ജിത്തുവിന്‍റെ അഞ്ജലി 66

“നിങ്ങള്‍ രണ്ടുപേരും കഴിച്ചു കാണും എന്നാണ് ഞാന്‍ വിചാരിച്ചത്. രണ്ടു പേരും കൊള്ളാം… പോത്തു പോലെ ഉറക്കം അയിരുന്നില്ലേ..” ഭക്ഷണം വിളമ്പി കൊണ്ട് അമ്മ ചോദിച്ചു.

അഞ്ജലി അവിടെ ഇരുന്നു കഴിക്കുന്നുണ്ട്. ഞാന്‍ വന്നപ്പോഴോ ഇരുന്നപ്പോഴോ എന്നെ അവള്‍ നോക്കുക പോലും ചെയ്തില്ല… ഭക്ഷണം കഴിക്കാന്‍ വേണ്ടി കൈ എടുത്തപ്പോഴാണ് കണ്ടത് കൈ മുറിഞ്ഞിരിക്കുന്നു.. അതിലേക്കു നോക്കി തലഉയര്‍ത്തിയപ്പോള്‍ അമ്മയുടെ ചോദ്യം

“എങ്ങനെയാ നിന്‍റെ കൈ മുറിഞ്ഞിരിക്കുന്നത”

“അത് ഇന്നലെ പ്രോജക്റ്റിന് വേണ്ടി ഉള്ള ഫോട്ടോസ് കട്ട് ചെയ്തപ്പോള്‍ ബ്ലയിഡ് കൊണ്ടതാ” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അഞ്ജലിയെ നോക്കി.. അവള്‍ ഇപ്പോഴും ഭക്ഷണ പാത്രത്തില്‍ നോക്കി ഇരിക്കുന്ന.

അഞ്ജലി ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എഴുന്നേറ്റു പോയി… ഭക്ഷണം കഴിച്ചു കഴിഞ്ഞ് പതിവുപോലെ പേപ്പര്‍ എടുത്ത് വായിച്ചു തുടങ്ങി. പേപ്പര്‍ വായന കഴിഞ്ഞ് അമ്മയോട് പറഞ്ഞു സുനിലിന്‍റെ വട്ടിലേക്ക് പോയി. ഉച്ചയൂണിന് വീട്ടില്‍ തിരിച്ച് എത്തണം എന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.

താവളത്തിലും അന്ന് കാര്യമായി ഒന്നും സംഭവിച്ചില്ല. ഇന്നലത്തെ വാളിന്‍റെ ഹങ്ങേവറില്‍ അയിരുന്നു സുനില്‍ എന്ന് തോന്നി. കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി കറങ്ങി ഞാന്‍ വീട്ടില്‍ തിരിച്ചു കയറി…

തിങ്കളാഴ്ച കോളേജില്‍ ഞാന്‍ രാവിലെ തന്നെ എത്തി. കോളേജ് ഗെയിറ്റിന്‍റെ കിട്ടാവുന്നത്ര അടുത്തതായി ബൈക്ക് പാര്‍ക്ക് ചെയ്ത് അവിടെ ഇരിപ്പായി… എന്‍റെ സ്വപ്നത്തില്‍ നിന്നും ഇറങ്ങി വന്ന ആ രാജകുമാരിയെ കാണാനും സംസാരിക്കാനും എനിക്ക് ധൃതിയായി. പക്ഷേ എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഇത് വരെ ഉണ്ടാവാത്ത പരിഭവം മനസ്സില്‍‍. ഇങ്ങനെ പോയി സംസാരിച്ചാല്‍ സര്‍വ്വവും അബദ്ധമാവുമോ എന്നൊരു പേടി. ചുമ്മാ ഒരു ദിവസം കാണുമ്പോഴേക്കും കയറി സംസാരിച്ചാല്‍ അവെളെന്ത് വിച്ചാരിക്കും… ഏതോ പരട്ട വായിനോക്കി… അല്ലെങ്കില്‍ ഇന്നു മിണ്ടണ്ട… പക്ഷേ അവളെ കാണാതെ പോകാന്‍ വയ്യ…

ഓരോന്നാലോചിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് സുനില്‍ വണ്ടിയുമായി വന്നത്. അവന്‍ കാണതിരിക്കാന്‍ ഞാന്‍ ബൈക്കില്‍ ഒന്ന് തിരിഞ്ഞിരുന്നു. പക്ഷേ കാര്യ മുണ്ടായില്ല… സുനില്‍ എന്നെ കണ്ടു കഴിഞ്ഞിരുന്നു.

“നീ എന്താ മോനെ ദിനേശാ ഇവിടെ തിരിഞ്ഞു കളിക്കുന്നത്” വണ്ടി എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു

“ഏയ്… ഞാന്‍… വെറുതെ” ഞാന്‍ അവിടെ തപ്പി കളിച്ചു കുളമാക്കി

“ആരെ നോക്കിയാടാ നീ ഇവിടെ കുറ്റിയടിച്ച് നില്‍ക്കുന്നത്… മ്മ്ം” സുനിലിന്‍റെ അടുത്ത് എന്‍റെ കള്ളക്കളി ഒന്നും നടക്കത്തില്ല.

“അത് നീ ഇവിടെ നില്‍ക്ക് കാണിച്ചു തരാം”

“ആരാടാ.. വരുന്നെ…ഏ”

“എന്‍റെ സ്വപ്നത്തില്‍ നിന്നും ഇറങ്ങി വന്ന മാലാഖ” എന്‍റെ വായില്‍ നിന്നും അറിയാതെ ചാടിപ്പോയി

“ങേ… എങ്ങനെ… എങ്ങനെ അങ്ങനെ ചിലതൊക്കെ ഇവിടെ നടന്നൊ.? എന്താ സംഭവം പറ.. പറ… കേള്‍ക്കട്ടെ”

“അത്.. ഫസ്റ്റ് ഇയറില്‍ ചേര്‍ന്ന കുട്ടിയാ.. ആരാ എന്താ എന്തൊന്നും എനിക്കറിയില്ല… പക്ഷേ ആദ്യ കണ്ടപ്പോള്‍ തന്നെ.. ഞാന്‍.. എന്‍റെ സ്വപ്നത്തില്‍ അവളെ” വാക്കുകള്‍ കിട്ടാതെ ഞാന്‍ കുഴങ്ങി.

“മ്മം… ഇത് അത് തന്നെ മോനെ… ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്”

“അല്ല മോനെ ഇത് അങ്ങനെ അല്ല… വെറുതെ അവളെ കണ്ടപ്പോള്‍ പെട്ടിമുളച്ചതല്ല. കണ്ടത് തന്നെ ആദ്യമായിട്ടില്ല… കാലങ്ങളായി അവളെ അറിയുന്ന പോലെ. അവള്‍ക്കു വേണ്ടിയാണ് ഈ ജന്‍മം കാത്തിരുന്നതെന്ന് പോലും തോന്നുന്നു..” ഞാന്‍ എന്‍റെ ഹൃദയം തുറന്നു..

“ഓ… ജന്മജന്മാന്തരങ്ങള്‍ ആയിട്ടുള്ള പ്രണയം വല്ലതുമാണോ” സുനില്‍ എനിക്കിട്ട് വെച്ചു.

“കളിയല്ലടാ… കാര്യമായിട്ടാ… എന്‍റെ ഉള്ള് പിടിക്കുന്നത്‌ എനിക്കല്ല അറിയൂ”

“ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ… നീ ആ മയില്‍പ്പീലി കാവ് സിനിമ കണ്ടിട്ടില്ല അത് പോലെ” സുനില്‍ എപ്പോഴും സിനിമയായിട്ടാണ് ജീവിതം തട്ടിച്ചു നോക്കുക.

അവിടെ കൂടി നില്‍ക്കുന്ന പിള്ളേരില്‍ നിന്നും കുശുകുശുപ്പുകള്‍ ഉയര്‍ന്നു… ഞങ്ങള്‍ അങ്ങോട്ട്‌ നോക്കി. അതാ അവള്‍ വരുന്നു എന്‍റെ സ്വപ്നത്തിലെ രാജകുമാരി.. എന്‍റെ ഹൃദയത്തില്‍ വിരിഞ്ഞ സൂര്യകാന്തി…

“സ്വാഗതം മകളേ സുസ്സ്വാഗതം… എഞ്ജിനീയര്‍ ജീവിതത്തിന്‍റെ ആദ്യ പടികള്‍ സൂക്ഷിച്ചു സുുുക്ഷിച്ചുുുു വെക്കു കുട്ടിിിി…” കൂടി നിന്നവര്‍ ഒരു കോസ്റ്റ് പോലെ പാടി..

ചെന്നായ്ക്കൂട്ടത്തെ കണ്ട ആട്ടിന്‍‍‌കുട്ടിയെ പോലെ അവളുടെ മുഖം വിളറി… മുഖം കുനിച്ച് അവള്‍ അവിടെ നിന്നും നടന്നു നീങ്ങി… സ്വാഗതം സംഘം അടുത്ത ഇരക്ക് നേരെ തിരിഞ്ഞു… ഞാന്‍ അവളുടെ ഓരോ ചുവടുകളും നോക്കി ഇരിന്നു…

“ഇതാണോടേയ്…” സുനിലിന്‍റെ ചോദ്യം എന്നെ സ്വപ്ന ലോകത്തു നിന്നും ഉണര്‍ത്തി.

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.