍ നിന്നും വിണ്ടും തേങ്ങലുകള്‍ ഉയര്‍ന്നു
“അഞ്ചുചേച്ചിക്ക് കൂട്ടിനെന്നു പറഞ്ഞ ഞാന്‍ ഇവിടെ വന്നത്… ജനലിലൂടെ നോക്കിയാപ്പോള്‍… നിങ്ങള്‍ രണ്ടു പേരും… ആ സെറ്റിയില്‍… ച്ഛി…” അനുവിന്‍റെ കരച്ചിലിന്‍റെ ശക്തി കൂടി.
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു